ദുശ്ശാഠ്യവും പിടിവാശിയും ചില കുട്ടികളുടെ പ്രത്യേകതയാണ്. എവിടെയെങ്കിലും പോകുമ്പോഴായിരിക്കും ഇവർ തങ്ങളുെട ദുശ്ശാഠ്യം കൂടുതൽ കാണിക്കുന്നത്. സൂപ്പർമാർക്കറ്റിലും നാലാൾ കൂടുന്ന പരിപാടികളിലും ഇവർ തങ്ങളുെട ഈ സ്വഭാവം പൂർവാധികം ശക്തിയോടെ പുറത്തെടുക്കുക തന്നെ ചെയ്യും. കടകളിലെത്തിയാൽ അവർക്കാവശ്യമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുശ്ശാഠ്യവും പിടിവാശിയും ചില കുട്ടികളുടെ പ്രത്യേകതയാണ്. എവിടെയെങ്കിലും പോകുമ്പോഴായിരിക്കും ഇവർ തങ്ങളുെട ദുശ്ശാഠ്യം കൂടുതൽ കാണിക്കുന്നത്. സൂപ്പർമാർക്കറ്റിലും നാലാൾ കൂടുന്ന പരിപാടികളിലും ഇവർ തങ്ങളുടെ ഈ സ്വഭാവം പുറത്തെടുക്കും. കടകളിലെത്തിയാൽ കളിപ്പാട്ടങ്ങൾക്കും മിഠായികൾക്കുമായി നിലത്തുവീണ് കരഞ്ഞ് ബഹളം വച്ച് രക്ഷിതാക്കളെ നാണം കെടുത്താറുണ്ടിവർ. രണ്ട് വയസ്സു തൊട്ടാണ് ഈ ദുശ്ശാഠ്യം സാധാരണ കണ്ടുവരുന്നത്. എങ്ങനെ ഇവരുടെ ദുശ്ശാഠ്യം മാറ്റിയെടുക്കാമെന്ന് ചിന്തിക്കാത്ത രക്ഷിതാക്കൾ ഉണ്ടാകില്ല.

ADVERTISEMENT

ഇങ്ങനെ ചിന്തിക്കുന്ന മാതാപിതാക്കൾക്കായി ഇതാ ഒരു സന്തോഷവാർത്ത. മക്കളുടെ ഈ സ്വഭാവം ഇപ്പോൾ നിങ്ങൾക്ക് അത്യാവശ്യം ബുദ്ധിമുട്ടും പ്രശ്നങ്ങളുമൊക്കെ ഉണ്ടാക്കിയാലും ഭാവിയിൽ ഇത്തരക്കാർ മിടുക്കരാകുമത്രേ. ദുശ്ശാഠ്യവും പിടിവാശിയും ചെറുപ്പത്തിൽ കാണിക്കുന്ന കുട്ടികൾ മുതിരുമ്പോൾ ജീവിതത്തിൽ വിജയം കൈവരിക്കുന്നവരായിരിക്കും. ‍ഡെവലപ്മെന്റൽ സൈക്കോളജി എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനമാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്. 

ADVERTISEMENT

ഇത്തരം കൊച്ചുകൊച്ചു ‘ചീത്ത’ സ്വഭാവങ്ങളും ജീവിതവിജയവുമായി വളരേയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പഠനം നടത്തിയ ഗവേഷകർ പറയുന്നു. ചെറുപ്രായത്തിൽ കുസൃതിയും പിടിവാശിയും കാട്ടി മാതാപിതാക്കളെ വലച്ചിരുന്നവർ ഇപ്പോൾ നല്ല നിലവാരമുള്ള ജോലിയും ഉയർന്ന ശമ്പളവുമൊക്കെ വാങ്ങി നല്ല അടിപൊളിയായി ജീവിക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. 

ADVERTISEMENT

ഈ ‘ചീത്ത’ സ്വഭാവങ്ങൾ അത്ര മോശമല്ലെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ട് പിടിവാശിക്കാരുടെ രക്ഷിതാക്കൾ സങ്കടപ്പെടുകയേ വേണ്ട. കുട്ടികളുടെ പ്രോബ്ലം സോൾവിങ് സ്കില്ലുകളും ഭാഷയും ഒക്കെ വികസിക്കുമ്പോഴുണ്ടാകുന്ന ഫ്രസ്ട്രേഷൻ പ്രകടിപ്പിക്കുകയാണ് ഈ ദുശ്ശാഠ്യത്തിലൂടെയും പിടിവാശിയിലൂടെയുമെന്നാണ് അമേരിക്കൻ ശിശുരോഗ വിദഗ്ധൻ ഡോ. ഹാർവി കാർപ് പറയുന്നത്.

 English Summary : Kids with temper tantrums will be more successful says study