ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളൂ എന്ന് പറയുന്നത് പോലെയാണ് മാതാപിതാക്കളുടെ കാര്യവും. ഇവിടെ ശരീരം മാതാപിതാക്കളാണ്, മനസ് കുട്ടികളും. ഇപ്പോഴും സന്തോഷവാന്മാരും നിശ്ചയദാർഢ്യത്തോടെ ചിന്തിക്കുന്നതുമായ മാതാപിതാക്കൾക്ക് മാത്രമേ മികച്ച രീതിയിൽ മക്കളെ വളർത്തിയെടുക്കാൻ കഴിയൂ. ഏത് അവസ്ഥയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളൂ എന്ന് പറയുന്നത് പോലെയാണ് മാതാപിതാക്കളുടെ കാര്യവും. ഇവിടെ ശരീരം മാതാപിതാക്കളാണ്, മനസ് കുട്ടികളും. ഇപ്പോഴും സന്തോഷവാന്മാരും നിശ്ചയദാർഢ്യത്തോടെ ചിന്തിക്കുന്നതുമായ മാതാപിതാക്കൾക്ക് മാത്രമേ മികച്ച രീതിയിൽ മക്കളെ വളർത്തിയെടുക്കാൻ കഴിയൂ. ഏത് അവസ്ഥയിലും സന്തോഷാനവാന്മാരായിരിക്കുക എന്നത് തന്നെയാണ് പ്രധാനം. എന്നാൽ മക്കളുടെ വളർച്ചയെ കുറിച്ചുള്ള അമിത സങ്കല്പങ്ങളും പ്രതീക്ഷകളും അതിനായുള്ള നെട്ടോട്ടവും എല്ലാം ചേർന്ന് സ്വയം സന്തോഷിക്കുന്നതിൽ നിന്നും ബഹുഭൂരിപക്ഷം മാതാപിതാക്കളെയും അകറ്റി നിർത്തുന്നു.

ഇത്തരമൊരു അവസ്ഥയിൽ കുട്ടികൾക്ക് അവർക്ക് ലഭിക്കേണ്ടതായ പരിചരണം ലഭിക്കുന്നില്ല. മാനസികമായി കുട്ടികളോട് അടുപ്പക്കുറവൊന്നും ഇല്ലെങ്കിലും അവർക്കൊപ്പം ഇരിക്കാനും കളിക്കാനും പെരുമാറാനും ഒക്കെയുള്ള സമയം മാതാപിതാക്കൾക്ക് നഷ്ടമാകാറുണ്ട്. ഇതു മനസിലാക്കി സ്വയം ഒരു തിരുത്തൽ വരുത്തുക എന്നതാണ് അഭികാമ്യം. ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനും അതിലൂടെ മക്കളുടെ ആത്യന്തികമായ വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ...

ADVERTISEMENT

∙ ഓരോ ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുക. ശ്രമകരമായിരിക്കാം. എന്നിരുന്നാലും ജീവിതത്തിലെ നേട്ടങ്ങളെ റീഡിഫൈൻ ചെയ്യേണ്ട സമയമാണ് മാതാപിതാക്കൾ ആയിരിക്കുന്ന അവസ്ഥയെന്നു മനസിലാക്കുക. 

∙ മക്കകളിൽ നിന്നും മാതാപിതാക്കൾ പ്രതീക്ഷിക്കുന്ന സ്നേഹവും സമയവും എല്ലാം തന്നെ മാതാപിതാക്കളിൽ നിന്നും കുട്ടികളും പ്രതീക്ഷിക്കുന്നുണ്ടെന്നു  മനസിലാക്കി അവർക്കൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കുക. 

ADVERTISEMENT

∙ തിരിച്ചടികളെ പുഞ്ചിരിയോടെ നേരിടുകയെന്നതാണ് മറ്റൊരു കാര്യം. എത്ര ഗുരുതരമായ അവസ്ഥയിലും ആത്മവിശ്വാസം കൈവിടാതിരിക്കുക. ഈ പെരുമാറ്റരീതി മക്കളിലേക്കും പകർന്നു നൽകുക.

∙ ദേഷ്യപ്പെടേണ്ട കാര്യമില്ല. പല മാതാപിതാക്കളുടെയും പരാജയം അവർ അമിതമായി ദേഷ്യപ്പെടുന്നു എന്നയിടത്താണ്. ഈ ദേഷ്യം കൊണ്ട് നേട്ടം ഒന്നും ഉണ്ടാവുകയില്ല. തന്റെ ഇമോഷനുകൾ നിയന്ത്രിക്കണം എന്നതല്ല ഇതികൊണ്ട് അർത്ഥമാക്കുന്നത്. സമയവും സന്ദർഭവും നോക്കാതെ കുട്ടികളുടെ മുന്നിൽ ദേഷ്യപ്പെടുന്നത് ശരിയായ നടപടിയല്ല എന്നതാണ് സാരം 

ADVERTISEMENT

∙ താരതമ്യം  വേണ്ടേ വേണ്ട. മക്കളുടെ വിജയ പരാജയങ്ങൾ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതാണ് മാതാപിതാക്കളുടെ പ്രധാന പ്രശ്നം. ഇത് കുട്ടികളിൽ അമിതമായ സമ്മർദ്ദം ഉണ്ടാക്കുന്നു. ഓരോ കുട്ടികൾക്കും വ്യത്യസ്തമായ ബുദ്ധിയും കഴിവുകളുമാണ് എന്ന് മനസിലാക്കി പെരുമാറിയാൽ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളുടെ കഴിവിൽ എന്നും സന്തോഷിക്കാം 

English Summary : Happy healthy parents make happy healthy children