കൊച്ചുകുട്ടികളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ആധികളിലൊന്നാണ് അവർക്കുണ്ടാകുന്ന അപകടങ്ങൾ. വീടുകളിൽ എത്ര കരുതലോടെ കാത്താലും ചിലപ്പോൾ കുഞ്ഞുമക്കൾ അപകടങ്ങളിൽ ചെന്നു വീഴാം. നിസാരമെന്ന് നാം കരുതുന്ന പലതും കുഞ്ഞിന്റെ ജീവനുതന്നെ ഭീഷണിയായേക്കാം. കുഞ്ഞുങ്ങളെ ഇത്തരം അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുകുട്ടികളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ആധികളിലൊന്നാണ് അവർക്കുണ്ടാകുന്ന അപകടങ്ങൾ. വീടുകളിൽ എത്ര കരുതലോടെ കാത്താലും ചിലപ്പോൾ കുഞ്ഞുമക്കൾ അപകടങ്ങളിൽ ചെന്നു വീഴാം. നിസാരമെന്ന് നാം കരുതുന്ന പലതും കുഞ്ഞിന്റെ ജീവനുതന്നെ  ഭീഷണിയായേക്കാം.  കുഞ്ഞുങ്ങളെ ഇത്തരം അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ മുതിർന്നവരുടെ കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. കൊച്ചുകുട്ടികൾക്ക് അപകടം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാൻ എന്തൊക്കെ കരുതലുകളാണ് വേണ്ടതെന്ന് അറിയാം

∙ കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കരുത്.  അപകടകരമല്ലെന്ന്  ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം  കുട്ടികളെ കളിക്കാൻ അനുവദിക്കുക. കളിക്കുമ്പോൾ മുതിർന്ന ഒരാളുടെ മേൽനോട്ടം   വേണം

ADVERTISEMENT

∙ കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിനരുകിൽ കുഞ്ഞിനെ  നിർത്തരുത്.

∙ ചെറിയ മുത്തുകൾ,  കല്ലുകൾ, ബട്ടൺസ്, വിത്തുകൾ ഇവ സൂക്ഷിക്കണം

∙ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിഴുങ്ങാനോ വീഴാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് നൽ‌കരുത്.  ലോഹനിർമിതമായവ ഒഴിവാക്കണം. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കളിപ്പാട്ടങ്ങൾ  നൽകരുത്.

∙ ടിവി, റേഡിയോ ടേബിൾഫാൻ ഭാരമുള്ള വസ്തുക്കൾ തുടങ്ങിയ കുട്ടികളുടെ കയ്യെത്തും ഉയരത്തിൽ സൂക്ഷിക്കരുത്. മേശവിരിയിൽ പിടിച്ച് ഇത്തരം വസ്തുക്കൾ താഴെയിടാതിരിക്കാനുള്ള മുൻകരുതലെടുക്കണം.

ADVERTISEMENT

∙ അടുപ്പിന്റെ അരികിൽ  നിന്നു  മാറ്റിനിർത്തണം. ചൂടു വസ്തുക്കൾ പാത്രങ്ങളിലേക്ക് പകർത്തുമ്പോഴും പകർത്തി സൂക്ഷിക്കുമ്പോഴും സൂക്ഷിക്കണം

∙  റോഡിലോ റോഡിനു സമീപത്തോ  ടെറസിലോ കളിക്കാൻ അനുവദിക്കരുത് 

∙ വീടിനു സമീപമുള്ള കുളങ്ങൾക്കും കിണറുകൾക്കും ഉയരമുള്ള സംരക്ഷണ ഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പുവല കൊണ്ട് മൂടുന്നതാണ് നല്ലത്.

∙ മൂർച്ചയുള്ള ആയുധങ്ങൾ, ചുറ്റിക, ആണി, പിൻ  തുടങ്ങിയ സാധനങ്ങൾ കുട്ടികളുടെ കളിയിടങ്ങളിലോ സമീപത്തോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കത്തി, ബ്ലേഡ് പോലുള്ളവ കുട്ടികൾക്ക് കളിക്കാൻ നൽകരുത്. 

ADVERTISEMENT

∙ സ്വിച്ച് ബോർഡുകളും പ്ലഗ് ബോർഡുകളും  കുട്ടികൾ‌ക്ക് കൈ എത്തിപ്പിടിക്കാൻ കഴിയുന്നതാവരുത്.  ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം.

∙ തോടുകളും പുഴകളും വീടിന്റെ തൊട്ടടുത്തുണ്ടെങ്കിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം

∙  ടേബിളിനു മുകളിൽ കൊച്ചു കുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്. 

∙ കുട്ടികളുള്ള വീട്ടിൽ സൂചി, സേഫ്ടി പിൻ‌ മുതലായവ അലക്ഷ്യമായി ഉപേക്ഷിക്കരുത്.

∙ ഗുളികകൾ, മരുന്നുകൾ, തീപ്പെട്ടി, ലൈറ്റർ, മണ്ണെണ്ണ  തുടങ്ങിയവയും  കൈ എത്താത്ത തരത്തിൽ സൂക്ഷിക്കണം. കീടനാശിനികളോ അവയുടെ കവറോ എടുക്കാൻ ഇടയുള്ളിടത്ത് വയ്ക്കരുത്.

English Summary : Toddler safety tips to avoid accidents at home