നിറത്തിന്റേയും രൂപത്തിന്റേയുെമാക്കെ പേരിൽ കുഞ്ഞു പ്രായത്തിൽ കേൾക്കുന്ന ഒരോ വാക്കുകളും മുറിപ്പാടായി എന്നും മനസിൽ കാണും. തന്റെ തൊലിയുടെ നിറമെന്താണെന്നു പോലുമറിയാത്ത പ്രായത്തിൽ ‘നിന്റെ നിറം കറുപ്പല്ലേ’ എന്ന ചോദ്യം കേട്ട് ‘കറുപ്പ്’ എന്നത് എന്തോ വലിയ അപരാധമാണ് എന്ന വിഷമത്തോടെ എത്തിയ ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറത്തിന്റേയും രൂപത്തിന്റേയുെമാക്കെ പേരിൽ കുഞ്ഞു പ്രായത്തിൽ കേൾക്കുന്ന ഒരോ വാക്കുകളും മുറിപ്പാടായി എന്നും മനസിൽ കാണും. തന്റെ തൊലിയുടെ നിറമെന്താണെന്നു പോലുമറിയാത്ത പ്രായത്തിൽ ‘നിന്റെ നിറം കറുപ്പല്ലേ’ എന്ന സഹപാഠിയുടെ ചോദ്യം കേട്ട് ‘കറുപ്പ്’ എന്നത് എന്തോ വലിയ അപരാധമാണന്ന വിഷമത്തോടെ എത്തിയ ഒന്നാം ക്ലാസ്സുകാരി മകളെ കുറിച്ച് എഴുതുകയാണ് ഒരച്ഛൻ. പല തിരിച്ചറിവുകളും കുട്ടിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ പ്രായത്തിൽ അധ്യാപകർ സ്നേഹത്തിന്റെ ഭാഷയിൽ ഇതേ കുറിച്ച് കുട്ടികളോട് പറഞ്ഞു കൊടുക്കണമെന്നു പറയുകയാണ് ആർദ്രയുടെ അച്ഛൻ പി.ആർ ലിബിൻ.

ADVERTISEMENT

ലിബിന്റെ കുറിപ്പ് വായിക്കാം

മകൾ ഇന്ന് സ്കൂൾ വിട്ട് വന്നിട്ട് വല്ലാത്ത സങ്കടത്തോടെ ഒരു കാര്യം പറഞ്ഞു. ക്ലാസ്സിലെ ഒരു കുട്ടി അവളെ ‘കറുപ്പ്’ എന്ന് വിളിച്ചുവെന്ന്. നാളിതുവരെ നിറത്തിന്റെ കാര്യത്തിൽ യാതൊരു തരത്തിലുള്ള ആവലാതിയും ഇല്ലാതെ വളർന്ന മകൾ...

‘കറുപ്പ്’ എന്നത് എന്തോ വലിയ അപരാധമാണ് എന്ന തരത്തിലുള്ള മുഖഭാവം ആദ്യമായി അവൾടെ മുഖത്ത് ഞാനിന്ന് കണ്ടു...

ADVERTISEMENT

ആ സങ്കടത്തിലും അവൾ പറയുന്നുണ്ടായിരുന്നു ‘അച്ഛൻ, അമ്മ, ചേട്ടൻ എല്ലാവരും കറുപ്പല്ലേ പിന്നെന്താ എനിക്ക് കറുപ്പായാൽ’ എന്ന്

മനസ്സ് അൽപ്പം പിന്നിലേക്ക് പോയി. സ്കൂൾ കാലത്ത് ഞാനും അനുഭവിച്ചിരുന്ന അതേ കാര്യം തന്നെയാണിത്...പക്ഷെ ഉറപ്പായും ഒന്നാം ക്ലാസ്സിലൊക്കെ അത് അറിഞ്ഞിട്ടില്ല...ഓർമ്മ ശരിയാണെങ്കിൽ അഞ്ചാം ക്ലാസ്സ് ഒക്കെ കഴിഞ്ഞ് മാത്രമാണ് അത്തരത്തിലുള്ള വേദന അറിഞ്ഞു തുടങ്ങിയത്...

ഒന്നാം ക്ലാസ്സെന്നത് ഒന്നും തന്നെ തിരിച്ചറിയാത്ത പ്രായമാണെന്നത് അറിയുന്നു. പക്ഷെ പല തിരിച്ചറിവുകളും കുട്ടിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രായം കൂടിയാണല്ലോ അത്...

അതുകൊണ്ട് ക്ലാസ്സ് റൂമുകളിൽ പഠനത്തോടൊപ്പം കുട്ടികളോട് ഇത്തരം കാര്യങ്ങൾ കൂടി  സ്നേഹത്തിന്റെ ഭാഷയിൽ ഒരു ശ്രദ്ധ,  ഒരു ഓർമ്മപ്പെടുത്തൽ..ടീച്ചേർഴ്സിനാവാമെന്ന്  മനസ്സ് പറയുന്നു...

ADVERTISEMENT

നിറം വെളുപ്പോ കറുപ്പോ എന്തുമാവട്ടെ...അതുമൂലം അവരുടെ കോൺഫിഡൻസ് ഒരു തരത്തിലും നഷ്ടപ്പെട്ടു കൂടാ. അവർ പൂമ്പാറ്റകളായി തന്നെ പാറി നടക്കട്ടെ. നിറത്തിന്റെ പേരിലോ മറ്റു കാര്യങ്ങളുടെ പേരിലോ അവരുടെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കട്ടെ.

English Summary : Father writes about the discrimination based on skin colour