പഠനകാര്യങ്ങളിൽ എല്ലാ കുട്ടികളും ഒരേ പോലെ സ്മാർട്ട് ആകണമെന്നില്ല. പഠിക്കാനും കാര്യങ്ങൾ വിവേചിച്ചറിയാനുമുള്ള കഴിവ് ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. ഇത് മുൻകൂട്ടി മനസിലാക്കുക എന്നതാണ് പ്രധാനം. പഠനവൈകല്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ അത് ചികിൽസിച്ച് ഒരു പരിധിവരെ ഒഴിവാക്കാനാകും. എന്നാൽ കുട്ടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനകാര്യങ്ങളിൽ എല്ലാ കുട്ടികളും ഒരേ പോലെ സ്മാർട്ട് ആകണമെന്നില്ല. പഠിക്കാനും കാര്യങ്ങൾ വിവേചിച്ചറിയാനുമുള്ള കഴിവ് ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. ഇത് മുൻകൂട്ടി മനസിലാക്കുക എന്നതാണ് പ്രധാനം. പഠനവൈകല്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ അത് ചികിൽസിച്ച് ഒരു പരിധിവരെ ഒഴിവാക്കാനാകും. എന്നാൽ കുട്ടിയുടെ അശ്രദ്ധയെന്നും മതിയെന്നും പറഞ്ഞു പഠനവൈകല്യങ്ങളെ ചെറുതായി കാണുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 

ശരാശരി നാല് വയസ്സ് പ്രായത്തോടെ നമ്മുടെ നാട്ടിലെ കുട്ടികൾ പഠനത്തിലേക്ക് കടക്കും. ഈ പ്രായത്തിൽ തന്നെ എഴുത്തും വായനയുമൊക്കെ മെല്ലെ ശീലമാക്കി തുടങ്ങും .മാതാപിതാക്കൾ കൂടെയിരുന്ന് കുട്ടിയുടെ എഴുത്തിലും വായനയിലും അല്പം ശ്രദ്ധ ചെലുത്തുക എന്നതാണ് പഠനവൈകല്യം എളുപ്പത്തിൽ തിരിച്ചറിയുന്നതിനുള്ള മാർഗം. 

ADVERTISEMENT

എഴുതാന്‍ പെന്‍സില്‍ അല്ലെങ്കില്‍ പേന പിടിക്കുന്ന രീതിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എത്ര പറഞ്ഞു കൊടുത്താലും പഠന വൈകല്യമുള്ള ഒരു കുട്ടി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും പെൻസിൽ പിടിക്കുക. മാത്രമല്ല, പഠിക്കാനും എഴുതാനുമൊക്കെയായി വിളിക്കുമ്പോൾ തന്നെ കുട്ടി പലവിധത്തിലുള്ള അസ്വസ്ഥതകൾ കാണിച്ചുതുടങ്ങും. പഠനത്തോട് ഒരു പ്രത്യേക പേടിയും ഇവരിൽ കാണാൻ കഴിയും. 

അടുത്തതായി ശ്രദ്ധിക്കേണ്ടത് കയ്യക്ഷരമാണ്. കുട്ടികളുടെ എഴുത്ത് തുടക്കം മുതൽക്കേ നന്നായാവണമെന്നില്ല. എന്നിരുന്നാലും വളരെ മോശം അക്ഷരമാകുകയും അത് തിരുത്താൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കണം. പഠനവൈകല്യമുള്ള കുട്ടികൾ വാക്കുകള്‍ക്കിടയില്‍ കൊടുക്കേണ്ട അകലം പാലിക്കാറില്ല. ബോര്‍ഡില്‍ നോക്കി എഴുതിയെടുക്കാനും സാധിക്കാറില്ല. ഇത്തരം കുട്ടികളുടെ നോട്ട് ഇപ്പോഴും അപൂർണമായിരിക്കും. 

ADVERTISEMENT

പഠനവൈകല്യമുള്ള കുട്ടികളിൽ സ്പെല്ലിങും വ്യാകരണവും വാക്യഘടനയും തെറ്റായിരിക്കും. ആവർത്തിച്ചു എഴുതിപ്പഠിക്കുവാൻ നൽകിയാലും എഴുതിക്കൂട്ടുകയല്ലാതെ, അത് മനസിലേക്ക് എടുക്കുകയില്ല. അതിനാൽ ക്ലാസ് ടെസ്റ്റുകളിൽ മാർക്ക് കുറവായിരിക്കും വാങ്ങുക. ഒരു വാചകം എഴുതുമ്പോൾ വാക്കുകൾ പലകുറി ആവർത്തിക്കാനുള്ള പ്രവണതയും ഇവർക്കുണ്ട്. ഇക്കൂട്ടർക്ക് ചില അക്ഷരങ്ങള്‍ എഴുതുവാനോ അതിന് ശരിയായ ശബ്ദം നല്‍കുവാനോ പ്രയാസമായിരിക്കും. 

പ്രാദേശിക ഭാഷകളില്‍ ഉച്ചാരണം സാമ്യവും ദൃശ്യസാമ്യവും ഉള്ളതിനാല്‍ ഇത്തരം കുട്ടികള്‍ക്ക് പ്രാദേശിക ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പഠന വൈകല്യമുള്ള കുട്ടിയുടെ വായന ചൂണ്ടുവിരല്‍ കൊണ്ട് ഓരോ അക്ഷരങ്ങളും പെറുക്കിപ്പെറുക്കി എടുത്തായിരിക്കും.കുട്ടി ശ്രദ്ധിച്ച് വായിക്കുന്നു എന്ന തരത്തിലാണ് ഇത് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്. ചില വാക്കുകൾ വായിക്കാനുള്ള ക്ഷമ കാണിക്കാതെ ഊഹിച്ചു വായിക്കുന്ന രീതിയും ഇവർ കാണിക്കുന്നു. 

ADVERTISEMENT

പഠനവൈകല്യമുള്ള കുട്ടി ഒരിക്കലും ക്ഷമ കാണിക്കുകയില്ല. അതിനാൽ കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരേയും മാതാപിതാക്കളുമാണ് ഇക്കാര്യത്തിൽ ക്ഷമ കാണിക്കേണ്ടത്. ഇത്തരം പഠന വൈകല്യങ്ങൾ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളും അധ്യാപകരും തുറന്ന ചർച്ചകൾ നടത്തി കുട്ടിക്കായി പ്രത്യേക പഠന രീതികൾ സ്വീകരിക്കുകയും ചെയ്യുക. 

Summary : Dyslexia symptoms, signs and treatment