നിറയെ പ്രചോദനാത്മകമായ വിഡിയോകൾ നാം സമൂഹമാധ്യമങ്ങളിൽ ദിവസവും കാണാറുണ്ട്. ചില കുഞ്ഞുമക്കൾ അവരുടെ ആത്മവിശ്വാസം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുകയും ചെയ്യും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോയാണിത്. ഒരു ചെറിയ കിടങ്ങിൽ നിന്നും മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറയെ പ്രചോദനാത്മകമായ വിഡിയോകൾ നാം സമൂഹമാധ്യമങ്ങളിൽ ദിവസവും കാണാറുണ്ട്. ചില കുഞ്ഞുമക്കൾ  അവരുടെ ആത്മവിശ്വാസം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുകയും ചെയ്യും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോയാണിത്. ഒരു ചെറിയ കിടങ്ങിൽ നിന്നും മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുകയാണ് അന്റൊനെല്ല എന്ന ബാലിക. അവളുടെ ഒരു കാല് കൃത്രിമക്കാലാണ്.  

അമ്മയുടെ പ്രോത്സാഹനത്തോടെ ആ കുഴിയിൽ നിന്നും കയറാൻ പല തവണ അവൾ ശ്രമിച്ചിട്ടും താഴേയ്ക്ക് ഊർന്നു പോകുകയാണ്. പക്ഷേ തോറ്റുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. പല ശ്രമങ്ങൾക്കൊടുവിൽ അന്റൊനെല്ല മുകളിലെത്തുകയാണ്. തിരിഞ്ഞു നിന്ന് പുഞ്ചിരിയോടെ കൈകൊണ്ട് വിജയ മുദ്രകാണിക്കുകയാണ് പെൺകുട്ടി. ‘നീ ശക്തയാണ് നിന്നെ കൊണ്ടതിനാകും’ എന്നൊക്കെയുള്ള പ്രോത്സാഹനവുമായി അമ്മ അവളുടെ ഒപ്പം തന്നെയുണ്ടായിരുന്നു. 

ADVERTISEMENT

കഴിഞ്ഞ ജനുവരിയിൽ ഇൻസ്റ്റാഗ്രാമിൽ ആദ്യം പോസ്റ്റ് ചെയ്ത ഈ ഹൃദയസ്പർശിയായ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയായിരുന്നു. മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ റെക്സ് ചാപ്മാൻ, മുൻ ഓസ്‌ട്രേലിയൻ റഗ്ബി കളിക്കാരൻ ഫിൽ തുടങ്ങിയവർ  ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ്  ആത്മവിശ്വാസത്തിന്റെ പ്രതീകമായ ഈ കൊച്ചു പെൺകുട്ടിയ്ക്ക് അഭിന്ദനങ്ങളുമായി എത്തിയത്. 

ADVERTISEMENT

‌English summary: Little girl with prosthetic leg climbs a ditch- Viral video