കണ്ണടച്ചു വിശ്വസിക്കാവുന്ന കൂട്ടുകാരൻ നേരം പുലരുമ്പോഴേക്കും ജീവനെടുക്കുന്നവൻ ആകുന്നു. ഏതൊരു വീടിന്റെയും കാണാക്കോണിൽ ഫോണിൻ തുമ്പത്ത് കുനിഞ്ഞു തൂങ്ങുന്ന കൗമാരക്കാരെ കാണാം. കുട്ടികൾ പലയിടത്തും ലഹരിക്ക് അടിമകളാകുന്നുവെന്നു പൊലീസും എക്സൈസും പറയുന്നു.

കണ്ണടച്ചു വിശ്വസിക്കാവുന്ന കൂട്ടുകാരൻ നേരം പുലരുമ്പോഴേക്കും ജീവനെടുക്കുന്നവൻ ആകുന്നു. ഏതൊരു വീടിന്റെയും കാണാക്കോണിൽ ഫോണിൻ തുമ്പത്ത് കുനിഞ്ഞു തൂങ്ങുന്ന കൗമാരക്കാരെ കാണാം. കുട്ടികൾ പലയിടത്തും ലഹരിക്ക് അടിമകളാകുന്നുവെന്നു പൊലീസും എക്സൈസും പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണടച്ചു വിശ്വസിക്കാവുന്ന കൂട്ടുകാരൻ നേരം പുലരുമ്പോഴേക്കും ജീവനെടുക്കുന്നവൻ ആകുന്നു. ഏതൊരു വീടിന്റെയും കാണാക്കോണിൽ ഫോണിൻ തുമ്പത്ത് കുനിഞ്ഞു തൂങ്ങുന്ന കൗമാരക്കാരെ കാണാം. കുട്ടികൾ പലയിടത്തും ലഹരിക്ക് അടിമകളാകുന്നുവെന്നു പൊലീസും എക്സൈസും പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ യുഗത്തിന് മുൻപിൽ കൗമാരക്കാലത്തിന് കാലിടറുന്നു. ഈ സത്യം നാം മനസിലാക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും മൊബൈൽ ഫോണുകളിലും സമൂഹ മാധ്യമങ്ങളിലും ‘പിള്ളേർക്ക് എന്ത് കാര്യം’ എന്നു ചോദിച്ചവരുടെ അടുത്തേക്ക് ഒരു കാലത്ത് അവർ തന്നെ കാട്ടിത്തന്നത് പുതിയ സാധ്യതകളായിരുന്നു. വിദ്യാഭ്യാസ മേഖല, ജോലി സമ്പാദനം എന്നു വേണ്ട ഒരു വീട്ടിലെ ജീവിത നിലവാരം മെച്ചപ്പെടുന്നതിന് ഫോണും കുട്ടികളും വലിയ ഘടകം തന്നെയായിരുന്നു. അവർക്കൊപ്പം കാലവും ജീവിത നിലവാരവും വളർന്നു തുടങ്ങിതോടെ കൗമാരക്കാലത്തിനും കാലിടറി. ചതിക്കുഴികൾ രൂപപ്പെട്ടു. അതിന് ആൺ- പെൺ വ്യത്യാസമില്ലാതായി.

 

ADVERTISEMENT

കണ്ണടച്ചു വിശ്വസിക്കാവുന്ന കൂട്ടുകാരൻ നേരം പുലരുമ്പോഴേക്കും ജീവനെടുക്കുന്നവൻ ആകുന്നു. ഏതൊരു വീടിന്റെയും കാണാക്കോണിൽ ഫോണിൻ തുമ്പത്ത് കുനിഞ്ഞു തൂങ്ങുന്ന കൗമാരക്കാരെ കാണാം. കുട്ടികൾ പലയിടത്തും ലഹരിക്ക് അടിമകളാകുന്നുവെന്നു പൊലീസും എക്സൈസും പറയുന്നു. ഇരയും പ്രതിയും എല്ലാം കൗമാരക്കാരാണ് എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിൽ ആളെക്കൊല്ലി മൊബൈൽ ഗെയിമുകൾ നിരോധിച്ചു കഴിഞ്ഞു. ഇവിടെയും ഇത് നടപ്പാക്കാൻ വൈകരുത്.

 

∙ കരുതേണ്ടത് ആദ്യം മാതാപിതാക്കൾ

ഓൺലൈൻ മാധ്യമങ്ങളിൽ നിറയുന്ന അതിസാഹസിക ടാസ്കുകൾ പേറുന്ന ഗെയിമുകളും അതിന്റെ പേരിലെ വീറും വാശിയും കുട്ടികളിൽ പരസ്പരം കൊലപ്പെടുത്താനുള്ള ത്വരയിലേക്ക് വളരുന്നത് സമൂഹം മനസ്സിലാക്കുന്നില്ല. ഇതിനെല്ലാം ഒരു ഒളിയിടം അവർക്ക് മുൻപിൽ തുറന്നുകിട്ടുന്നത് ആരും ശ്രദ്ധിക്കുന്നില്ല. കാണാമറയത്തെ മൊബൈൽ ലോകത്ത് അവർ തനിച്ചാകുന്നു. കുഴപ്പങ്ങളും അവിടെ തുടങ്ങുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ഓരോ ചലനങ്ങളിലും ജാഗരൂകരാകണം. കുട്ടികളെ ഇനിയെങ്കിലും വരാനിരിക്കുന്ന ദുരന്തമുഖങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടുത്താം.

ADVERTISEMENT

 

നേർവഴിക്ക് 10 നിർദേശങ്ങൾ

 

∙ കുട്ടികളിൽ നിന്ന് അപ്രത്യക്ഷമായ നിഷ്കളങ്കത തിരിച്ചു പിടിക്കുക, കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുക. അതിനായി പുതിയ അറിവുകൾ ലഭിക്കുന്ന പുസ്തകങ്ങളും പത്രങ്ങളും അവർക്കു പരിചയപ്പെടുത്തുക. നിങ്ങൾ വായിച്ചാൽ അവർക്കും വായനയിൽ താൽപര്യമുണ്ടാവും. മാതാപിതാക്കളെ അനുകരിക്കാനാണ് കുട്ടിക്കാലത്ത് അവർക്കു താൽപര്യം.

ADVERTISEMENT

 

∙ ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി കുട്ടികളുടെ ഇടപഴകൽ ശ്രദ്ധിക്കുക, പിന്തിരിപ്പിക്കുക. പ്രത്യേകിച്ച് മദ്യപാനശീലമുള്ളവർ, പുകവലിക്കുന്നവർ.

 

∙ അവർ പഠിക്കുന്നത്, കേൾക്കുന്നത്, എപ്പോഴും കാണാൻ ആഗ്രഹിക്കുന്നത് എന്നിവ കണ്ടെത്തി അവരെ അളക്കുക. നല്ല ശീലങ്ങളിലേക്ക് തിരിച്ചുവിടുക.

 

∙ പാടില്ല എന്നു പറയുന്നത് എന്തിനെന്ന് അവർക്കു പറഞ്ഞു കൊടുക്കുക. സമയമില്ലെന്നു കരുതി കുട്ടികളെ പരിഗണിക്കാതിരിക്കരുത്.

 

∙ കുടുംബങ്ങളിൽ അടുക്കും ചിട്ടയും കൊണ്ടുവരിക. അത് കുട്ടികളെയും ശീലിപ്പിക്കുക. കാണാപ്പാഠം പഠിക്കുന്നതു മാത്രം നോക്കാതെ അവരുടെ മാനസിക നില കൂടി പഠിക്കുക.

 

∙ സത്യം പറയാൻ അവരെ നിർബന്ധിതരാക്കുക, നിങ്ങൾ സത്യസന്ധരാകുക. അനുസരണശീലം സ്നേഹത്തോടെ പഠിപ്പിക്കുക.

 

∙പറ്റില്ല എന്ന് അവർ പറയുന്നത് ഏതൊക്കെ കാര്യങ്ങളിലാണെന്നത് ശ്രദ്ധിച്ച് ശരിയിലേക്ക് തിരിച്ചുകൊണ്ടുവരിക. പഠനകാര്യങ്ങളിലെ പിന്നാക്കാവസ്ഥ ഒളിച്ചുവയ്ക്കാൻ ശ്രമിക്കാതെ തുറന്നുപറയാൻ കുട്ടികളെ സ്നേഹത്തോടെ ശീലിപ്പിക്കുക. നല്ല സുഹൃദ് ബന്ധങ്ങള പ്രോൽസാഹിപ്പിക്കുക.

 

∙ കലാവാസന, മറ്റു കഴിവുകൾ എന്നിവ കണ്ടെത്തി പരിശീലിപ്പിച്ച് അവസരങ്ങൾ നൽകാൻ വേദി ഒരുക്കണം. അവർ തിരക്കുള്ളവരായി തീർന്നാൽ ദുശ്ശീലങ്ങൾ മാറിക്കിട്ടും

 

∙ കൂട്ടുകാർ പരസ്പരം ചർച്ച ചെയ്യുന്നതും പുറത്തേക്ക് ഇറങ്ങുന്നതും വീട്ടിലുള്ളവർ അറിയണം

 

∙ കൃഷി, പൂന്തോട്ട പരിപാലനം, കരകൗശല വസ്തു നിർമാണം, പെയിന്റിങ്, ചെറിയ ഗൃഹജോലികൾ എന്നിവയിൽ കുട്ടികളെക്കൂടി ഒപ്പം കൂട്ടുക.

 

( കടപ്പാട്: ഡോ. സജിനി വേലായുധൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവ. ജില്ലാ ആശുപത്രി, കോഴഞ്ചേരി)

 

English Summary : Mobile Phone And Teenegers