‘ജോണി... ടെല്ലിങ് ലൈസ്...’ ‘നോ പപ്പാ...’ വർത്തമാനം പറഞ്ഞു തുടങ്ങാറായ കുട്ടി പോലും നുണ പറഞ്ഞു തുടങ്ങുന്നതാണ് നഴ്‌സറി ഗാനത്തിൽ പോലും കാണിക്കുന്നത്. എങ്ങനെയാണ് അതുവരേക്കും നിഷ്‌കളങ്കരായ കുട്ടികൾ നുണ പറയാൻ തുടങ്ങിയത്? അൽപം മുതിർന്ന കുട്ടികളാണെങ്കിൽ അടുക്കടുക്കായി നുണകൾ പറയും. കുട്ടികൾ എന്തിനാണ് നുണ

‘ജോണി... ടെല്ലിങ് ലൈസ്...’ ‘നോ പപ്പാ...’ വർത്തമാനം പറഞ്ഞു തുടങ്ങാറായ കുട്ടി പോലും നുണ പറഞ്ഞു തുടങ്ങുന്നതാണ് നഴ്‌സറി ഗാനത്തിൽ പോലും കാണിക്കുന്നത്. എങ്ങനെയാണ് അതുവരേക്കും നിഷ്‌കളങ്കരായ കുട്ടികൾ നുണ പറയാൻ തുടങ്ങിയത്? അൽപം മുതിർന്ന കുട്ടികളാണെങ്കിൽ അടുക്കടുക്കായി നുണകൾ പറയും. കുട്ടികൾ എന്തിനാണ് നുണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജോണി... ടെല്ലിങ് ലൈസ്...’ ‘നോ പപ്പാ...’ വർത്തമാനം പറഞ്ഞു തുടങ്ങാറായ കുട്ടി പോലും നുണ പറഞ്ഞു തുടങ്ങുന്നതാണ് നഴ്‌സറി ഗാനത്തിൽ പോലും കാണിക്കുന്നത്. എങ്ങനെയാണ് അതുവരേക്കും നിഷ്‌കളങ്കരായ കുട്ടികൾ നുണ പറയാൻ തുടങ്ങിയത്? അൽപം മുതിർന്ന കുട്ടികളാണെങ്കിൽ അടുക്കടുക്കായി നുണകൾ പറയും. കുട്ടികൾ എന്തിനാണ് നുണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജോണി... ടെല്ലിങ്  ലൈസ്...’ ‘നോ പപ്പാ...’ വർത്തമാനം പറഞ്ഞു തുടങ്ങാറായ കുട്ടി പോലും നുണ പറഞ്ഞു തുടങ്ങുന്നതാണ് നഴ്‌സറി ഗാനത്തിൽ പോലും കാണിക്കുന്നത്. എങ്ങനെയാണ്  അതുവരേക്കും നിഷ്‌കളങ്കരായ കുട്ടികൾ നുണ പറയാൻ തുടങ്ങിയത്? അൽപം മുതിർന്ന കുട്ടികളാണെങ്കിൽ അടുക്കടുക്കായി നുണകൾ പറയും. കുട്ടികൾ എന്തിനാണ് നുണ പറയുന്നതെന്നു മാതാപിതാക്കൾക്കു മനസ്സിലാക്കാൻ കഴിഞ്ഞാൽ സത്യം പുറത്തു കൊണ്ടുവരാൻ കഴിയും. 

 

ADVERTISEMENT

കുട്ടികൾ എന്തിനാണ് നുണ പറയുന്നത് 

ആഗ്രഹിക്കുന്ന എന്തെങ്കിലും നേടാനോ വഴക്കോ ശിക്ഷയോ ഒഴിവാക്കാനോ ഇഷ്ടമില്ലാത്ത കാര്യങ്ങളിൽനിന്ന് ഒഴിവാകാനോ ആണ് കുട്ടികൾ കള്ളം പറയുന്നതെന്നാണ് മിക്ക മാതാപിതാക്കളും കരുതുന്നത്. എന്നാൽ ഇവയൊക്കെ പൊതുവായ പ്രചോദനങ്ങളാണ്. കുട്ടികൾ സത്യം പറയാതിരിക്കാൻ വ്യക്തമായ ചില കാരണങ്ങൾ ഉണ്ട്.

 

പുതിയ സ്വഭാവം പരീക്ഷിക്കാൻ 

ADVERTISEMENT

മറ്റൊരാൾ ചെയ്ത കാര്യം താനാണ് ചെയ്‌തതെന്നു പറഞ്ഞാൽ, എന്തായിരിക്കും മാതാപിതാക്കളുടെ പ്രതികരണം എന്നറിയാൻ കുട്ടികൾക്കു കൗതുകമുണ്ടാകും. അതുകൊണ്ട് തനിക്ക് എന്തെങ്കിലും ഗുണം കിട്ടിയാലോ എന്നുകൂടി കുട്ടികൾ ചിന്തിക്കും.

 

ആത്മാഭിമാനം ഉയർത്താനും അംഗീകാരം നേടാനും 

ആത്മാഭിമാനം ഇല്ലാത്ത കുട്ടികൾ സ്വയം കൂടുതൽ മതിപ്പുളവാക്കുന്നതിനോ മറ്റുള്ളവരുടെ കണ്ണിൽ തനിക്കു വലിയ കഴിവുണ്ടെന്നു തോന്നിപ്പിക്കുന്നതിനോ വേണ്ടി വലിയ നുണകൾ പറഞ്ഞേക്കാം. അവിശ്വസനീയമായ കാര്യങ്ങൾ ഒരു എട്ടാംക്ലാസ്സുകാരൻ ചെയ്‌തുവെന്ന്‌ പറഞ്ഞാൽ കൂട്ടുകാരെല്ലാം അദ്ഭുതത്തോടെ തന്നെ നോക്കുകയും ഒരു ഹീറോ പരിവേഷം നൽകുകയും ചെയ്യുന്നത് ആസ്വദിക്കാൻ വേണ്ടിയാണ് മുതിർന്ന കുട്ടികൾ നുണകൾ പറയുന്നത്.

ADVERTISEMENT

 

പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ

നേരത്തേ എഴുന്നേൽക്കാനും സ്‌കൂളിൽ പോകാനുമൊക്കെ മടി കാണിക്കുമ്പോൾ, അതിനു കുട്ടികൾ പറയുന്ന ന്യായം ‘ഇന്നലെ രാത്രി നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല’ എന്നോ വയറുവേദനയോ തലവേദനയോ ആണെന്നോ ഒക്കെയായിരിക്കും. മടിയോ അധ്യാപകരെ നേരിടാനുള്ള പേടിയോ ആകാം കാരണം.

 

ചിന്തിക്കും മുമ്പ് സംസാരിക്കുന്നു 

ചെയ്‌തത്‌ കള്ളത്തരമായിരിക്കും. അതേക്കുറിച്ച് നുണകളും പറഞ്ഞിട്ടുണ്ടാകും. എന്നാൽ പിന്നീട്, അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, മുമ്പു പറഞ്ഞ നുണകൾ ഓർമയില്ലാതെ, കൂടുതൽ ചിന്തിക്കാതെ ഒന്നിനുപുറകെ ഒന്നായി പല കള്ളങ്ങളും കുട്ടികൾ പറഞ്ഞു പോകും. അങ്ങനെ അവ കണ്ടുപിടിക്കാനും കഴിയും.

 

നിർദോഷ നുണകൾ പറയാനുള്ള പ്രേരണ 

നിർദോഷ നുണകൾ പറയാൻ മക്കളെ പ്രേരിപ്പിക്കുന്നത് മാതാപിതാക്കൾ തന്നെയാണ്. ചില സന്ദർഭങ്ങളിൽ അത്തരം ചില നുണകൾ പറയാൻ മാതാപിതാക്കളും മക്കളെ പിന്തുണയ്‌ക്കുന്നുണ്ട്‌. അത്തരം കൊച്ചുകൊച്ചു നുണകൾ പറയുന്നതിൽ തെറ്റില്ല എന്നു മനസ്സിലാക്കുന്ന ആ സമയം മുതൽ അവർ സ്വന്തമായി നുണകൾ പറഞ്ഞു തുടങ്ങുന്നു. 

 

നുണ പറയുന്ന മക്കളോട് മാതാപിതാക്കൾ ചെയ്യേണ്ടത്

ഏതു തരം നുണകളാണ് കുട്ടികൾ പറയുന്നതെന്നും അത് ഏതു സാഹചര്യത്തിലാണെന്നും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത് കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. കുട്ടികൾ നുണ പറയുന്നതിനെ കൈകാര്യം ചെയ്യാൻ മനഃശാസ്ത്ര വിദഗ്‌ധരുടെ നിർദേശങ്ങൾ ശ്രദ്ധിക്കൂ:

 

1. നീ പറയുന്നത് നുണയാണ് അങ്ങനെയൊന്നുമല്ല സംഭവിച്ചതെന്ന് ഞങ്ങൾക്കറിയാം എന്നു സമാധാനപരമായി തുറന്നു പറയുക.

 

2. മിതമായ രീതിയിൽ ശാസിച്ചാൽ കാര്യങ്ങൾക്ക് കൂടുതൽ സുതാര്യത കൈവരും. 

 

3. പരീക്ഷയിൽ മാർക്ക് കൂടുതൽ കിട്ടിയെന്നാണ് കുട്ടി നുണ പറഞ്ഞതെങ്കിൽ (അത് നിങ്ങൾക്ക് ബോധ്യമായാൽ) വളരെയധികം അഭിനന്ദിക്കാനും ലാളിക്കാനും ശ്രമിക്കരുത്. അത് വിശ്വസിച്ചു എന്ന മട്ടിൽ കാര്യങ്ങളെയെടുത്താൽ മതി. കൂടുതൽ പ്രശംസകൾ കിട്ടുമ്പോൾ അത്തരം നുണ പറയൽ ആവർത്തിക്കാനേ കുട്ടികൾ ശ്രമിക്കൂ.

 

4. ഹോം വർക്കുകൾ ചെയ്യാനില്ലെന്ന് സ്ഥിരമായി നുണ പറയുന്ന കുട്ടികളെ കൈകാര്യം ചെയ്യാനുള്ള ഒരേയൊരു മാർഗ്ഗം മാതാപിതാക്കൾ ദിവസവും അവരുടെ പുസ്തകങ്ങൾ പരിശോധിക്കുകയെന്നതാണ്.  ദിവസവും ഓരോ വിഷയം എന്തുമാത്രം പഠിപ്പിച്ചുവെന്ന് സ്ഥിരമായി അന്വേഷിച്ചാൽ ഹോം വർക്കുകളെപ്പറ്റിയും അറിയാം. അതോടെ കുട്ടികൾക്ക് ഹോം വർക്ക് ഒഴിവാക്കാനാവില്ല.

 

5. മറ്റു കുട്ടികളോട് എന്തെങ്കിലും തെറ്റ് ചെയ്തതായോ അത് അംഗീകരിക്കാതെ നുണകൾ പറഞ്ഞ് സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്നതായോ മനസ്സിലായാൽ അതു തെറ്റാണെന്നും ആ കുട്ടിയോട് ക്ഷമ പറയണമെന്നും സമാധാനത്തോടെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം.

 

6. സമ്മാനം കിട്ടിയതാണെന്നു പറഞ്ഞ് എന്തു സാധനം വീട്ടിലേക്കു കൊണ്ടുവന്നാലും അത് സമ്മാനിച്ചെന്നു പറയുന്ന ആളിനെ വിളിച്ച് സാധാരണ മട്ടിൽ സംസാരിച്ച് കുട്ടി പറഞ്ഞതു സത്യമാണോയെന്ന് മനസ്സിലാക്കുക.

 

7. കുട്ടി മദ്യമോ മറ്റു ലഹരിവസ്‌തുക്കളോ ഉപയോഗിക്കുന്നതായി മനസ്സിലായാൽ കൂടുതൽ ശിക്ഷിച്ച് കാര്യങ്ങൾ വഷളാക്കാതെ നല്ല കൗൺസിലിങ്ങിനു  വിധേയമാക്കുകയോ ബന്ധപ്പെട്ട ഡോക്ടർമാരുടെ ചികിത്സ നൽകുകയോ ചെയ്യുക.

 

അമിതമായ ശാസനയും ശിക്ഷാ നടപടികളും നുണ പറയുന്നത് നിർത്താനുള്ള പരിഹാരമല്ല. കാര്യങ്ങളെ സംയമനത്തോടെയും സൂത്രത്തിലും നേരിടുകയാണ് വേണ്ടത്. കുട്ടികൾ ചെയ്യുന്ന എന്തുകാര്യത്തേയും അമിതമായി  പുകഴ്ത്തുകയോ അഭിനന്ദിക്കുകയോ ചെയ്‌താൽ, ആ അംഗീകാരങ്ങൾ എപ്പോഴും കിട്ടാൻവേണ്ടി നിർദോഷകരമായ നുണകൾ അർഹതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നത് മക്കൾ  തുടരുക തന്നെ ചെയ്യും.

 

English Summary : Why Kids Lie And Parents Can Do To Stop It