ഒരു കുട്ടിയിൽ നിന്ന് രക്ഷിതാവിന് ഏറെ പഠിക്കാനുണ്ട് എന്ന അഭിപ്രായമാണ് മുൻ മിസ് യൂണിവേഴ്‌സും അഭിനേത്രിയുമായ ലാറ ദത്തയ്ക്കുള്ളത്. ടെന്നീസ് താരം മഹേഷ് ഭൂപതി, ലാറ ദത്ത ദമ്പതിമാർക്ക് ഒരു മകളാണുള്ളത്, എട്ടു വയസ്സുകാരി സെയ്‌റ. തന്റെ മകളാണ് തന്റെ ഗ്രേറ്റസ്റ്റ് ടീച്ചർ എന്നാണ് ലാറ പറയുന്നത്. കുട്ടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുട്ടിയിൽ നിന്ന് രക്ഷിതാവിന് ഏറെ പഠിക്കാനുണ്ട് എന്ന അഭിപ്രായമാണ് മുൻ മിസ് യൂണിവേഴ്‌സും അഭിനേത്രിയുമായ ലാറ ദത്തയ്ക്കുള്ളത്. ടെന്നീസ് താരം മഹേഷ് ഭൂപതി, ലാറ ദത്ത ദമ്പതിമാർക്ക് ഒരു മകളാണുള്ളത്, എട്ടു വയസ്സുകാരി സെയ്‌റ. തന്റെ മകളാണ് തന്റെ ഗ്രേറ്റസ്റ്റ് ടീച്ചർ എന്നാണ് ലാറ പറയുന്നത്. കുട്ടികൾക്ക് എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കും. ഞങ്ങൾ അവളെ പഠിപ്പിക്കുന്നതിലുമധികം ഞങ്ങളെ അവൾ പഠിപ്പിക്കുന്നു. ഒരു പെൺകുട്ടിയോടൊപ്പമാണ് നിങ്ങളുടെ ഓരോ ദിവസവുമെങ്കിൽ ദിവസവും അവൾ നിങ്ങളെ ഓരോ കാര്യം പഠിപ്പിക്കും ലാറ പറയുന്നു.  

ADVERTISEMENT

പലപ്പോഴും മകൾ അച്ഛനോടൊപ്പം ടെന്നീസ് കോർട്ടിലായിരിക്കും. ഇപ്പോൾ അവൾ ആരായിത്തിരുമെന്ന് പറയാൻ സാധിക്കില്ല. പേരന്റിങ്ങിനെപ്പറ്റി ഉറച്ച ആശയങ്ങളൊന്നുമുള്ള രക്ഷിതാക്കളല്ല ഇവർ. ലാറയും മഹേഷും തങ്ങളെ വിശേഷിപ്പിക്കുന്നത് 'ഹാൻഡ്‌സ് ഓൺ പേരന്റസ്' എന്നാണ്. 

സെയ്‌റ വളരെ ചെറിയ ഒരു കുട്ടിയാണ്. അവൾ ടെന്നീസ് കളിക്കുന്നു, ഡാൻസിങ്ങ് ക്ലാസ്സിൽ പോകുന്നു. എന്താണോ ചെയ്യാൻ ഇഷ്ടമുള്ളത് അതെല്ലാം അവൾ ചെയ്യുന്നു. തങ്ങൾക്ക് പറ്റുന്നതു പോലെ സാധാരണ ജീവിതം നൽകാനാണ് താനും മഹേഷും ശ്രമിക്കുന്നതെന്നും ലാറ പറയുന്നു. 

ADVERTISEMENT

നിങ്ങളുടെ പ്രവർത്തിയിലൂടെയും പെരുമാറ്റങ്ങളിലൂടെയുമാണ് മക്കളെ പഠിപ്പിക്കേണ്ടത്. നമ്മുടെ കയ്യിൽ പേരന്റിങ്ങിനെ കുറിച്ചുള്ള എത്ര പുസ്‌തകങ്ങളുണ്ടായാലും കുട്ടികളെപ്പറ്റിയുള്ള വലിയ വലിയ ചർച്ചകളും പ്രസംഗങ്ങളും കേട്ടാലും ഒടുവിൽ നിങ്ങൾ പറയുന്ന കാര്യം പ്രവർത്തിച്ചില്ലെങ്കിൽ കുട്ടിയും അതൊരിക്കലും പിന്തുടരുവാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ, പേരന്റിങ് എന്നത് തനിക്ക് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതല്പം കഠിനമായ ജോലിയാണെങ്കിലും താൻ അത് ആസ്വദിക്കുന്നുവെന്നും ലാറ പറയുന്നു.  

കുട്ടികളെ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് വളരാൻ അനുവദിക്കുക. അതിന് പിന്തുണ നൽകുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടത് എന്നും ലാറ അഭിപ്രായപ്പെടുന്നു. ഓരോ രക്ഷിതാവിനും കുട്ടികളെ വളർത്തുക എന്നത് ഓരോ അനുഭവം ആയിരിക്കും. 

ADVERTISEMENT

ആദ്യമായി അമ്മയാകുന്ന ഒരാളും രക്ഷിതാവ് ആകാൻ 100 ശതമാനം തയാറായിട്ടുണ്ടാവില്ല. ഓരോ ദിവസവും കടന്നു പോകുമ്പോൾ തനിയെ പഠിക്കുകയാണ്. ഓരോ രക്ഷിതാവിന്റെയും അനുഭവം പൂർണമായും വ്യത്യസ്‌തമായിരിക്കും. എന്നാൽ അത് ഒരു വണ്ടർഫുൾ റൈഡ് ആണ് ലാറ പറയുന്നു.

English summary: Parenting tips of Lara Dutta and Mahesh Bhupathi