ചൊട്ടയിലെ ശീലം ചുടലവരെ എന്ന് കേട്ടിട്ടില്ലേ? ചെറു പ്രായത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ചില ശീലങ്ങൾ ഉണ്ട്. പ്രായം കൂടുംതോറും വിപത്തായി മാറുന്ന ശീലങ്ങൾ. അക്കൂട്ടത്തിൽ ഒന്നാണ് നുണ പറച്ചിൽ. കുട്ടികളായിരിക്കുമ്പോൾ മാതാപിതാക്കളുടെ ശിക്ഷ പേടിച്ചും ആഗ്രഹിച്ച കാര്യങ്ങൾ നേടാനായുമൊക്കെ കുട്ടികൾ കള്ളം പറയാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊട്ടയിലെ ശീലം ചുടലവരെ എന്ന് കേട്ടിട്ടില്ലേ? ചെറു പ്രായത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ചില ശീലങ്ങൾ ഉണ്ട്. പ്രായം കൂടുംതോറും വിപത്തായി മാറുന്ന ശീലങ്ങൾ. അക്കൂട്ടത്തിൽ ഒന്നാണ് നുണ പറച്ചിൽ. കുട്ടികളായിരിക്കുമ്പോൾ മാതാപിതാക്കളുടെ ശിക്ഷ പേടിച്ചും ആഗ്രഹിച്ച കാര്യങ്ങൾ നേടാനായുമൊക്കെ കുട്ടികൾ കള്ളം പറയാറുണ്ട്. ഒരു വിധത്തിൽ പറഞ്ഞാൽ അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളിൽ നിന്ന് തന്നെയാണ് ഈ പെരുമാറ്റദൂഷ്യം കുട്ടികളിലേക്ക് എത്തുന്നത്. ഒരു പ്രായം കഴിഞ്ഞാൽ കടുത്ത ശിക്ഷ നൽകി നേരെയാക്കാൻ ശ്രമിക്കും ചിലർ. എന്നാൽ ഇത് വിപരീതഫലം ഉണ്ടാക്കും.

കുട്ടികളിലെ കള്ളം പറച്ചിൽ അവസാനിപ്പിക്കാൻ ശിക്ഷ കൂടാതെ തന്നെ വഴികൾ അനേകമാണ്. കഴിവതും കുട്ടികളോട് കള്ളം പറയാതിരിക്കുക. പറയുന്ന ഓരോ നുണയുടെയും അനന്തരഫലങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക. ഇനി ഏതെങ്കിലും കാരണവശാൽ കുട്ടികൾ കള്ളം പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അവർക്ക് അത് ഏറ്റുപറയുന്നതിനുള്ള അവസരം നൽകുക. 

ADVERTISEMENT

കുട്ടികള്‍ തെറ്റു സമ്മതിച്ചാല്‍ അവരെ അഭിനന്ദിക്കുക. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ തെറ്റുകൾ ചെയ്യുന്നതിൽ നിന്നും അവരെ മാനസികമായി വിലക്കും. കുട്ടികളെ ഒരിക്കലും കള്ളം പറഞ്ഞു എന്ന കുറ്റത്തിന് പൊതുവേദിയിൽ വച്ച് ശകാരിക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ തെറ്റിന്റെ ആഴം അവർ മനസിലാകില്ല എന്ന് മാത്രമല്ല, മനസ് നിറയെ അപമാനഭാരം നിറയുകയും ചെയ്യും. 

നുണ പറയുന്നത് മോശം ശീലമാണെന്നും അത് ആവര്‍ത്തിക്കരുതെന്നും സ്നേഹത്തോടെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുക. സത്യസന്ധതയെക്കുറിച്ചുള്ള  സന്ദേശങ്ങൾ  നിങ്ങളുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. സത്യസന്ധത ജീവിതത്തിൽ ആത്മവിശ്വാസം വർധിപ്പിക്കും എന്ന് മനസിലാക്കിപ്പിക്കുക. 

ADVERTISEMENT

കുട്ടി നുണ പറ‍ഞ്ഞുവെന്ന് കണ്ടെത്തിയാല്‍, എന്താണ് അങ്ങനെ പറയാന്‍ കാരണമായതെന്ന് ചോദിച്ചു മനസിലാക്കുക. ഇത്തരത്തിൽ കാര്യകാരണങ്ങൾ മനസിലാക്കി ഉത്തരവാദിത്വമുള്ള ഒരു പേരന്റ് എന്ന നിലയിൽ അവ വിശകലനം ചെയ്യുക. പലപ്പോഴും പരാജയഭീതി, ഒറ്റപ്പെടൽ, ശകാരം എന്നിവ ഭയന്നാകാം കുട്ടികൾ പല കാര്യത്തിലും കള്ളം പറയുന്നത്. ചില കുട്ടികൾ സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടിയും കള്ളം പറയും. ഇത് മനസിലാക്കി കുട്ടികളെ തിരുത്തുക. 

എല്ലാ പ്രായത്തിലും കുട്ടികൾക്ക്  രക്ഷിതാക്കളുമായി  നല്ല ആശയവിനിമയം നടത്താനുള്ള സാഹചര്യം വേണം .ഇത്  അവരിൽ സത്യം പറയാൻ ഉള്ള മനോഭാവം ഉണ്ടാക്കുന്നു.  സ്വയം മാതൃകയായി, മൂല്യങ്ങള്‍ പകര്‍ന്ന്  മക്കളെ നല്ലവരാക്കാൻ ശ്രമിക്കുക എന്നതാണ് മികച്ച വ്യക്തിത്വമുള്ള മക്കളെ സൃഷ്ടിക്കുന്നതിനായി മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം.

ADVERTISEMENT

English Summary : Tips to help child stop lying and tell the truth