വാക്കുകൾ കൂട്ടിപ്പറയാൻ ആകുന്ന കാലം മുതൽക്ക് പല മാതാപിതാക്കളുടെയും ഏറ്റവും വലിയ ഉത്കണ്ഠയും അങ്കലാപ്പും കുട്ടികളുടെ വായിൽ നിന്നും വരുന്ന ചീത്ത വാക്കുകളെയോർത്താണ്‌. പലപ്പോഴും കുട്ടികൾക്ക് എങ്ങനെ ഇത്തരം വാക്കുകൾ കിട്ടുന്നു എന്ന ചോദ്യത്തിന് മുന്നിൽ മാതാപിതാക്കൾ നിശ്ശബ്ദരാകുന്നു. ഇവന്‍ ഇതൊക്കെ എവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്കുകൾ കൂട്ടിപ്പറയാൻ ആകുന്ന കാലം മുതൽക്ക് പല മാതാപിതാക്കളുടെയും ഏറ്റവും വലിയ ഉത്കണ്ഠയും അങ്കലാപ്പും കുട്ടികളുടെ വായിൽ നിന്നും വരുന്ന ചീത്ത വാക്കുകളെയോർത്താണ്‌. പലപ്പോഴും കുട്ടികൾക്ക് എങ്ങനെ ഇത്തരം വാക്കുകൾ കിട്ടുന്നു എന്ന ചോദ്യത്തിന് മുന്നിൽ മാതാപിതാക്കൾ നിശ്ശബ്ദരാകുന്നു. ഇവന്‍ ഇതൊക്കെ എവിടെ നിന്നു പഠിക്കുന്നു? എന്ന മറുചോദ്യമാണ് പലരും ചോദിക്കുന്നത്. ഇവിടെ നിങ്ങൾ സ്വയം നിങ്ങളുടെ ചുറ്റുപാടുകളെ വിലയിരുത്തുകയാണ് വേണ്ടത്. 

ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റം ശ്രദ്ധിക്കുക 

ADVERTISEMENT

നിങ്ങളുടെ കുട്ടികൾ അശ്ലീലമായ വാക്കുകൾ ഉപയോഗിക്കുന്നുവെങ്കിൽ അത് നിങ്ങളിൽ നിന്നുതന്നെ വന്നതാകണം എന്നില്ല. പുതിയ വാക്കുകൾ പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ ആരിൽ നിന്നും അതു പിടിച്ചെടുക്കും. അതിനാൽ സാഹചര്യങ്ങൾ വിലയിരുത്തുക. രണ്ടു വയസുവരെ കുട്ടികള്‍ ഭാഷ പഠിക്കുന്നത് മുതിര്‍ന്നവരെ അനുകരിച്ചാണ്. മാതാപിതാക്കളും കുടുംബാംഗങ്ങളും അയല്‍ക്കാരും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. അതിനാലാണ് ചുറ്റും ഉള്ള വ്യക്തികളുടെ സ്വാധീനം പഠിക്കണം എന്ന് പറയുന്നത്. 

ചീത്ത പറയാൻ കാരണമെന്താണ് ?

ADVERTISEMENT

ചില കുട്ടികൾ മോശം വാക്കുകൾ അർഥം അറിയാതെ പ്രയോഗിക്കുന്നതായി കാണാം. യഥാർത്ഥത്തിൽ കുട്ടികൾ കാര്യം മനസിലാക്കിയാണോ സംസാരിക്കുന്നതെന്ന് ഉറപ്പിക്കുക. പലപ്പോഴും കുട്ടികള്‍ അവര്‍ക്ക് രസമെന്നു തോന്നുന്നതോ പ്രിയപ്പെട്ട ആരെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നതോ ആയ വാക്കുകള്‍ അനുകരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയെങ്കിൽ തിരുത്തൽ എളുപ്പമാണ്. 

ക്ഷമയോടെ ഇടപെടുക 

ADVERTISEMENT

കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടാൽ ഉടനെ അവരെ ശിക്ഷിക്കുന്ന പ്രവണത നല്ലതല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരിക്കലും ദേഷ്യപ്പെടരുത്. കുട്ടികൾ പറയുന്ന ആ വാക്കുകൾക്ക് ശ്രദ്ധ നൽകാതിരിക്കുക. ആരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ കുട്ടികള്‍ പിന്നെ ഇത്തരം വാക്കുകള്‍ അധികം ഉപയോഗിക്കില്ല. ചെയ്യരുതെന്ന് വിലക്കിയത് അത് ചെയ്യാനുള്ള താല്പര്യം കുട്ടികൾക്ക് വർധിക്കും. ദേഷ്യപ്പെടാതെ വേണം കുട്ടികളെ ഇതെല്ലാം പറഞ്ഞു മനസിലാക്കാന്‍

നല്ല ഭാഷ പഠിപ്പിക്കുക 

കുട്ടികൾ പലപ്പോഴും പല വാക്കുകളും തെറ്റായായിരിക്കും തുടക്കത്തിൽ ഉച്ചരിക്കുക. അപ്പോൾ,  വീട്ടില്‍ നിന്നും ഭാഷയുടെ ശരിയായ ഉച്ചാരണം പഠിപ്പിച്ചു നല്‍കുക. ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും സംസാരിക്കാനുള്ള ആത്മബലം അവർക്ക് നൽകുക. വല്ലാതെ ദേഷ്യം വരുമ്പോഴും സമ്മര്‍ദം വരുമ്പോഴും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു മനസിലാക്കുക.

English Summary : How to stop child saying bad words