സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു ഗ്രഹമല്ലത്രേ, ഇതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായിമാറി. എങ്കിലും പ്ലൂട്ടോ ഇന്നും നമുക്ക് പ്രിയപ്പെട്ടവൻ തന്നെ.

Pluto. . Photo Credits; NASA images/ Shutterstock.com

പ്ലൂട്ടോയുടെ ഉപരിതലചിത്രം നോക്കിയാൽ ഹൃദയാകൃതിയിൽ ഒരു വെളുത്ത ഘടന കാണാം. ടോംബോ റെജിയോ എന്ന പ്രദേശമാണ് ഇത്. നൈട്രജൻ തണുത്തുറഞ്ഞ് ഹിമമായി കിടക്കുന്ന മേഖലയാണ് ഇത്. ഇതിനാലാണ് ഇതിനു വെളുത്ത നിറവും. എന്നാൽ ഇപ്പോൾ ഒരു ഗവേഷണത്തിൽ ഒരു കാര്യം വെളിപ്പെട്ടു. പ്ലൂട്ടോയിൽ ഈ മേഖല ഉണ്ടായത് ഒരു ബഹിരാകാശ പാറയുമായുള്ള കൂട്ടിയിടിയുടെ ആഘാതത്താലാണത്രേ. ഇടിക്കു ശേഷം ഈ പാറ പ്ലൂട്ടോയിലേക്ക് പരന്നു ചേർന്നു.

ADVERTISEMENT

പ്ലൂട്ടോയെക്കുറിച്ച് നിരവധി കൗതുകങ്ങൾ അടുത്തകാലത്ത് വന്നിരുന്നു. പ്ലൂട്ടോയുടെ ഉപരിതലത്തിൽ ഒരു വമ്പൻ പർവതമുണ്ട്. ഇതിൽ നിന്നു പുറത്തെത്തുക ഐസാണ്.കിലാഡ്‌സി എന്നാണ് ഈ പർവതത്തിന്റെ പേര്. പ്ലൂട്ടോയെ നിരീക്ഷിച്ചുകൊണ്ടിരുന്ന നാസയുടെ ന്യൂഹൊറൈസൻസ് എന്ന പേടകമാണ് ഇത്തരം പല വിവരങ്ങളും നൽകിയത്. 

ഒരുകാലത്ത് നമ്മുടെ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമായി കണക്കാക്കപ്പെട്ടിരുന്ന പ്ലൂട്ടോ, നെപ്റ്റിയൂണിനപ്പുറത്തുള്ള ഒരു പ്രദേശമായ കൈപ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുഗ്രഹമാണ് (ഡ്വാർഫ് പ്ലാനറ്റ്)്. 1930-ൽ ജ്യോതിശാസ്ത്രജ്ഞനായ ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി. 2006ൽ ഇന്റർനാഷനൽ ആസ്‌ട്രോണമിക്കൽ യൂണിയൻ (IAU) അതിനെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തുന്നതുവരെ ഏകദേശം 76 വർഷത്തോളം പ്ലൂട്ടോ ഗ്രഹനില നിലനിർത്തി. ഏകദേശം 2,377 കിലോമീറ്റർ വ്യാസമുള്ള ഗോളമാണ് പ്ലൂട്ടോ. ഇത് ഭൂമിയുടെ ചന്ദ്രന്റെ മൂന്നിൽ രണ്ട് വലുപ്പം മാത്രമാണ്. 

ADVERTISEMENT

പ്ലൂട്ടോയുടെ ഉപരിതലത്തിൽ നൈട്രജൻ, മീഥേൻ, കാർബൺ മോണോക്‌സൈഡ് എന്നിവയുൾപ്പെടെ വിവിധ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. പ്ലൂട്ടോയുടെ ഏറ്റവും കൗതുകകരമായ ഒരു സവിശേഷത സങ്കീർണവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ അന്തരീക്ഷമാണ്. വെനീഷ്യ ബർണി ഫെയർ എന്ന 11 വയസ്സുകാരിയാണ് പ്ലൂട്ടോയ്ക്ക് ആ പേര് നൽകിയത്.