കൗമാരക്കാരായ തങ്ങളുടെ കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കാനാഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. അവരുടെ മാനസിക ആരോഗ്യത്തെയും സാമൂഹികവും വൈകാരികവുമായ അറിവുകളെയും പിന്തുണയ്ക്കുക എന്നത് അവരുമായുള്ള ഉറച്ച ബന്ധത്തിനുള്ള അടിസ്ഥാനഘടകങ്ങളാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കുക എന്നാല്‍ അവരുടെ ചിന്തകളിലും

കൗമാരക്കാരായ തങ്ങളുടെ കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കാനാഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. അവരുടെ മാനസിക ആരോഗ്യത്തെയും സാമൂഹികവും വൈകാരികവുമായ അറിവുകളെയും പിന്തുണയ്ക്കുക എന്നത് അവരുമായുള്ള ഉറച്ച ബന്ധത്തിനുള്ള അടിസ്ഥാനഘടകങ്ങളാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കുക എന്നാല്‍ അവരുടെ ചിന്തകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗമാരക്കാരായ തങ്ങളുടെ കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കാനാഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. അവരുടെ മാനസിക ആരോഗ്യത്തെയും സാമൂഹികവും വൈകാരികവുമായ അറിവുകളെയും പിന്തുണയ്ക്കുക എന്നത് അവരുമായുള്ള ഉറച്ച ബന്ധത്തിനുള്ള അടിസ്ഥാനഘടകങ്ങളാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കുക എന്നാല്‍ അവരുടെ ചിന്തകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗമാരക്കാരായ തങ്ങളുടെ കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കാനാഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. അവരുടെ മാനസിക ആരോഗ്യത്തെയും സാമൂഹികവും വൈകാരികവുമായ അറിവുകളെയും  പിന്തുണയ്ക്കുക എന്നത് അവരുമായുള്ള ഉറച്ച  ബന്ധത്തിനുള്ള  അടിസ്ഥാനഘടകങ്ങളാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കുക എന്നാല്‍ അവരുടെ ചിന്തകളിലും വികാരങ്ങളിലും നമുക്ക് താത്പര്യമുണ്ടെന്ന് കൂടിയാണ് അതിനര്‍ത്ഥം.  കുട്ടികള്‍ വളരുന്നതിന് അനുസൃതമായി അവരോടുള്ള ആദരവും സ്‌നേഹവും തുറന്ന് കാണിക്കുന്നതിനുള്ള നല്ല ഒരു മാര്‍ഗമാണ് ഫലപ്രദമായ ആശയവിനിമയം.  

 

ADVERTISEMENT

കൗമാരക്കാരായ കുട്ടികളുമായി നല്ല ബന്ധത്തിന് ഉപകാരപ്പെടുന്ന ചില ടിപ്പുകള്‍ ഇതാ..

∙ നിങ്ങളുടെ കുട്ടിയോടുള്ള കരുതല്‍ കാണിക്കുന്നതിനായി അവര്‍ പ്രധാനപ്പെട്ടതെന്ന് കരുതുന്ന കാര്യങ്ങളില്‍ താത്പര്യം കാണിക്കുക 

 

∙. നിങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ അവരുമായി  പങ്കിടുക, പരസ്പരബന്ധം ഉണ്ടാക്കാനും പങ്ക് വയ്ക്കുന്ന താത്പര്യങ്ങള്‍ തിരിച്ചറിയുന്നതിനുമുള്ള വഴികള്‍ കണ്ടെത്തുക.

ADVERTISEMENT

 

∙ കുട്ടിയോട് അവരുടെ അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍, വീക്ഷണം എന്നിവയെക്കുറിച്ച് ചോദിക്കുക, അതുവഴി നിങ്ങള്‍ക്ക് അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

 

∙ കൗമാരത്തിലെത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്തുക. കുട്ടിക്കാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ആശയവിനിമയം പ്രധാനമാണ്, കുട്ടിയുമായി നല്ല  ആശയവിനിമയം നടത്തുകയും വികാരങ്ങളും ചിന്തകളും പങ്കിടുകയും ചെയ്താല്‍ കൗമാരമുള്‍പ്പെടെയുള്ള വളര്‍ച്ചകളിലും  അവരത് തിരിച്ചും തുടര്‍ന്നുകൊണ്ടിരിക്കും.  

ADVERTISEMENT

 

ഒരു സജീവ ശ്രോതാവായിരിക്കുക

 

കുട്ടികളുമായി  ഇടപഴകുമ്പോള്‍ സജീവമായ ആശയവിനിമയം പ്രധാനമാണ്. സജീവമായ ഒരു ശ്രോതാവിന് മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍പ്പോലും  അവരുമായി ഇടപഴകുമ്പോള്‍ കരുതലും  സാഹനുഭൂതിയുമുള്ളവരാകാന്‍ കഴിയും. കൗമാരക്കാരുടെ പല വിശ്വാസങ്ങളും അഭിപ്രായങ്ങളും നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാകുമെങ്കിലും  അവയെ  ബഹുമാനിക്കുകയും വിലമതിക്കുകയും വേണം. നിങ്ങളുടെ വീക്ഷണങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാന്‍ അവരെ ഇത് സഹായിക്കും. സജീവമായി കേൾക്കുന്നത് കുട്ടികള്‍ക്ക് അവരെ കേള്‍ക്കാനും മനസ്സിലാക്കാനും ആളുണ്ടെന്ന ബോധ്യമുണ്ടാക്കും, ഇത് ഒറ്റപ്പെടലില്‍ നിന്നൊഴിവായി ശാന്തരായിരിക്കാന്‍ അവരെ സഹായിക്കും. അതേസമയം നിങ്ങള്‍ ശരിയായി അവരെ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അതവരുടെ ആശങ്കകള്‍ കൂട്ടുകയും വികാരങ്ങളെ മുറിപ്പെടുത്തുകയും ചെയ്‌തേക്കും. ഇതവരില്‍ പ്രതിരോധമോ സമ്മര്‍ദ്ദമോ ഒറ്റപ്പെടലോ അപമാനിക്കപ്പെടലോ ആയി അനുഭവപ്പെട്ടേക്കാം. 

 

∙ നല്ല ശരീരഭാഷയ്ക്കും വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ നേത്ര സമ്പര്‍ക്കം, തലയാട്ടല്‍, ഉത്കണ്ഠയോടെയുള്ള നോട്ടം,  പ്രോത്സാഹിപ്പിക്കുന്ന പുഞ്ചിരി എന്നിവയെല്ലാം നിങ്ങളുടെ ശ്രദ്ധയും കരുതലും  അവരെ അറിയിക്കുന്നവയാണ്. നിങ്ങളുടെ കുട്ടിക്കൊപ്പം നിങ്ങള്‍ ഉണ്ടെന്നും അവ ശ്രദ്ധിക്കുന്നുണ്ടെന്നും തോന്നിപ്പിക്കുന്ന സ്വാഭാവിക ശരീരഭാഷയും സൂചനകളും ഉപയോഗിക്കുക. ഇങ്ങനെ വാക്കുകള്‍ ഉപയോഗിക്കാതെ തന്നെ അവരോടുള്ള ശ്രദ്ധ ബോധ്യപ്പെടുത്താം. 

 

∙ നിങ്ങളുടെ കുട്ടിക്ക് എന്താണ് തോന്നുന്നത് എന്നറിയാന്‍ വ്യക്തവുമായ ചോദ്യങ്ങള്‍ ചോദിക്കുക.  നിങ്ങളുടെ കൗമാരക്കാരന്റെ ചിന്ത അറിയാനുള്ള ഉള്‍ക്കാഴ്ച നേടാന്‍ അവ നിങ്ങളെ സഹായിക്കും. 'എന്തുകൊണ്ടാണ് നിനക്ക്  അസ്വസ്ഥത തോന്നിയത്...' തുടങ്ങിയ ചോദ്യങ്ങള്‍ ഉദാഹരണം. 

 

 

∙. നല്ല പ്രതികരണവും സ്ഥിരീകരണവും നല്‍കുക. ഉടനടി പ്രോത്സാഹിപ്പിക്കുന്നത് കൗമാരക്കാരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ത്തിയെടുക്കാനും   അവരെ സഹായിക്കും. പ്രശ്‌നം തുറന്നുപറയുന്ന കുട്ടിയെ അതിന് കാണിച്ച മനസിനും ധൈര്യത്തിനും അഭിനന്ദിക്കുന്നത് പോലെയുള്ളവ ഉദാഹരണം.  

 

∙. നിങ്ങളുടെ കൗമാരക്കാരന്‍ പ്രകടിപ്പിക്കുന്ന വിചാരങ്ങളെ  അംഗീകരിക്കാം. നിന്റെ സ്ഥാനത്ത് ഞാനായാലും അങ്ങനെയേ ചിന്തിക്കൂ ചെയ്യൂ എന്നിങ്ങന്‍െയുള്ള വാക്കുകള്‍ ഉദാഹരണം. 

 

∙. ചിലപ്പോള്‍ കൗമാരപ്രായക്കാര്‍ക്ക് വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അത്ര എളുപ്പം പറയാനാകില്ല. നിങ്ങള്‍ക്ക് അവരോട് നേരിട്ട് ഒന്നും  പറയാനുമായെന്ന് വരില്ല. പക്ഷേ അവന് വേണ്ടി നിങ്ങള്‍ ഉണ്ടെന്നും എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും കേള്‍ക്കാനും തയ്യാറാണെന്നും വിശദീകരിക്കുന്നത് നല്ലതാണ്. കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സംഭാഷണം നടത്താന്‍  നിര്‍ബന്ധിക്കരുത്.

 

∙ ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ കഠിനമായ വികാരങ്ങള്‍ പങ്കിടുന്നത് മാത്രമല്ല ആശയവിനിമയം. ഫലിതങ്ങള്‍ പങ്കുവച്ച് ഒരുമിച്ച് ചിരിക്കാനും സ്നേഹപൂര്‍വ്വം പെരുമാറാനും അവസരങ്ങള്‍ കണ്ടെത്തുന്നതും പ്രധാനമാണ്. ഒരുമിച്ച് സമയം ആസ്വദിക്കുന്നതും നന്നായി ചിരിക്കുന്നതും നിങ്ങളുടെ ബന്ധം സുഖകരമാക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു മികച്ച മാര്‍ഗമാണ്!

 

Content Summary : Ways to a better relationship with your teenager