കുട്ടികളെ കുറച്ചു സമയത്തേയ്ക്ക് അടുക്കളയിൽ കയറ്റിയാല്‍ എങ്ങനെയുണ്ടാകും? അടുക്കളയാകെ കുളമാക്കുമെന്നാവും മിക്ക അമ്മമാരുടേയും മറുപടി. മക്കളെ അടുക്കളയിൽ കയറ്റിയാൽ പിന്നെ ഇരട്ടിപ്പണിയായിരിക്കും. എന്നാൽ മാതാപിതാക്കളേ മക്കളെ ഇടയ്ക്ക് അടുക്കളപ്പണിയിൽ കൂടെ കൂട്ടാം. അതുകൊണ്ട് കുട്ടികൾക്ക് വളരെയേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെ കുറച്ചു സമയത്തേയ്ക്ക് അടുക്കളയിൽ കയറ്റിയാല്‍ എങ്ങനെയുണ്ടാകും? അടുക്കളയാകെ കുളമാക്കുമെന്നാവും മിക്ക അമ്മമാരുടേയും മറുപടി. മക്കളെ അടുക്കളയിൽ കയറ്റിയാൽ പിന്നെ ഇരട്ടിപ്പണിയായിരിക്കും. എന്നാൽ മാതാപിതാക്കളേ മക്കളെ ഇടയ്ക്ക് അടുക്കളപ്പണിയിൽ കൂടെ കൂട്ടാം. അതുകൊണ്ട് കുട്ടികൾക്ക് വളരെയേറെ ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

അപകടകരമല്ലാത്ത കൊച്ചുകൊച്ചു പണികൾ അവരും ചെയ്യട്ടെ. മൂർച്ചയുള്ള കത്തിയും തീയുമൊക്കെ ഒഴിവാക്കി അവർക്കു പറ്റുന്ന പണികളാകണം ഏൽപ്പിക്കേണ്ടത്. പാത്രം കഴുകാനും അത് തുടച്ച് വൃത്തിയാക്കി അടുക്കി വയ്ക്കാനും, പച്ചക്കറികളും മറ്റും കഴുകാനും ആവശ്യമായ വസ്തുക്കൾ കൃത്യമായ അളവിൽ കറിയിലിടാനും ചപ്പാത്തി പരത്താനും കറി ഇളക്കാനും മുട്ട തട്ടാനുമൊക്കെ അവരെ കൂട്ടാം.

ADVERTISEMENT

ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം– പാചകം നമ്മുടെ ജീവിതത്തിനാവശ്യമായ അടിസ്ഥാനപരമായ ഒരു സംഗതിയാണ്. അതുകൊണ്ടുതന്നെ അത് പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ്. കുട്ടികൾക്ക് ഈ അളവുകള്‍, തൂക്കം, ലിറ്റർ, ഗ്രാം തുടങ്ങിയവയെ പറ്റി ധാരണ കിട്ടുന്നു. വെള്ളവും പാലുമൊക്കെ അളക്കുമ്പോഴും പൊടികളിടുമ്പോഴുമൊക്കെ  അളവുകളെപ്പറ്റി അവര്‍ക്കു പറഞ്ഞുകൊടുക്കാം. പരിശീലനം കൂടെയാകുമ്പോൾ കുട്ടികൾക്ക് അതേപ്പറ്റി നല്ല ധാരണയാകും. 

പ്ലാനിങ് എന്ന കാര്യം എത്ര പ്രാധാന്യമാണെന്നും പാചകം ചെയ്യുമ്പോൾ മനസ്സിലാകും. പാചകക്കുറിപ്പുകളും  നിർദേശങ്ങളും അവരെക്കൊണ്ട് വായിപ്പിക്കാം. അതിലൂടെ വായനയോടും താല്‍പര്യമുണ്ടാക്കാം. പാചകം ചെയ്യാൻ ക്ഷമ അത്യാവശ്യമാണല്ലോ. അതുപോലെ ഒരു ടീം വർക്ക് എന്താണെന്നും അതിന്റെ പ്രയോജനം എന്താണെന്നും എളുപ്പത്തിൽ പഠിപ്പിക്കാം. പിന്നെ സയൻസിലെ പല അടിസ്ഥാന കാര്യങ്ങളും പാചകവുമായി ബന്ധപ്പെടുത്തി പറഞ്ഞുകൊടുക്കാം. 

ADVERTISEMENT

അവരും കൂടെ ചേർന്നുണ്ടാക്കിയ ഭക്ഷണമായതിനാൽ കുട്ടികൾ അത് പാഴാക്കാതെ കഴിക്കുകയും ചെയ്യും. അവരും കൂടെ ഉണ്ടാക്കിയ ഭക്ഷണം  കുട്ടികളുമൊന്നിച്ചിരുന്ന്കഴിച്ച് ഇങ്ങനെ സമയം ചെലവഴിക്കുക വഴി അവരുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാനും സാധിക്കും. 

English Summary : Reasons every child should learn to cook