കുട്ടികളെ പഠിപ്പിക്കുക എന്നത് പല മാതാപിതാക്കളും ഒരു കഠിനപ്രയത്നമായാണു കാണുന്നത്. പഠിപ്പിക്കാനുള്ള ശ്രമം വഴക്കിലും അടിയിലും കലാശിക്കുന്നത് പല വീട്ടിലും പതിവു കാഴ്ചയാണ്. മക്കൾക്ക് നല്ല മാർക്ക് ലഭിക്കണമെന്ന് ആഗ്രഹമാണ് ഇതിനു പിന്നിലെങ്കിലും പഠിപ്പിക്കേണ്ട രീതി പലർക്കും വശമില്ലാത്തതാണു പ്രശ്നങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെ പഠിപ്പിക്കുക എന്നത് പല മാതാപിതാക്കളും ഒരു  കഠിനപ്രയത്നമായാണു കാണുന്നത്. പഠിപ്പിക്കാനുള്ള ശ്രമം വഴക്കിലും അടിയിലും കലാശിക്കുന്നത് പല വീട്ടിലും പതിവു കാഴ്ചയാണ്. മക്കൾക്ക് നല്ല മാർക്ക് ലഭിക്കണമെന്ന് ആഗ്രഹമാണ് ഇതിനു പിന്നിലെങ്കിലും പഠിപ്പിക്കേണ്ട രീതി പലർക്കും വശമില്ലാത്തതാണു പ്രശ്നങ്ങൾക്കു കാരണം. പരമ്പരാഗതമായ രീതിയാണ് പലരും പിന്തുടർന്നു കൊണ്ടിരിക്കുന്നത്. കുട്ടികളുടെ പഠന ശൈലി,  കഴിവ്,  ദൗർബല്യങ്ങൾ മനസ്സിലാക്കി വേണം പഠനരീതി തയ്യാറാക്കേണ്ടത്. പഠനം ക്രിയാത്മകവും ഗുണമേന്മയുള്ളതും ആക്കി മാറ്റാൻ ചില മാർഗങ്ങൾ അറിയാം. 

ADVERTISEMENT

അന്തരീക്ഷം

കുട്ടികൾക്ക് പോസിറ്റിവിറ്റി  അനുഭവപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. പഠിക്കാനുള്ള പ്രചോദനം അവർക്ക് അവിടെ ഇരിക്കുമ്പോൾ ലഭിക്കേണ്ടതാണ്. അതിനായി  കുട്ടികളെ കേൾക്കാൻ തയ്യാറാകണം. അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും കാര്യങ്ങൾ അതിനനുസരിച്ച് ക്രമീകരിക്കാനും . മാതാപിതാക്കൾക്കും അധ്യാപകർക്കും സാധിക്കണം. 

കഥകൾ, ദൃശ്യങ്ങൾ

ADVERTISEMENT

കഥകളോടും  ദൃശ്യങ്ങളോടും കുട്ടികൾക്ക് താൽപര്യം കൂടുതൽ ഉണ്ടായിരിക്കും. പഠിക്കാനുള്ള വിവരങ്ങൾ കഥകളിലൂടെയും ദൃശ്യങ്ങളിലൂടെയും അവരിലേക്ക് എത്തിക്കുന്നത് മികച്ച ഒരു മാർഗ്ഗമാണ്.  ഇത് പഠനം ആസ്വാദ്യകരമാക്കുന്നു.  കുട്ടികളുടെ  ഓർമ്മയിൽ നിൽക്കാനും സഹായകരമാണ്. ചിത്രങ്ങൾ വിഡിയോകൾ,  ഡയഗ്രാം എന്നിങ്ങനെ സാധ്യമായ  രീതിയിൽ കണ്ടു പഠിക്കാനുള്ള അവസരം ഒരുക്കുക.

സജീവ പങ്കാളിത്തം

പഠന പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ കുട്ടികൾക്ക് അവസരങ്ങൾ നൽകുക. ചർച്ചകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ എന്നിവ ഇതിനു സഹായിക്കും. പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് വിവരങ്ങൾ നന്നായി മനസ്സിലാക്കാനും അതിനെ ഫലപ്രദമായി ഉപയോ​ഗിക്കാനുമുള്ള സാഹചര്യം ഒരുക്കുന്നു.

ADVERTISEMENT

പഠനം രസകരമാക്കുക

കളിയുടെയും വിനോദത്തിന്റെയും ഘടകങ്ങൾ പഠനത്തിൽ ഉപയോ​ഗപ്പെടുത്താം. വിദ്യാഭ്യാസ ഗെയിമുകൾ, പസിലുകൾ, ക്വിസുകൾ, മറ്റ് സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവ ഉപയോഗിച്ചാൽ പഠനം കൂടുതൽ രസകരമാകും. ഈ സമീപനം കുട്ടികളുടെ താൽപ്പര്യം നിലനിർത്താനും സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും സഹായിക്കുന്നു.

ലളിതമാക്കുക

സങ്കീർണ്ണമായ വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ അവയെ പല ഭാ​ഗങ്ങളായി വിഭജിച്ച് ലളിതമായി അവതരിപ്പിക്കുക. യഥാർത്ഥ ജീവിത ഉദാഹരണങ്ങളും സമാനതകളും ഉൾപ്പെടുത്തിയാൽ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.

അഭിപ്രായങ്ങളും നിർദേശങ്ങളും

കുട്ടികൾക്ക് അവരുടെ പുരോഗതിയും മെച്ചപ്പെടുത്താനുള്ള മേഖലകളും മനസ്സിലാക്കാൻ സഹായിക്കുന്നതിന് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുക. ഇത് ക്രിയാത്മകവും കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതും ആയിരിക്കണമെന്നു മാതാപിതാക്കൾ ഉറപ്പു വരുത്തണം. പ്രശംസയും സമ്മാനവും ലഭിക്കുന്നത് അവരെ പ്രചോദിപ്പിക്കും. 

അവരെ ഉൾകൊള്ളാം

ഓരോ കുട്ടികളും വ്യത്യസ്ത വേഗതയിൽ പഠിക്കുന്നു. എല്ലാവരും ഒരുപോലെയായിരിക്കില്ല. അവർക്ക് ശക്തികളും ബലഹീനതകളും ഉണ്ട്.  അതു മനസ്സിലാക്കി അവരുടെ പ്രത്യേകതകൾ ഉൾകൊണ്ടു വേണം അധ്യാപന രീതി വികസിപ്പിക്കേണ്ടത്. കുട്ടികൾക്ക് ഏതു ഘട്ടത്തിലും ‍പിന്തുണയും പ്രോത്സാഹനവും നൽകണം.

സഹകരണം

കുട്ടികൾക്കിടയിൽ സഹകരണവും സമപ്രായക്കാർക്ക് ഒപ്പമുള്ള പഠനവും പ്രോത്സാഹിപ്പിക്കുക. ഗ്രൂപ്പ് പ്രവർത്തനങ്ങൾ, പ്രോജക്ടുകൾ, ചർച്ചകൾ എന്നിവയാണ് ഇതിന് സഹായിക്കുന്ന മാർ​ഗങ്ങൾ. ഒന്നിച്ച് പഠിക്കാനും പരസ്പരം ആശയങ്ങൾ കൈമാറാനും അവർക്ക് സാധിക്കുന്നു. ആശയവിനിമയ കഴിവുകളും സാമൂഹികമായി പ്രവർത്തിക്കാനുള്ള മികവും ഇതിലൂടെ വികസിക്കുന്നു. 

Content Summary :Tips for parents to help your child develop effective study