മഴക്കാലം രോഗങ്ങളുടെയും കാലമാണ്. കുട്ടികളുള്ള വീടുകളാണെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയം കൂടിയാണിത്. കുട്ടികൾക്കു നൽകുന്ന ഭക്ഷണം, അവരെ ധരിപ്പിക്കുന്ന വസ്ത്രം ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് രോഗങ്ങൾ വരാതെ തടയാൻ ആവശ്യമാണ്. മഴക്കാലത്ത് ഈർപ്പവും നനവും കൂടുതലായതു കൊണ്ടു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. കുട്ടികളുള്ള വീടുകളാണെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയം കൂടിയാണിത്. കുട്ടികൾക്കു നൽകുന്ന ഭക്ഷണം, അവരെ ധരിപ്പിക്കുന്ന വസ്ത്രം ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് രോഗങ്ങൾ വരാതെ തടയാൻ ആവശ്യമാണ്.  

ADVERTISEMENT

മഴക്കാലത്ത് ഈർപ്പവും നനവും കൂടുതലായതു കൊണ്ടു തന്നെ അണുബാധകൾക്കുള്ള സാധ്യതയും കൂടും. വീടിനു പുറത്തിറങ്ങുമ്പോൾ കുടയും റെയിൻ കോട്ടും കരുതാൻ മറക്കരുത്. കുട്ടി മഴ നനഞ്ഞാൽ വീട്ടിലെത്തിയാലുടൻ വൃത്തിയുള്ള ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിക്കണം. 

പകൽ സമയത്ത് ചെറിയ ചൂട് ഒക്കെയുണ്ടെങ്കിലും മഴക്കാലത്ത് രാത്രി നല്ല തണുപ്പായിരിക്കും സോഫ്റ്റ് ആയ കട്ടി കുറഞ്ഞ വസ്ത്രങ്ങൾ പകൽ ധരിക്കാം. എന്നാൽ രാത്രി കാലങ്ങളിൽ ഫുൾസ്ലീവുള്ള ഉടുപ്പുകൾ ധരിപ്പിക്കുന്നത് ചൂടു നൽകാൻ സഹായിക്കും. 

ADVERTISEMENT

ചെറിയ കുട്ടികൾ മഴക്കാലമായാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പതിവാണ്. ഫംഗൽ അണുബാധയും നനവും തടയാൻ ഡയപ്പർ അടിക്കടി മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കണം. 

മഴക്കാലം കൊതുകുകളുടെ പ്രജനന കാലമാണ്. കൊതുകുകടിയേറ്റാൽ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ വരാം. അതുകൊണ്ട് ശരീരം പുറത്തു കാണാത്ത തരത്തിലുള്ള അയഞ്ഞതും ഫുൾസ്ലീവ് ആയതുമായ വസ്ത്രങ്ങൾ ധരിപ്പിക്കണം. ചെറിയ കുട്ടികൾക്ക് കൊതുകുവലയും ഇടണം മുതിർന്ന കുട്ടികൾക്ക് ചൈൽഡ് സേഫ് ആയ മൊസ്കിറ്റോ റിപ്പല്ലന്റ് ക്രീമുകൾ പുരട്ടിക്കൊടുക്കാവുന്നതാണ്.

ADVERTISEMENT

മഴക്കാലത്ത് കുടിവെള്ളം മലിനമാകാൻ സാധ്യത ഏറെയാണ്. അഴുക്കുജലത്തിലൂടെ ഡയേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ വരാം. തിളപ്പിച്ചാറിയ വെള്ളമോ ഫിൽറ്റർ ചെയ്‌ത ആർ. ഒ. വാട്ടറോ കുടിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകൾ കഴുകുന്നത് ഡയേറിയയിൽ നിന്നു സംരക്ഷണമേകും. മഴക്കാലത്ത് പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. വീട്ടിൽ തന്നെ തയാറാക്കിയ ഫ്രഷ് ആയ ഭക്ഷണം കഴിക്കാം. 

ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടിക്ക് ലഭിക്കുന്നത് എന്നുറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. സ്ട്രീറ്റ് ഫുഡ് ഒക്കെ ഒഴിവാക്കണം. വാഴപ്പഴം, മാതളം, പപ്പായ തുടങ്ങിയ സീസണൽ ഫ്രൂട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആന്റിഓക്സിഡന്റ് ധാരാളമടങ്ങിയ ബീറ്റ്റൂട്ട് കുട്ടികൾക്കു നൽകാം. പ്രതിരോധശക്തി വർധിപ്പിക്കാനും ഇത് നല്ലതാണ്. നേരത്തെ മുറിച്ചുവച്ച പഴങ്ങളും സാലഡും ഒഴിവാക്കണം. പ്രതിരോധ ശക്തി കൂട്ടുന്ന ഡ്രൈ ഫ്രൂട്ട്സും നട്സും എല്ലാം കുട്ടികൾക്ക് നൽകാം. 

കുട്ടികൾക്ക് നൽകേണ്ട വാക്‌സിനേഷൻ മുടക്കാതെ ശ്രദ്ധിക്കണം. അതോടൊപ്പം വീട്ടിൽ രോഗികളാരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അടുത്ത് കുട്ടിയെ വിടാതെയും ശ്രദ്ധിക്കാം. മഴ കണ്ടും മഴ കൊണ്ടും കുട്ടികൾ വളരട്ടെ. അവരുടെ ആരോഗ്യം കൈവിടാതെ രക്ഷിതാക്കൾ അല്പമൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി.

English summary: Child care during rainy season