കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യം കാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു നമ്മള്‍ മിക്കപ്പോഴും ബോധവാന്മാരാണ്. മുതിരുമ്പോള്‍ ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാവുന്നത് ചെറുപ്പത്തിലെയുള്ള ശീലങ്ങളില്‍ നിന്നുമാണ്. മാത്രവുമല്ല കുഞ്ഞുങ്ങളുടെ ആരോഗ്യമില്ലാത്ത ദന്തങ്ങള്‍ നിങ്ങളുടെ പഴ്‌സിനെയും അവരുടെ പൂപ്പുഞ്ചിരിയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യം കാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു നമ്മള്‍ മിക്കപ്പോഴും ബോധവാന്മാരാണ്. മുതിരുമ്പോള്‍ ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാവുന്നത് ചെറുപ്പത്തിലെയുള്ള ശീലങ്ങളില്‍ നിന്നുമാണ്. മാത്രവുമല്ല കുഞ്ഞുങ്ങളുടെ ആരോഗ്യമില്ലാത്ത ദന്തങ്ങള്‍ നിങ്ങളുടെ പഴ്‌സിനെയും അവരുടെ പൂപ്പുഞ്ചിരിയെയും മാത്രമല്ല ബാധിക്കുന്നത്, മറിച്ച് അവരുടെ മുഴുവന്‍ ആരോഗ്യത്തെയുമാണ്. 

ADVERTISEMENT

കാരണം ദന്തരോഗങ്ങള്‍ ഭക്ഷണം കഴിക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള  കാര്യങ്ങളെ ബാധിക്കുന്നു എന്നത് തന്നെ. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം..

നിങ്ങളാകട്ടെ അവരുടെ റോള്‍ മോഡല്‍

ADVERTISEMENT

നിങ്ങള്‍ ബ്രഷ് ചെയ്യുന്നതിന്റെ കൂടെ തന്നെ കുട്ടികളെകൊണ്ടും ബ്രഷ് ചെയ്യിപ്പിക്കുക. അവരറിയാതെ തന്നെ അവരുടെ പല്ലിനു വേണ്ടുന്ന ശീലങ്ങള്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കാനാവും. ദിവസവും രണ്ടു നേരം പല്ലു തേയ്ക്കുന്ന ശീലവും കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുന്നതു നല്ലതായിരിക്കും. 

കാണാം ഡെന്റിസ്റ്റിനെ

ADVERTISEMENT

വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡെന്റിസ്റ്റിനെ കാണുന്ന ശീലം നിങ്ങള്‍ക്കെന്ന പോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും നിര്‍ബന്ധമാക്കുക. പല്ലുകള്‍ നിരതെറ്റി  വരുന്നത് തടയാനും പുഴുപ്പല്ല് പോലുള്ള അവസ്ഥകള്‍ ഉണ്ടാവാതിരിക്കാനും ഇടയ്ക്കു ഡോക്ടറെ കാണുന്നത് സഹായകരമാവും. 

കുഞ്ഞിന് പല്ലുകള്‍ മുളച്ചു കഴിഞ്ഞു അധികം വൈകാതെ തന്നെ ഇന്‍ഫന്റ് ടൂത് ബ്രഷുകള്‍ ഉപയോഗിച്ച് പല്ല് തേപ്പിക്കാവുന്നതാണ്. എട്ടു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ പല്ലുതേക്കുമ്പോള്‍ എപ്പോഴും നിങ്ങളുടെ ശ്രദ്ധയുണ്ടാകുന്നതും നല്ലതായിരിക്കും. 

കഴിപ്പിലാണ് കാര്യം 

കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനെന്ന പോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തിനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. പഞ്ചസാര അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും പാനീയങ്ങളും കഴിവതും ഒഴിവാക്കുക. ഇനി കഴിച്ചാലും അതിനു ശേഷം വായ വൃത്തിയായി കഴുകണം എന്ന് അവരെ പഠിപ്പിച്ചുകൊടുക്കുക. കാരണം പല്ലുകള്‍ക്കിടയില്‍ പഞ്ചസാരയോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ  തങ്ങിയിരുന്നാല്‍ ദന്തക്ഷയം സംഭവിക്കാന്‍ അത് കാരണമായി തീരും. 

ഇതോടൊപ്പം തന്നെ കാല്‍സിയം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും പല്ലുകളുടെ ദൃഢതയ്ക്കും ആരോഗ്യത്തിനും ആവശ്യമാണ്. ഇനി ഇങ്ങനെയൊക്കെ  ശ്രദ്ധിച്ചിട്ടും കുട്ടികളുടെ പല്ലുകളില്‍ ക്യാവിറ്റീസ് കണ്ടു തുടങ്ങുകയാണെങ്കില്‍  അത്  അടപ്പിക്കുന്നതിനെ കുറിച്ച് ഡെന്റിസ്റ്റുമായി സംസാരിക്കേണ്ടതാണ്. 

English Summary : Tips to maintain dental health of children