മൺസൂൺ മഴക്കാലം കേരളത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. സംസ്ഥാനത്തിന്റെ കാലാവസ്ഥാരംഗത്ത് ഇത്രയധികം സ്വാധീനമുള്ള മറ്റൊരു പ്രതിഭാസം വേറെ കാണില്ല. സംസ്ഥാനത്തു മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൊട്ടാകെ മൺസൂൺ മഴ കോരിച്ചൊരിയുന്ന വർഷമാരിക്ക് ഇടവരുത്തുന്നു. ജനങ്ങളുടെ മാനസികോല്ലാസത്തെപ്പോലും മൺസൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൺസൂൺ മഴക്കാലം കേരളത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. സംസ്ഥാനത്തിന്റെ കാലാവസ്ഥാരംഗത്ത് ഇത്രയധികം സ്വാധീനമുള്ള മറ്റൊരു പ്രതിഭാസം വേറെ കാണില്ല. സംസ്ഥാനത്തു മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൊട്ടാകെ മൺസൂൺ മഴ കോരിച്ചൊരിയുന്ന വർഷമാരിക്ക് ഇടവരുത്തുന്നു. ജനങ്ങളുടെ മാനസികോല്ലാസത്തെപ്പോലും മൺസൂൺ സ്വാധീനിക്കുന്നുണ്ട്. മൺസൂൺ ടൂറിസമൊക്കെ ഇതിനൊരു ഉദാഹരണം മാത്രം.

മൺസൂൺ മഴയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ അറി‍ഞ്ഞാലോ?
മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്.മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി.

ADVERTISEMENT

ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.

അടുത്തു നടത്തിയ വിദഗ്ധ കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങളിലൂടെയും ഫോസിൽ വിലയിരുത്തലുകളിലൂടെയും മൺസൂണിന്റെ പഴക്കം നിർണയിച്ചിരുന്നു ശാസ്ത്രജ്ഞർ. ശരാശരി 4 കോടി വർഷം മുൻപെങ്കിലുമാണ് മൺസൂൺ ഉദ്ഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്നു നാം കാണുന്ന തെക്കൻ ഏഷ്യൻ മൺസൂൺ ഘടനകൾ ഏകദേശം പാലിയോജീൻ കാലഘട്ടത്തിലാണ് ഉദ്ഭവിച്ചത്. സങ്കീർണമായ കാലാവസ്ഥാ മാറ്റങ്ങൾ ഉടലെടുത്ത ഒരു കാലഘട്ടമായിരുന്നു അത്.

ADVERTISEMENT

കരയും സമുദ്രവും തമ്മിലുള്ള താപനിലാ വ്യത്യാസമാണ് മൺസൂണിനു വഴിയൊരുക്കുന്നത്. വേനൽക്കാലത്ത് ജലത്തെക്കാൾ കൂടുതൽ വേഗത്തിൽ കര ചൂടുപിടിക്കുകയും തദ്ഫലമായി കരയിൽ നിന്ന് നീരാവി കലർന്ന വെള്ളം ഉയർന്ന് അതിനു ബാഷ്പീകരണം സംഭവിച്ച് മഴയായി പെയ്യുകയും ചെയ്യും.

ഫ്രാൻസിലെ എയ്ക്‌സ് മാഴ്‌സെലി സർവകലാശാലയിലെ ഗവേഷകരാണ് മൺസൂണിന്റെ പഴക്കം സംബന്ധിച്ച പഠനം നടത്തിയത്. ഭൂമിയുടെ കാലാനുഗത പരിണാമത്തിൽ കരയിൽ ഉടലെടുത്ത നിരവധി പർവത, മലനിരകളും ഇപ്പോഴുള്ള മൺസൂൺ ഘടനകൾ ഉണ്ടാകാൻ വഴിവച്ചെന്നും ഗവേഷണത്തിലുണ്ട്.