ജാതി, മതം, ഭാഷ, വേഷം, ഭക്ഷണം, ആചാരങ്ങൾ, രാഷ്ട്രീയം, ദേശം എന്നിങ്ങനെയുള്ള അന്തരം വെടിഞ്ഞ് ഒരേ മനസ്സോടെ പുലരുന്ന രാഷ്ട്ര‌സങ്കൽപ പ്രക്രിയയെ ദേശീയോദ്ഗ്രഥനമെന്ന് പറയാം. ജനങ്ങൾ സമത്വത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുമ്പോഴാണ് ദേശീയോദ്ഗ്രഥനം പുലരുന്നത്. വ്യത്യസ്ത വിശ്വാസങ്ങൾ പുലരുന്ന, വിവിധ മതവിശ്വാസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതി, മതം, ഭാഷ, വേഷം, ഭക്ഷണം, ആചാരങ്ങൾ, രാഷ്ട്രീയം, ദേശം എന്നിങ്ങനെയുള്ള അന്തരം വെടിഞ്ഞ് ഒരേ മനസ്സോടെ പുലരുന്ന രാഷ്ട്ര‌സങ്കൽപ പ്രക്രിയയെ ദേശീയോദ്ഗ്രഥനമെന്ന് പറയാം. ജനങ്ങൾ സമത്വത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുമ്പോഴാണ്  ദേശീയോദ്ഗ്രഥനം പുലരുന്നത്. വ്യത്യസ്ത വിശ്വാസങ്ങൾ പുലരുന്ന, വിവിധ മതവിശ്വാസികൾ ജീവിക്കുന്ന രാജ്യമാണല്ലോ ഇന്ത്യ.  മതങ്ങളെല്ലാം സഹവർത്തിത്വത്തോടെയും ഒരേ സന്മനസ്സോടെയും കഴിയുമ്പോഴാണ് ദേശീയോദ്ഗ്രഥനം സാധ്യമാവുക. 

വൈവിധ്യങ്ങൾ പുലരുന്ന നമ്മുടെ രാജ്യത്ത് ‘നാനാത്വത്തിൽ ഏകത്വ’ മെന്നത് പരമപ്രധാനവുമാണ്. സമത്വം, സ്വാതന്ത്യം, നിയമവാഴ്ച, മൗലികാവകാശങ്ങൾ എന്നിവയിലൂന്നിയുള്ളതും ജനാധിപത്യത്തിൽ അടിയുറച്ചതുമായ ഇന്ത്യൻ വ്യവസ്ഥിതിയിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും രാഷ്ട്രം തുല്യ പരിഗണന ഉറപ്പു നൽകുന്നു.

ADVERTISEMENT

അവനവന്റെ മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്യം ഭരണഘടന ഉറപ്പു നൽകുന്നു. ഒരു മതത്തിലും വിശ്വസിക്കാതിരിക്കുകയുമാവാം.

ഭരണഘടനയുടെ നിർമാണ വേളയിൽ രാജ്യത്തെ ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്’ എന്നാണ് ആമുഖത്തിൽ വിശേഷിപ്പിച്ചിരുന്നത്. 1976–ലെ 42–ാം ഭേദഗതി പ്രകാരം ഇത് ‘പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്’ എന്നാക്കി. ഭരണഘടനയുടെ 15–ാം അനുച്ഛേദത്തിൽ മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രം  പൗരനോടു വിവേചനം കാണിക്കാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നു. 16–ാം അനുച്ഛേദത്തിൽ പൗരന്മാർക്ക് അവസര സമത്വവും ഉറപ്പു നൽകുന്നു. മതങ്ങളെയെല്ലാം സമഭാവനയോടെ കാണുകയും മത സൗഹാർദവും  സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും മതനിരപേക്ഷ സമീപനം കൈക്കൊള്ളുന്നതുമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത.

ADVERTISEMENT

പൗരാവകാശം ഇന്ത്യയിൽ
പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നിടത്താണ് ആധുനിക സർക്കാരുകളുടെ പ്രസക്തി.  ആധുനിക  രാജ്യങ്ങളിൽ  പൗരാവകാശങ്ങൾക്ക് മുഖ്യ പരിഗണന ലഭിക്കുന്നു.

പൗരാവകാശ സംരക്ഷണത്തിന് ഇന്ത്യൻ ഭരണഘടന തന്നെ പ്രാമുഖ്യം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് വിഷയങ്ങൾ തിരിച്ചു തന്നെ അവകാശ സംരക്ഷണം  ഉറപ്പു നൽകുന്നു. ഭരണഘടനയുടെ ഭാഗം രണ്ട്, മൂന്ന് എന്നിവയിൽ അനുച്ഛേദം അഞ്ചു മുതൽ 35 വരെ പൗരത്വം, മൗലികാവകാശങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തി ഇക്കാര്യങ്ങൾ പറയുന്നുണ്ട്. സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തിനെതിരെ സംരക്ഷണം, മതസ്വാതന്ത്ര്യം, സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ അവകാശങ്ങൾ തുടങ്ങിയവയെല്ലാം ഭരണഘടനാനുസൃതമായി പൗരന് രാഷ്ട്രം ഉറപ്പു നൽകുന്നു.

ADVERTISEMENT

പൗരനെന്ന നിലയിൽ
പൗരനെന്ന നിലയിൽ ഓരോ വ്യക്തിക്കും സ്വന്തം രാജ്യത്തോടു കടമകളുണ്ട്. അപരന്റെ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുക, വിധ്വംസക പ്രവർത്തനങ്ങളിലേർപ്പെടാതിരിക്കുക, രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്താതിരിക്കുക, പൊതുമുതൽ നശിപ്പിക്കാതിരിക്കുക എന്നിവയെല്ലാം നാം രാഷ്ട്രത്തിന് ഉറപ്പു നൽകേണ്ടവയാണ്. ഭരണഘടനയുടെ ഭാഗം നാലിൽ പറയുന്ന നിർദേശക തത്വങ്ങളിൽ അനുച്ഛേദം 51–ലെ ഉപ വകുപ്പായി മൗലിക കർത്തവ്യങ്ങളിലുൾപ്പെടുത്തി പൗരന്റെ കർത്തവ്യങ്ങളെക്കുറിച്ചും ഭരണഘടന പറയുന്നുണ്ട്. 10 കാര്യങ്ങളാണിതിലുള്ളത്.