സൂര്യപ്രകാശവും, സിറസ് മേഘങ്ങളും, അവയിൽ രൂപംകൊള്ളുന്ന മഞ്ഞുപാളികൾ അഥവാ ഐസ്പരലുകളും ചേർന്ന് മാനത്ത് സൃഷ്ടിക്കുന്ന വർണ പ്രതിഭാസമാണ് തീമഴവില്ല് (Fire Rainbow). ‘തലകീഴായി നിൽക്കുന്ന മഴവില്ല്’ എന്ന അർഥം വരുന്ന സർക്കം ഹോറിസോണ്ടൽ ആർക്ക് (circumhorizontal Arc) എന്നൊരു പേരും ഇതിനുണ്ട്. മേഘങ്ങൾക്കിടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യപ്രകാശവും, സിറസ് മേഘങ്ങളും, അവയിൽ രൂപംകൊള്ളുന്ന മഞ്ഞുപാളികൾ അഥവാ ഐസ്പരലുകളും ചേർന്ന് മാനത്ത് സൃഷ്ടിക്കുന്ന വർണ പ്രതിഭാസമാണ് തീമഴവില്ല് (Fire Rainbow). ‘തലകീഴായി നിൽക്കുന്ന മഴവില്ല്’ എന്ന അർഥം വരുന്ന സർക്കം ഹോറിസോണ്ടൽ ആർക്ക് (circumhorizontal Arc) എന്നൊരു പേരും ഇതിനുണ്ട്. മേഘങ്ങൾക്കിടയിൽ കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ തീ പടർന്നു നിൽക്കുന്നതുപോലെയാണ്, തീ മഴവില്ല് ദൃശ്യമാകുന്നത്. അക്ഷാംശരേഖ 45 ഡിഗ്രി വടക്കും, തെക്കുമുള്ള പ്രദേശങ്ങളിലാണ് ഈ  പ്രകൃതി പ്രതിഭാസം കണ്ടുവരുന്നത്.

സിറസ് മേഘങ്ങൾ (Cirus Clouds)
സമുദ്ര നിരപ്പിൽ നിന്നും 4000 മീറ്ററിനും  20000 മീറ്ററിനും ഇടയിൽ (13000 അടിക്കും  66000 അടിക്കും ഇടയിൽ) കാണപ്പെടുന്നു. അവിടെ അന്തരീക്ഷത്തിന്  തണുപ്പ് കൂടുതലായതിനാൽ  ഐസ് പരലുകളാലാണ്  സിറസ് മേഘങ്ങൾ രൂപം കൊള്ളുന്നത്. സാധാരണയായി വെളുത്തനിറത്തിൽ കാണപ്പെടുന്ന ഈ മേഘങ്ങൾ ആകാശം മുഴുവനും മൂടുന്ന നിലയിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിറസ് മേഘങ്ങൾ നേർത്ത പടലങ്ങളാൽ നിർമിതമായതിനാൽ സൂര്യനേയും ചന്ദ്രനേയും മറഞ്ഞു നിൽക്കുന്ന പതിവുമില്ല.

ADVERTISEMENT

തീ മഴവില്ല് ഉണ്ടാകുന്നത്
സൂര്യൻ ആകാശത്ത് ഏറ്റവും ഉയർന്ന നിലയിൽ, ചക്രവാളത്തിന് മുകളിൽ 58 ഡിഗ്രിയിൽ നിൽക്കുമ്പോഴാണ് തീ മഴവില്ല് എന്ന പ്രതിഭാസം സൃഷ്ടിക്കപ്പെടുന്നത്. ഐസ് പരലുകൾ നിറഞ്ഞ സിറസ് മേഘങ്ങളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ പ്രകാശരശ്മികൾ അപവർത്തനം ചെയ്യപ്പെടുന്നു. ഒരു പ്രിസത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ വളയുന്നതിന് തുല്യമായ അവസ്ഥയാണിത്. സിറസ് മേഘങ്ങളുടെ രൂപീകരണത്തിന് കാരണമായ ഐസ്പരലുകൾ മുഴുവനും ഒരു പ്രിസം പോലെ പ്രവർത്തിക്കുന്നതിന്റെ ഫലമായി സംജാതമാകുന്ന ഈ വർണ വിസ്മയം, സിറസ് മേഘങ്ങളിൽ തീ പടർന്ന പോലെ  പ്രത്യക്ഷപ്പെടുന്നു. ഇക്കാരണത്താലാണ് ഈ പ്രകൃതി പ്രതിഭാസത്തെ തീ മഴവില്ല്  എന്ന് വിശേഷിപ്പിക്കുന്നത്. തീമഴവില്ല്  സാധാരണ കാഴ്ചയല്ല. പക്ഷേ പ്രത്യക്ഷപ്പെടുമ്പോൾ നൂറുകണക്കിനു മൈലുകൾക്കപ്പുറത്തേക്കു വ്യാപിക്കുമെന്നതും മണിക്കൂറുകളോളം നിലനിൽക്കുന്നു എന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത.

English Summary:

The Science Behind Fire Rainbows