ഒന്നു നല്ല ഉറക്കം പിടിച്ച് വരുമ്പോഴായിരിക്കും കുട്ടി ഞരങ്ങുകയും മൂളുകയും പേടിച്ച് അലറിവിളിച്ച് ഞെട്ടിയുണരുകയും ചെയ്യുന്നത്. ഇങ്ങനെ പേടിസ്വപ്നം കണ്ട് ഞെട്ടിയുണരാത്തവരുണ്ടാകില്ല. കുട്ടികളിലാണ് പേടിസ്വപ്നം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതുപോലെ മിക്ക കുട്ടികൾക്കും ഇരുട്ടിനെ പേടിയാണ്. പക്ഷേ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നു നല്ല ഉറക്കം പിടിച്ച് വരുമ്പോഴായിരിക്കും കുട്ടി ഞരങ്ങുകയും മൂളുകയും പേടിച്ച് അലറിവിളിച്ച് ഞെട്ടിയുണരുകയും ചെയ്യുന്നത്. ഇങ്ങനെ പേടിസ്വപ്നം കണ്ട് ഞെട്ടിയുണരാത്തവരുണ്ടാകില്ല. കുട്ടികളിലാണ് പേടിസ്വപ്നം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതുപോലെ മിക്ക കുട്ടികൾക്കും ഇരുട്ടിനെ പേടിയാണ്. പക്ഷേ ഈ പേടികൾ അത്ര പ്രശ്നമുള്ളതാണോ? അല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികളിലെ ശാരീരികമാനസിക വികാസത്തിന്റെ ഭാഗമാണത്രേ ഈ പേടികൾ.

കുഞ്ഞുകുട്ടികളേക്കാൾ ഒാർമശക്തി അല്പം മുതിർന്ന കുട്ടികൾക്കാണ്. അതുകൊണ്ടുതന്ന പേടിപ്പെടുത്തുന്ന കഥയോ ചിത്രമോ സിനിമയോ ഒക്കെ കണ്ടാൽ അത് അവരുടെ മനസ്സിലിൽ അങ്ങനെതന്നെ കിടക്കും. അതൊരുപക്ഷേ കുറേ നാളത്തേയ്ക്കുള്ള ഒരു പേടിയുടെ കാരണമായും മാറാം. ഭാവനയുടെ ലോകത്ത് ജീവിക്കുന്നവരാണെങ്കില്‍ അവർ വായിക്കുകയോ സ്ക്രീനിൽ കാണുകയോ ചെയ്ത ഭീകരജീവിയും മറ്റും എപ്പോൾ വേണമെങ്കിലും അവരെത്തേടിയെത്തും എന്നാവും അവരുടെ ചിന്തകൾ. കേൾക്കുന്ന പേടിപ്പെടുത്തുന്ന കഥകളും മറ്റും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയും. അതുപോലെ കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന പല സംഭവങ്ങളും മാറ്റങ്ങളുമൊക്കെ കുട്ടികളെ അരക്ഷിതരും പേടിയുള്ളവരുമാക്കി മാറ്റുന്നു.

ADVERTISEMENT

മാതാപിതാക്കളില്‍ നിന്നോ മറ്റ് പ്രിയപ്പെട്ടവരിൽ നിന്നോ അകന്നു മാറി ജീവിക്കേണ്ടിവരിക, താമസിച്ചിരുന്ന വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരിക തുടങ്ങിയവയൊക്കെ കുട്ടികളിൽ പേടി വളരാൻ കാരണമാകും. രണ്ടു വയസ്സോടെയാണ് കുട്ടികളിൽ‍ ഇരുട്ടിനെ അഥവാ രാത്രിയെ പേടിയുണ്ടാകുന്നത്. കുട്ടികൾ പറയുന്ന ഇത്തരം പേടികൾ അവഗണിക്കരുത്, നിങ്ങൾക്ക് ചിലപ്പോഴത് നിസാരമായിരിക്കാം. പക്ഷേ കുട്ടികൾക്കത് വളരെ വലിയ കാര്യം തന്നെയാണ്. 

പേടിമാറ്റാനുള്ള ചില വഴികൾ

∙ പേടിമാറ്റുന്നതിയായി അവരെ കൊണ്ട് നിർബന്ധിച്ച് ഒന്നും ചെയ്യിക്കരുത്.

∙അവർ പറയുന്നത് വിശ്വസിക്കുക. നിങ്ങൾ എന്തിനും ഒപ്പം ഉണ്ടെന്ന് ഉറപ്പു കൊടുക്കുക

ADVERTISEMENT

∙എന്തിനെയാണ്, എങ്ങനെയാണ് പേടി തോന്നുന്നതെന്ന് സാവധാനം ചോദിച്ചു മനസ്സിലാക്കുക

∙തമാശയ്ക്കുപോലും പേടിയുളവാക്കുന്ന കഥകൾ പറഞ്ഞുകൊടുക്കാതിരിക്കുക.

∙പേടിക്കുന്നതു പോലെയുള്ള ഭീകരജീവി ഇല്ലെന്ന് യുക്തി പരമായി പറഞ്ഞുകൊടുക്കാം.

∙ പേടിമാറ്റാനായി കുട്ടികളുടെ മുറിയിലെ ലൈറ്റ് രാത്രിയിൽ തെളിച്ചിടാറുണ്ട്, പക്ഷേ അതവരുടെ ഉറക്കം തടസ്സപ്പെടുത്തും

ADVERTISEMENT

∙ ഇരുട്ടിനെ പേടി പലകാരണങ്ങൾ മൂലമാകാം, അത് എന്താണെന്ന് ചോദിച്ചു മനസ്സിലാക്കാം, ഒറ്റയ്ക്കാണെന്ന തോന്നൽ ഒരു പ്രധാന കാരണമാണ്.

∙കിടക്കുമ്പോൾ അരികത്ത് പ്രിയപ്പെട്ട പാവയോ ഒരു തലയിണലോ വയ്ക്കാം.

∙സന്തോഷമുണ്ടാക്കുന്ന നല്ല കഥകൾ പറഞ്ഞു കൊടുക്കാം

∙പേടിപ്പടുത്തുന്ന പരിപാടികൾ കാണുന്നില്ലെത്തും പുസ്തകങ്ങൾ വായിക്കുന്നില്ലെന്നും ഉറപ്പുവരുത്തുക

∙പേടിപ്പെടുത്തുന്ന വാർത്താ ക്ലിപ്പുകൾ സിനിമകൾ തുടങ്ങിയവ ഇത്തരക്കാർ കാണുന്നില്ലെന്ന് ഉറപ്പാക്കാം

∙നിഴല്‍ പോലും അവരിൽ പേടിയുണ്ടാക്കാം, അവരുടെ മുറിയിലെ അത്തരം പേടിപ്പെടുത്തുന്ന വസ്തുക്കൾ അവിടെ നിന്നും ഒഴിവാക്കാം. 

∙ മറ്റുള്ളലരുടെ മുൻപിൽ വച്ച് ഒരിക്കലും അവരുടെ പേടിയെക്കുറിച്ച് കളിയാക്കി സംസാരിക്കരുത്.

∙ രാത്രി കഴിവതും അവരെ ഒറ്റയ്ക്കാകാതെ നോക്കാം.

∙അത്യാവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുക. 

English Summary :  Tips to overcoming child's fears night