ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന ആശയക്കുഴപ്പം പല മാതാപിതാക്കൾക്കും ഉണ്ട്. മാതാപിതാക്കളുടെ പെരുമാറ്റവും പരിചരണ രീതിയും എല്ലാം കുട്ടികളുടെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല സ്വഭാവം ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന ആശയക്കുഴപ്പം പല മാതാപിതാക്കൾക്കും ഉണ്ട്. മാതാപിതാക്കളുടെ പെരുമാറ്റവും പരിചരണ രീതിയും എല്ലാം കുട്ടികളുടെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല സ്വഭാവം ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന ആശയക്കുഴപ്പം പല മാതാപിതാക്കൾക്കും ഉണ്ട്. മാതാപിതാക്കളുടെ പെരുമാറ്റവും പരിചരണ രീതിയും എല്ലാം കുട്ടികളുടെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല സ്വഭാവം ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന ആശയക്കുഴപ്പം പല മാതാപിതാക്കൾക്കും ഉണ്ട്. മാതാപിതാക്കളുടെ പെരുമാറ്റവും പരിചരണ രീതിയും എല്ലാം കുട്ടികളുടെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല സ്വഭാവം ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ മാതാപിതാക്കളുടെ പെരുമാറ്റത്തിലൂടെ തന്നെ സാധിക്കും. അത്തരത്തിൽ കുട്ടികളെ നല്ലവരായി വളർത്താൻ ഉപകരിക്കുന്ന ആറു വഴികളാണ് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. 

കുഞ്ഞുങ്ങളുമായി ഏറെ സമയം ചെലവഴിക്കാം

ADVERTISEMENT

നിങ്ങളുടെ സാമിപ്യം തന്നെയാണ് കുട്ടികളുടെ വ്യക്തിത്വം രൂപീകരിക്കുന്നതിൽ പ്രധാന ഘടകം. എത്ര വലിയ തിരക്കുകൾക്കിടയിലും കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കാൻ ഏറെ സമയം നീക്കി വയ്ക്കേണ്ടതുണ്ട്. കുട്ടികളുടെ വിഷമങ്ങൾ കേൾക്കാനും ചെറിയ നേട്ടങ്ങളിൽ പോലും പ്രോത്സാഹനം നൽകുവാനും എപ്പോഴും ശ്രദ്ധിക്കുക. അവരുടെ സർഗാത്മക കഴിവുകൾ ഏതെന്ന് കണ്ടെത്തുന്നതിനും കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് അനിവാര്യമാണ്. ഇതിനുപുറമേ മറ്റുള്ളവരോട് പെരുമാറുമ്പോൾ പാലിക്കേണ്ട മര്യാദകളും കുട്ടികൾ മനസ്സിലാക്കുന്നതിന് മാതാപിതാക്കളുടെ സാമിപ്യം അത്യാവശ്യമാണ്. 

സ്നേഹം തുറന്നു പ്രകടിപ്പിക്കാം

ഉള്ളിൽ കടലോളം സ്നേഹം ഉണ്ടെങ്കിലും പുറമേ അത് പ്രകടിപ്പിക്കാത്ത മാതാപിതാക്കളുമുണ്ട്. കൂടുതൽ ലാളിച്ചാൽ കുട്ടികൾ മോശം സ്വഭാവക്കാരായി പോകുമെന്ന ധാരണ കൊണ്ടാണ് പലരും സ്നേഹം തുറന്നു പ്രകടിപ്പിക്കാൻ മടിക്കുന്നത്. എന്നാൽ ഇത് കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വിപരീതഫലമാണ് നൽകുന്നതെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികളിൽ മനശാസ്ത്ര വിദഗ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് കൂടുതൽ കുഞ്ഞുങ്ങൾക്കും തങ്ങളുടെ മാതാപിതാക്കൾക്ക് തങ്ങൾ എത്രത്തോളം പ്രിയപ്പെട്ടവരാണ് എന്നതിനെക്കുറിച്ച് അറിവില്ല എന്നാണ്. എൻറെ മാതാപിതാക്കളുടെ ലോകം ഞാനാണ് എന്ന് ഓരോ കുട്ടിയും തിരിച്ചറിഞ്ഞാൽ മാത്രമേ മാതാപിതാക്കളെയും മറ്റുള്ളവരെയും സ്നേഹിക്കാൻ കുട്ടികൾക്കും സാധിക്കു എന്നാണ് കണ്ടെത്തൽ. 

പ്രശ്നങ്ങളെ നേരിടാൻ പഠിപ്പിക്കാം

ADVERTISEMENT

കളിസ്ഥലത്തും ക്ലാസ് മുറികളിലും എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങൾ കുട്ടികളുണ്ടെങ്കിൽ അതിൽ നിന്നും ഒളിച്ചോടാതെ അവ തരണം ചെയ്യാനുള്ള മനോബലം കുട്ടികൾക്ക് നൽകുക. ഉദാഹരണത്തിന് സ്കൂളിലെ ഏതെങ്കിലും കായിക വിനോദത്തിൽ നിന്നും പിന്മാറണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചാൽ ഉടൻതന്നെ സമ്മതം കൊടുക്കാതെ അതിന്റെ കാരണമെന്താണെന്ന് സ്നേഹപൂർവ്വം കുട്ടിയോട് ചോദിച്ചു മനസ്സിലാക്കുക. കൂട്ടുകാരിൽ നിന്നുള്ള പെരുമാറ്റമോ അങ്ങനെ എന്തെങ്കിലും ചെറിയ കാരണങ്ങൾ ആണെങ്കിൽ അത് മറികടക്കാനുള്ള നല്ല മാർഗങ്ങൾ പറഞ്ഞുകൊടുക്കുക. പിന്മാറിയാൽ ടീമിലെ മറ്റ് അംഗങ്ങളെയും അത് ബാധിക്കുമെന്നും പറഞ്ഞു മനസ്സിലാക്കുക. എന്നാൽ ആവശ്യത്തിലധികം സമ്മർദം ചെലുത്തി കുട്ടിയെ നിർബന്ധിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. 

ചെറിയ ജോലികൾ ഏൽപ്പിക്കാം

കുട്ടികളല്ലേ എന്നുകരുതി വീട്ടിലെ ദൈനംദിന കാര്യങ്ങളിൽ നിന്നും അവരെ ഒഴിവാക്കി നിർത്തുന്ന പ്രവണത പലർക്കുമുണ്ട്. എന്നാൽ ഇത് തെറ്റായ രീതിയാണ്. കുട്ടികൾക്ക് നിങ്ങളെ സഹായിക്കാൻ ആകുന്ന ചെറിയ ചെറിയ കാര്യങ്ങൾ അവരെ ഏൽപ്പിക്കാൻ മടിക്കേണ്ടതില്ല. അവർ ചെയ്തു തരുന്ന സഹായങ്ങൾക്ക് നന്ദി പറയാനും ഇടയ്ക്ക് ചെറിയ സമ്മാനങ്ങളും മറ്റും നൽകാനും മറക്കരുത്. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും കൂടുതൽ തയാറാക്കാനും കുട്ടികളെ ഇത് സഹായിക്കും. ഇതിനെല്ലാം പുറമേ മാതാപിതാക്കളുമായി കൂടുതൽ ആത്മബന്ധം കുട്ടികൾക്ക് ഉണ്ടാകുന്നതിനും ഇത് കാരണമാകും. 

ദേഷ്യവും സങ്കടവും എല്ലാം കൈകാര്യം ചെയ്യാൻ പഠിപ്പിക്കാം

ADVERTISEMENT

കുട്ടികളുടെ മനസ്സ് ലോലമാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും അവരെ പെട്ടെന്ന് പ്രകോപിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യും. എന്നാൽ ഇൗ സാഹചര്യങ്ങളിൽ ശരിയായ കരുതൽ നൽകി ഇത്തരം വികാരങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.  മാതാപിതാക്കൾ പൂർണമായി മനസ്സിലാക്കുക എന്നതാണ് ആദ്യം വേണ്ടത്. അത് കുട്ടിയുടെ സ്വഭാവ വൈകൃതമായി കാണാതെ സ്വാഭാവികമായ ഒന്നായി കണക്കാക്കേണ്ടതുണ്ട്. ദേഷ്യവും സങ്കടവും അസൂയയും അടക്കമുള്ള എല്ലാ വിപരീത വികാരങ്ങളും നിയന്ത്രിക്കാൻ നിങ്ങളുടെ സഹായത്തോടെ മാത്രമേ കുട്ടികൾക്ക് സാധിക്കൂ. 

ലോകം തുറന്നു കാട്ടാം

ആധുനിക ജീവിത രീതികൾ മൂലം ഭൂരിഭാഗം കുട്ടികളുടെയും ലോകം തന്നെ അവരുടെ മാതാപിതാക്കളിലേയ്ക്കും കുറച്ചു സുഹൃത്തുക്കളിലേയ്ക്കും മാത്രം ഒതുങ്ങി പോകുന്നുണ്ട്. എന്നാൽ ഇതിന് വെളിയിലേക്കും കുട്ടികളെ എത്തിക്കാൻ ശ്രമിക്കുക. പൊതുപരിപാടികളിലും പൊതുയിടങ്ങളിലും അവരെയും ഉൾപ്പെടുത്തുക. തനിക്ക് ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ മനസ്സിലാക്കി സാമൂഹ്യജീവിയായി വളരാൻ ഇത് ഏറെ അത്യാവശ്യമാണ്. വിവിധ സ്വഭാവ പ്രകൃതി ഉള്ളവരുമായി ഇടപെടാനും മറ്റുള്ളവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുവാനും അനുകമ്പ ഉള്ളവരായിരിക്കും കുട്ടികൾക്ക് സാധിക്കണം.

English Summary : Parents who raise good kids do these six tips