കുട്ടികൾ സ്കൂളിലേയ്ക്ക് പോകാനും തിരിക വരാനുമായി വഴിയിൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഇന്ന് പതിവാണ്. അങ്ങനെ ലിഫ്റ്റ് ചോദിക്കുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ച് കേരള മോട്ടാർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധേയമാകുന്നു. കേരള മോട്ടാർ വെഹിക്കിൾസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾ സ്കൂളിലേയ്ക്ക്  പോകാനും തിരിക വരാനുമായി വഴിയിൽ അപരിചിതരോട്  ലിഫ്റ്റ് ചോദിക്കുന്നത് ഇന്ന് പതിവാണ്.  അങ്ങനെ ലിഫ്റ്റ് ചോദിക്കുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ച് കേരള മോട്ടാർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധേയമാകുന്നു. 

കേരള മോട്ടാർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് പങ്കുവച്ച കുറിപ്പ്

ADVERTISEMENT

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം. വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാതലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാതലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്...അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

ADVERTISEMENT

അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക. സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം, റോഡിന്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും  ഇത് ബാധകമാണ്. യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം.

Content Summary : Social media post of MVD on student safety.