സ്വയം നല്ല ഒരാളാണെന്നു തോന്നുകയും സന്തോഷവും സംതൃപ്തിയും അനുഭവിക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം നിങ്ങളുടെ കുഞ്ഞെന്ന് തോന്നിയിട്ടുണ്ടോ? അതിന് ഏറ്റവും നല്ലത് ദയയുള്ളവരാക്കി അവരെ വളർത്തുക എന്നതാണ്. മറ്റുള്ളവരോട് ദയ പ്രകടിപ്പിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ സന്തോഷവും സംതൃപ്തിയും അനുഭവിക്കാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വയം നല്ല ഒരാളാണെന്നു തോന്നുകയും സന്തോഷവും സംതൃപ്തിയും അനുഭവിക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം നിങ്ങളുടെ കുഞ്ഞെന്ന് തോന്നിയിട്ടുണ്ടോ? അതിന് ഏറ്റവും നല്ലത് ദയയുള്ളവരാക്കി അവരെ വളർത്തുക എന്നതാണ്. മറ്റുള്ളവരോട് ദയ പ്രകടിപ്പിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ സന്തോഷവും സംതൃപ്തിയും അനുഭവിക്കാനാകും. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും സഹായിക്കാനും അവർക്കാകും. അതാണ് മാനസികമായ ആനന്ദം നൽകുക. മക്കളിൽ ദയ വളർത്താൻ എന്തെല്ലാം ചെയ്യാം. 

ADVERTISEMENT

∙മാതൃകയാവൂ

നിങ്ങൾക്ക് മാത്രം സാധിക്കുന്ന കാര്യം. അതെ, മറ്റുള്ളവരോട് എങ്ങനെ ദയയോടെ പെരുമാറാം എന്ന് അവർക്ക് നിങ്ങൾ കാണിച്ചു കൊടുക്കൂ. മാതാപിതാക്കളിൽ നിന്നല്ലാതെ ആരിൽ നിന്നാണ് അവർ ഇതെല്ലാം പഠിക്കേണ്ടത്. നിങ്ങളേക്കാൾ നന്നായി ആർക്കാണ് പഠിപ്പിക്കാനാവുക. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ വേദനകളിൽ ഭാ​ഗമാവുന്നകതും അവരെ സഹായിക്കുന്നതും മക്കൾക്ക് കാണിച്ച് കൊടുക്കൂ. അവർ അതുകണ്ട് വളരട്ടെ.

ADVERTISEMENT

∙പങ്കുവയ്ക്കാൻ പഠിപ്പിക്കൂ

പങ്കുവയ്ക്കൽ എന്നത് മക്കളിൽ ഒരു ശീലമാക്കി മാറ്റുക. സുഹൃത്തുക്കളും സഹപാഠികളുമായി പങ്കുവച്ചു വളരുന്ന അവരിൽ ദയയും താനെ വളരും. മറ്റുള്ളവരുടെ ആവശ്യം കണ്ടറിഞ്ഞ് പെരുമാറാനും അവർക്ക് അതിലൂടെ സാധിക്കും. കുടുംബാംഗങ്ങളുമായി പങ്കുവച്ച് വളരാൻ അവരെ പരിശീലിപ്പിക്കാം. 

ADVERTISEMENT

∙അഭിനന്ദിക്കാം

മക്കൾ ആരെയെങ്കിലും സഹായിച്ചു എന്നറിഞ്ഞാൽ അവരെ അഭിനന്ദിക്കുക. നല്ല വാക്കുകൾ പറയാനോ, ചെറിയ സമ്മാനങ്ങൽ വാങ്ങി നൽകാനോ പിശുക്ക് കാട്ടരുത്. അവരുടെ പ്രവൃത്തി എത്രമാത്രം അഭിമാനം ഉള്ളതാണെന്ന് പറയാനും മടിക്കരുത്. 

∙ ക്രൂരത ചൂണ്ടിക്കാട്ടം

ആരുടെയെങ്കിലും ക്രൂരമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് മക്കൾക്ക് കാണിച്ചു കൊടുക്കുക. ആ പെരുമാറ്റം എന്തുകൊണ്ട് ക്രൂരമാകുന്നത്, അതിന്റെ ഫലമെന്ത്, അതിനു പകരം എങ്ങനെ ദയയോടെ പെരുമാറം എന്നിവ വ്യക്തമായി പറഞ്ഞു കൊടുക്കുക. ഇതിലൂടെ തെറ്റിനെ കുറിച്ചുള്ള അവബോധവും സൃഷ്ടിക്കാം. 

Content Summary : Ways to raise a caring and compassionate child