ശാരീരികമായി ചൂഷണം ചെയ്യാൻ വരുന്നവരിൽ നിന്നു സ്വയം സംരക്ഷിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ, മാതാപിതാക്കൾക്കു മുൻ കരുതലുകളെടുക്കാൻ ചില കാര്യങ്ങൾ... അപരിചിതരുമായി അകലം ഏതു സദസ്സിൽച്ചെന്നാലും കുഞ്ഞുങ്ങളുമായി ഇടപഴകുന്നവരെ ശ്രദ്ധിച്ചേ പറ്റൂ. പരിചയമില്ലാത്തവർ എന്തു തന്നാലും സ്വീകരിക്കേണ്ട എന്നു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാരീരികമായി ചൂഷണം ചെയ്യാൻ വരുന്നവരിൽ നിന്നു സ്വയം സംരക്ഷിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ, മാതാപിതാക്കൾക്കു മുൻ കരുതലുകളെടുക്കാൻ ചില കാര്യങ്ങൾ... 

അപരിചിതരുമായി അകലം

ADVERTISEMENT

ഏതു സദസ്സിൽച്ചെന്നാലും കുഞ്ഞുങ്ങളുമായി ഇടപഴകുന്നവരെ ശ്രദ്ധിച്ചേ പറ്റൂ. പരിചയമില്ലാത്തവർ എന്തു തന്നാലും സ്വീകരിക്കേണ്ട എന്നു തന്നെ പഠിപ്പിക്കുക.

∙ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അന്ധമായി വിശ്വസിക്കാതിരിക്കുക. കുഞ്ഞിനെ വിശ്വസിക്കുക.

∙ എന്തു പ്രശ്നമുണ്ടായാലും അമ്മയും അച്ഛനും കൂടെയുണ്ടാകുമെന്നും അമ്മയെയും അച്ഛനെയും അപായപ്പെടുത്തുമെന്നു പറഞ്ഞാലും പേടിക്കരുത് എന്നും പറയുക.

∙ കുഞ്ഞുങ്ങളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കാം.

ADVERTISEMENT

∙ പ്രശ്നങ്ങളുണ്ടായാൽ നിന്റെ കുറ്റം എന്നു പറയാതിരിക്കുക. 

കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കാം, എന്റെ ദേഹം എന്റേതുമാത്രം

സ്വന്തം ശരീരത്തെക്കുറിച്ചു കുഞ്ഞിനു പറഞ്ഞു കൊടുക്കുക. കൈമുട്ടിനും കാൽമുട്ടിനും മുകളിലുള്ള ഭാഗങ്ങൾ: നെഞ്ച്, ചുണ്ട്, സ്വകാര്യഭാഗങ്ങൾ, പിൻവശം എന്നിവിടങ്ങളിൽ അപരിചിതരോ അധ്യാപകരോ ബന്ധുക്കളോ സ്പർശിക്കുന്നത് അനുവദിക്കരുതെന്നു തന്നെ കുഞ്ഞിനോടു പറയുക. 

വെറുതേ സമ്മാനം വേണ്ട 

ADVERTISEMENT

ആവശ്യമില്ലാത്ത സമ്മാനങ്ങൾ നിരസിക്കാൻ പഠിപ്പിക്കുക. സമ്മാനം തന്നു പകരം ഉമ്മയോ സ്പർശനമോ ആവശ്യപ്പെട്ടാലും ഉറക്കെ പ്രതികരിക്കാൻ പഠിപ്പിക്കണം. അച്ഛനും അമ്മയ്ക്കും തരാൻ കഴിയാത്ത ഒന്നും മറ്റാർക്കും തരാൻ പറ്റില്ലെന്നു കൊച്ചുകുട്ടികളോടു പറയാം. കുട്ടിയുമായി ഒരു കോഡ് വാക്ക് ഉണ്ടാക്കാം. അപകടസമയത്തു പറഞ്ഞയയ്ക്കുന്നവർക്ക് ആ കോഡ് നൽകുമെന്നും അച്ഛനോ അമ്മയ്ക്കോ അപകടം എന്നു പറയുന്നവരോടു കോഡ് ചോദിക്കാനും പറയാം. അൽപം മുതിർന്ന കുട്ടികളോടു മാർക്ക് മാത്രമല്ല ജീവിതം എന്നു പഠിപ്പിക്കാം. അതിനുവേണ്ടി ചൂഷണം അനുവദിക്കരുതെന്നും പറയണം. അഭിനന്ദനമായി പുറത്തു തട്ടുകയോ ഹസ്തദാനം ചെയ്യുകയോ ആണു ചെയ്യുന്നതെന്നു കുഞ്ഞിനോടു പറയാം. 

സന്തോഷ സൂചകമായും അഭിനന്ദന സൂചകമായും ആലിംഗനം ചെയ്യുന്നതു സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കാതെയായിരിക്കുമെന്നും പഠിപ്പിക്കുക. വേണ്ട എന്നു പറയാം ആരെങ്കിലും അനുവാദമില്ലാതെ സ്പർശിച്ചാൽ പറ്റില്ല എന്ന് ഉറക്കെതന്നെ പറയാൻ പഠിപ്പിക്കുക. അത്തരം കളികളോ തമാശകളോ അനുവദിക്കരുതെന്നും പഠിപ്പിക്കുക.

English Summary : Child security things kids should know