കൂട്ടുകാരെ, ഐഎസ്ആർഒ തങ്ങളുടെ പുതിയ ദൗത്യത്തിൽ ഊർജോൽപാദനത്തിനു സഹായിക്കുന്ന ചില ഫ്യുവൽ സെല്ലുകൾ ബഹിരാകാശത്ത് വിജയകരമായി പരീക്ഷിച്ചതറിഞ്ഞിരിക്കുമല്ലോ. ഭാവിയിൽ നമ്മുടെ രാജ്യത്തിന് ബഹിരാകാശത്ത് ഒരു സ്പേസ് സ്റ്റേഷൻ തുറക്കുമ്പോഴും മറ്റും സഹായകമാകുന്നതാണ് ഈ പരീക്ഷണം. പരീക്ഷണം പോയത്തിൽ പിഎസ്എൽവി സി58 എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാരെ, ഐഎസ്ആർഒ തങ്ങളുടെ പുതിയ ദൗത്യത്തിൽ ഊർജോൽപാദനത്തിനു സഹായിക്കുന്ന ചില ഫ്യുവൽ സെല്ലുകൾ ബഹിരാകാശത്ത് വിജയകരമായി പരീക്ഷിച്ചതറിഞ്ഞിരിക്കുമല്ലോ. ഭാവിയിൽ നമ്മുടെ രാജ്യത്തിന് ബഹിരാകാശത്ത് ഒരു സ്പേസ് സ്റ്റേഷൻ തുറക്കുമ്പോഴും മറ്റും സഹായകമാകുന്നതാണ് ഈ പരീക്ഷണം.

പരീക്ഷണം പോയത്തിൽ
പിഎസ്എൽവി സി58 എന്ന ദൗത്യത്തിൽ ഉപയോഗിച്ച റോക്കറ്റിന്റെ ഒരു ഭാഗം ഐഎസ്ആർഒ ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. പോയം എന്നറിയപ്പെടുന്ന ഈ ഭാഗം ഒരു പരീക്ഷണശാല കൂടിയാണ്. ഇവിടെയാണ് പരീക്ഷണം നടന്നത്. നമ്മുടെ അഭിമാനമായ ആദിത്യ എൽ 1 ദൗത്യത്തെ വഹിച്ചുകൊണ്ടുപോയത്  പിഎസ്എൽവി സി58 ആണ്.

ADVERTISEMENT

ഓക്സിജനും ഹൈഡ്രജനും
ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിൽ നിന്നുള്ള ഊർജം വൈദ്യുതിയാക്കി മാറ്റിയാണ് ഫ്യുവൽ സെൽ പ്രവർത്തിക്കുന്നത്. പ്ലാറ്റിനം 
ത്വരകവും ഇതിനുള്ളിലുണ്ടാകും. അവശിഷ്ടമായി വെള്ളമാണ് പുറത്തുവരുന്നത് എന്നതിനാൽ മലിനീകരണവുമില്ല.

180 VAT വാട്ട്
ഈ പരീക്ഷണത്തിൽ 180 വാട്ട് അളവിലാണ് വൈദ്യുതി 
ഉൽപാദിപ്പിക്കപ്പെട്ടത്.

ADVERTISEMENT

എങ്ങനെ സഹായിക്കും
നമ്മൾ ബഹിരാകാശത്ത് സ്വന്തം സ്പേസ് സ്റ്റേഷനുണ്ടാക്കി അവിടെ താമസം തുടങ്ങുമ്പോൾ ഊർജവും വെള്ളവും ഒരേപോലെ ആവശ്യമുണ്ടാകും. ഇതു രണ്ടും തരാൻ ഫ്യുവൽ സെല്ലിനു കഴിയും. ഭാവിയിൽ വരാൻ പോകുന്ന വലിയ ശേഷിയുള്ള ഫ്യുവൽസെല്ലുകളുടെ ആദ്യഘട്ട പരീക്ഷണമാണ് ഇപ്പോൾ നടന്നത്.

English Summary:

 ISRO Conquers the Cosmos: A Giant Leap Towards Sustainable Space Living