രാവിലെ ഭക്ഷണം കഴിക്കാനായി കാത്തിരിക്കുമ്പോൾ സാക്ഷാൽ മിസ്റ്റർ ബീൻ നേരിട്ട് പ്ലേറ്റിൽ എത്തിയാൽ എങ്ങനെയിരിക്കും? കേൾക്കുമ്പോൾ അതിശയോക്തി തോന്നുന്നുണ്ടല്ലേ. എന്നാൽ സംഭവം സത്യമാണ്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം അവതരിപ്പിക്കാൻ ബെൽജിയം സ്വദേശിനിയായ ജോലാന്‍ഡ സ്‌റ്റോക്കെര്‍ എന്ന അമ്മ അവലംബിച്ച ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഭക്ഷണം കഴിക്കാനായി കാത്തിരിക്കുമ്പോൾ സാക്ഷാൽ മിസ്റ്റർ ബീൻ നേരിട്ട് പ്ലേറ്റിൽ എത്തിയാൽ എങ്ങനെയിരിക്കും? കേൾക്കുമ്പോൾ അതിശയോക്തി തോന്നുന്നുണ്ടല്ലേ. എന്നാൽ സംഭവം സത്യമാണ്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം അവതരിപ്പിക്കാൻ ബെൽജിയം സ്വദേശിനിയായ ജോലാന്‍ഡ സ്‌റ്റോക്കെര്‍ എന്ന അമ്മ  അവലംബിച്ച ഈ മാർഗ്ഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

മക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി ഭക്ഷണം അവർക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ പ്ലേറ്റിൽ ആക്കാൻ മിക്ക അമ്മമാരും ശ്രമിക്കാറുണ്ടെങ്കിലും  ജോലാന്‍ഡ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ  തന്നെയാണ്. പലതരം വിഭവങ്ങൾ കുതിരയുടെയും കടുവയുടെയും പാണ്ടയുടേയും ആമയുടെയും, എന്തിനേറെ ലോകപ്രശസ്ത കഥാപാത്രങ്ങളായ മിസ്റ്റർ ബീനിന്റെയും ജോക്കറിന്റെയും വരെ രൂപത്തിലാണ് ജോലാന്‍ഡ തീൻമേശയിൽ എത്തിക്കുന്നത്.

ADVERTISEMENT

ആദ്യം ഒരു കൗതുകത്തിനു തുടങ്ങിയ ഫുഡ് ആർട്ടിനെക്കുറിച്ച്  വീട്ടുകാർ തന്നെ മികച്ച അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയതോടെ  സംഭവം കാര്യമായി എടുക്കാൻ  ഈ അമ്മ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 'ദെ മീൽ പ്രെപ്പർ' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് തന്നെ അങ്ങ് തുടങ്ങി. ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ  അവതരിപ്പിക്കുന്ന ഭക്ഷണവിഭവങ്ങളുടെ ചിത്രങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ഈ പേജിൽ. മൃഗങ്ങളും മനുഷ്യരും മാത്രമല്ല മനോഹരമായ സീനറികളും ഒരു ചിത്രകാരിയുടെ വൈദഗ്ധ്യത്തോടെ ജോലാന്‍ഡ പ്ലേറ്റിൽ എത്തിക്കുന്നു.

പച്ചക്കറികളും ടൊമാറ്റോ സോസും നാച്ചുറൽ ഫുഡ് കളറിംഗ് ഒക്കെയായി പ്രകൃതിദത്ത  ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ജോലാന്‍ഡയുടെ ഫുഡ് ആർട്ട്. കൃത്രിമ ചേരുവകൾ ഒന്നുംതന്നെ ചേർക്കാത്തതിനാൽ ജോലാന്‍ഡ തയ്യാറാക്കുന്ന കടുവയേയും കുതിരയേയും മനുഷ്യരെയും ഒക്കെ ധൈര്യമായി കഴിയ്ക്കാം എന്ന അർത്ഥം.

ADVERTISEMENT

English summary : Edible food art by Jolanda Stokkermans