നിങ്ങളുടെ മകനോ മകളോ അടുത്ത ബന്ധുവിന്റെ മക്കളോ സുഹൃത്തിന്റെ മക്കളോ ആകട്ടെ, അവരുടെ നേട്ടത്തിന് അർഹമായ രീതിയിൽ അഭിന്ദിക്കുകയെന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്. എന്നാൽ പ്രശംസിക്കുക എന്നത് കുട്ടികളുടെ ഭാവി വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ ആകണം. അല്ലാതെ, അമിതമായി പ്രശംസിച്ച് കുട്ടികളിലെ അഹന്തയെ വളർത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ മകനോ മകളോ അടുത്ത ബന്ധുവിന്റെ മക്കളോ സുഹൃത്തിന്റെ മക്കളോ ആകട്ടെ,  അവരുടെ നേട്ടത്തിന് അർഹമായ രീതിയിൽ അഭിന്ദിക്കുകയെന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്. എന്നാൽ പ്രശംസിക്കുക എന്നത് കുട്ടികളുടെ ഭാവി വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ ആകണം. അല്ലാതെ, അമിതമായി പ്രശംസിച്ച്  കുട്ടികളിലെ അഹന്തയെ വളർത്തുന്ന രീതി ഒരിക്കലൂം ഉചിതമല്ല. അതുകൊണ്ട് തന്നെ കുട്ടികളെ അവരുടെ നേട്ടങ്ങളെ മുൻനിർത്തി പ്രശംസിക്കുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. 

കുട്ടികളെ എത്ര പ്രശംസിച്ചാലും അധികമാകില്ലയെന്ന്‌ ചിലർ പറയുന്നു. മറ്റു ചിലരാകട്ടെ, കുട്ടികളെ കൂടുതൽ പ്രശംസിക്കുന്നത്‌, അവരെ വഷളാക്കുമെന്നും എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന്‌ ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും വിശ്വസിക്കുന്നു. ഇതു രണ്ടും ഒരുപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന വാക്കുകളാണ്. എങ്ങനെയുള്ള പ്രശംസയാണ്‌ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നത്‌, ഏത്‌ പ്രശംസ കുട്ടിയെ ഹാനികരമായി ബാധിക്കും, ഏറ്റവും മികച്ച ഫലമുളവാക്കുന്ന പ്രശംസ എങ്ങനെ നൽകാം എന്നീ കാര്യങ്ങൾ അറിഞ്ഞിരിക്കുകയെന്നത് ഏറെ അനിവാര്യമാണ് 

ADVERTISEMENT

അമിത പ്രശംസ വേണ്ട 

എല്ലാത്തരം പ്രശംസയും ഒരുപോലെ ഗുണം ചെയ്യില്ലയെന്ന് മനസിലാക്കുക. കുട്ടികൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനും മുന്നോട്ട് പോകുന്നതിനും പ്രശംസ സഹായകമാകും. എന്നാൽ ചില മാതാപിതാക്കൾ കുട്ടികൾക്ക്‌ അർഹിക്കാത്ത പ്രശംസ അമിതമായി നൽകുന്നു. ഇത് വിപരീത ഫലം ഉണ്ടാക്കും. അഹങ്കാരം എന്ന അവസ്ഥയിലേക്ക് കുട്ടികളെ കൊണ്ട് ചെന്നെത്തിക്കുന്നതിനു ഇത് വഴിയൊരുക്കും. ഇത് ശരിയായ രീതിയല്ല. 

ADVERTISEMENT

സ്വാഭാവികമായ കഴിവുകളെ പ്രശംസിക്കുക 

കുട്ടികൾക്ക് സ്വാഭാവികമായുള്ള കഴിവുകൾക്കാണ് മികച്ച രീതിയിലുള്ള പ്രശംസ നൽകേണ്ടത്. ഇത്തരത്തിൽ പ്രശംസിക്കുമ്പോൾ മറ്റുകുട്ടികളെ ഒപ്പം താരതമ്യം വഹിയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റു കുട്ടികൾ തന്നെക്കാൾ പിന്നിലാണെന്ന് മാതാപിതാക്കൾ പറയുന്നത് കുട്ടികളിൽ അഹങ്കാരം വളർത്തുന്നതിന് കാരണമാകും. 

ADVERTISEMENT

പേടികൾ മാറ്റാൻ പ്രശംസിക്കാം 

നേടിയ നേട്ടങ്ങൾക്ക് മാത്രമല്ല പ്രശംസ അർഹിക്കുന്നത്. ചില കുട്ടികൾ നിരവധി കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കുന്നത് നിന്നും പിന്തിരിഞ്ഞു  നിൽക്കാറുണ്ട്. ആത്മവിശ്വാസക്കുറവാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് ആത്മവിശ്വാസം ഉണ്ടാക്കത്തക്കരീതിയിൽ പ്രവർത്തിക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. നിന്നെ കൊണ്ട് സാധിക്കും, പരിശ്രമിച്ചാൽ ഫലം ലഭിക്കും എന്ന രീതിയിലുള്ള പ്രശംസ കുട്ടികളിൽ ഈ അവസ്ഥയിൽ ഫലപ്രദമാകും. 

കഠിനാധ്വാനത്തെ പ്രശംസിക്കാം 

നിരന്തരമായ ശ്രമത്തെ അടിസ്ഥാനമാക്കിയുള്ള പ്രശംസയാണ്‌ ഏറ്റവും മികച്ചത്. ജന്മസിദ്ധമായി ലഭിക്കാത്ത ചില കഴിവുകൾ കുട്ടികൾ കഠിന പരിശ്രമങ്ങളിലൂടെ നേടിയെടുക്കാറുണ്ട്. അത്തരത്തിലുള്ള കുട്ടികളെ പ്രശംസിക്കുന്നത് കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ അവരെ സഹായിക്കും. അവരുടെ ശ്രമങ്ങൾക്കിടയ്ക്ക് പരാജയം സംഭവിച്ചാൽ തന്നെ, പരാജയം വിജയത്തിന്റെ മുന്നോടിയാണ് എന്ന രീതിയിൽ അവരെ ഉത്തേജിതരാക്കാൻ കഴിയണം. ഇത്തരത്തിൽ പ്രശംസിക്കുമ്പോൾ ഇപ്പോഴുള്ള കഴിവുകൾ പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കഴിയും എന്ന്‌ കുട്ടിയെ പഠിപ്പിക്കുകയാണ്‌ നിങ്ങൾ ചെയ്യുന്നത്.

English Summary : Does giving praise harm children