കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ റോൾമോഡൽ സ്വന്തം മാതാപിതാക്കളാണ്. അച്ഛനമ്മമാർ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയും. ശാന്തമായി കാര്യങ്ങളെ നേരിടുന്ന മാതാപിതാക്കൾക്ക് അതിനനുസൃതമായ സ്വഭാവമുള്ള മക്കളെ വളർത്തിയെടുക്കാൻ കഴിയും. പറഞ്ഞു വരുന്നത്, മാതാപിതാക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ റോൾമോഡൽ സ്വന്തം മാതാപിതാക്കളാണ്. അച്ഛനമ്മമാർ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയും. ശാന്തമായി കാര്യങ്ങളെ നേരിടുന്ന മാതാപിതാക്കൾക്ക് അതിനനുസൃതമായ സ്വഭാവമുള്ള മക്കളെ വളർത്തിയെടുക്കാൻ കഴിയും. പറഞ്ഞു വരുന്നത്, മാതാപിതാക്കളുടെ പെരുമാറ്റവും കുട്ടികളുടെ സ്വഭാവ വൈകല്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ്.

അതിനാൽ നല്ലൊരു പേരന്റ് ആകണമെങ്കിൽ സ്വന്തം കഴിവ് കേടുകളെ അംഗീകരിക്കുകയാണ് ഓരോ മാതാപിതാക്കളും ചെയ്യേണ്ടത്. ഈ ലോകത്ത് ആരും പൂർണ്ണരല്ല എന്ന യാഥാർഥ്യം മനസിലാക്കുക. ഒരു കുഞ്ഞു ജനിക്കുമ്പോഴാണ് മാതാപിതാക്കളും ജനിക്കുന്നത്. അതിനാൽ ശരിതെറ്റുകൾ പരസ്പരം മനസിലാക്കി അടുത്തറിഞ്ഞു വേണം കുട്ടികളും മാതാപിതാക്കളും വളരാൻ. 

ADVERTISEMENT

നിങ്ങൾ ഒരു അപൂർണ്ണ രക്ഷകർത്താവാണ്, നിങ്ങൾക്ക് നിങ്ങളുടേതായ ശക്തിയും ബലഹീനതയുമുണ്ട്. അത് തിരിച്ചറിയുക. സ്വന്തം ബലഹീനതകൾ തിറിച്ചറിഞ്ഞാൽ അത് പരിഹരിക്കാൻ ശ്രമിക്കുക. കുട്ടികളോട് അമിതമായി ദേഷ്യപ്പെടുക, അകാരണമായി പൊട്ടിത്തെറിക്കുക തുടങ്ങിയ കാര്യങ്ങൾ പലവിധത്തിലുള്ള നിങ്ങളുടെ സ്ട്രെസ്സിന്റെ ഭാഗമായിരിക്കും. അത് ഉൾക്കൊള്ളാനുള്ള മനസ് കാണിക്കുക. 

ADVERTISEMENT

ആയാസരഹിതമായി പേരന്റിംഗ് നടത്തുവാൻ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾക്ക് കുട്ടികളോട് ക്ഷമ ചോദിക്കാം. അവരോടൊപ്പം ചെലവഴിക്കാൻ ഏത് വിധേനയും സമയം കണ്ടെത്തുക. പേരന്റിംഗ് എന്നാൽ കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കലല്ലയെന്ന് മനസിലാക്കുക, സ്വന്തം കാര്യങ്ങൾ, ഇഷ്ടങ്ങൾ എന്നിവയ്ക്കായി സമയം കണ്ടെത്തുക. മികച്ച ഒരു പേരന്റ് ആകുന്നതിൽ ഏറ്റവും  പ്രധാനം ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. ആരോഗ്യമുള്ള ശരീരത്തിലെ, ആരോഗ്യമുള്ള മനസുണ്ടാകൂ എന്ന് മനസിലാക്കുക. 

ADVERTISEMENT

അച്ഛനമ്മമാർ തങ്ങളുടെ വീഴ്ചകളെ അംഗീകരിക്കുകയും അത് മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കുട്ടികളിലും അത്തരത്തിലുള്ള സ്വഭാവം വളർത്തും. ഈ രീതി ക്ഷമാശീലമുള്ള, സ്വന്തം തെറ്റുകൾ തിരിച്ചറിയുന്ന, വിവേചനശക്തിയുള്ള  കുട്ടികളെ വളർത്തിയെടുക്കാൻ സഹായിക്കും.  

English Summary : Child behaviour problems, parenting behaviour