ലോകമെങ്ങും കോവിഡ് 19ന്റെ പിടിയിലായതോടെ സ്കൂളുകളും കോളേജുകളും എല്ലാം അടഞ്ഞ നിലയിലാണ്. മിക്ക രാജ്യങ്ങളിലും ക്ലാസുകൾ ഓൺലൈനായി എടുക്കുമ്പോൾ കുട്ടികളെ ക്ലാസിൽ എത്തിച്ചു തന്നെ പഠനം നടത്താൻ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു നഴ്സറി സ്കൂൾ. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് കുട്ടികൾക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങും കോവിഡ് 19ന്റെ പിടിയിലായതോടെ സ്കൂളുകളും കോളേജുകളും എല്ലാം അടഞ്ഞ നിലയിലാണ്. മിക്ക രാജ്യങ്ങളിലും ക്ലാസുകൾ ഓൺലൈനായി എടുക്കുമ്പോൾ കുട്ടികളെ ക്ലാസിൽ എത്തിച്ചു തന്നെ പഠനം നടത്താൻ  ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു നഴ്സറി സ്കൂൾ. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട്  കുട്ടികൾക്കായി പ്രത്യേക ക്യുബിക്കിളുകൾ നിർമിച്ചാണ് ഇവിടെ പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്.

ജാവ ഐലൻഡിലുള്ള സെമിറാങ്ങ് എന്ന നഗരത്തിലാണ് ഈ നഴ്സറി സ്കൂൾ പ്രവർത്തിക്കുന്നത്.135 വിദ്യാർത്ഥികളാണ് സ്കൂളിലുള്ളത്. ദിവസവും 6 കുട്ടികൾക്ക് ക്ലാസ്സിൽ എത്താൻ ഉള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ഓരോരുത്തർക്കും ഇരിക്കുന്നതിന് പ്രത്യേകം ക്യുബിക്കിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ക്യുബിക്കിളിനുള്ളിലും മാസ്ക്കും ഫെയ്സ് ഷീൽഡും എല്ലാം ധരിക്കണമെന്നും നിർബന്ധമാണ്. പ്ലാസ്റ്റിക് ഷീറ്റിന് പുറത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അധ്യാപകർ ക്ലാസെടുക്കും.  ഓരോ സെഷന് ശേഷവും  ക്യുബിക്കിളുകൾ അണുവിമുക്തമാക്കുകയും ചെയ്യാറുണ്ട്. കുട്ടികൾക്കൊപ്പം എത്തുന്ന മാതാപിതാക്കളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നത് കർശനമാണ്.

ADVERTISEMENT

ഇതിനുപുറമേ   സാമൂഹിക അകലം പാലിച്ചുകൊണ്ട് അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തി ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്നു. സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് സംവിധാനം തിരഞ്ഞെടുക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

 English Summary : Iindonesia kindergarten explores new ways to teach on covid time