കുട്ടികളുടെ അഡിക്‌ഷനെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ അതുപോലെ തന്നെ അപകടകരമാണ് മാതാപിതാക്കളുടെ അഡിക്‌ഷനും. മാതാപിതാക്കൾക്കുണ്ടാകുന്ന ആസക്തി മക്കളിൽ കാര്യമായ സ്വാധീനം ചെലുത്തുകയും അവരെ അപകടത്തിലാക്കുകയും ചെയ്യും. ഇക്കാര്യത്തിലും സജീവ ചർച്ചകൾ നടക്കേണ്ട കാലഘട്ടമാണിത്. പലതരം ലഹരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ അഡിക്‌ഷനെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ അതുപോലെ തന്നെ അപകടകരമാണ് മാതാപിതാക്കളുടെ അഡിക്‌ഷനും. മാതാപിതാക്കൾക്കുണ്ടാകുന്ന ആസക്തി മക്കളിൽ കാര്യമായ സ്വാധീനം ചെലുത്തുകയും അവരെ അപകടത്തിലാക്കുകയും ചെയ്യും. ഇക്കാര്യത്തിലും സജീവ ചർച്ചകൾ നടക്കേണ്ട കാലഘട്ടമാണിത്. പലതരം  ലഹരി വസ്തുക്കളോട് മാതാപിതാക്കൾ പുലർത്തുന്ന ആസക്തി കുട്ടികളുടെ ഭാവിയും ജീവനും തന്നെ അപകടത്തിലാക്കുന്ന സാഹചര്യം വർധിച്ചു വരികയാണ്. മാതാപിതാക്കളുടെ അഡിക്‌ഷൻ കുട്ടികളുടെ ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

അവഗണന

മാതാപിതാക്കൾ എന്തിനോടെങ്കിലും ആസക്തരായി മാറുമ്പോൾ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കുന്നതിലേക്ക് നയിച്ചേക്കാം. ശരിയായ പോഷകാഹാരം, ശുചിത്വം, ശിക്ഷണം അല്ലെങ്കിൽ വൈദ്യ പരിചരണം എന്നിവ നൽകുന്നതിൽ അവർ പരാജയപ്പെട്ടേക്കാം. ഇത് കുട്ടിയുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കാം.

വൈകാരിക ദോഷം

ADVERTISEMENT

ആസക്തി വ്യക്തികളിൽ മോശം പെരുമാറ്റം, നെഗറ്റീവ് മാനസികാവസ്ഥ, വൈകാരിക അസ്ഥിരത എന്നിവ സൃഷ്ടിക്കുന്നു. ഇതേ തുടർന്ന് കുടുംബത്തിനുള്ളിലുണ്ടാകുന്ന വാദപ്രതിവാദങ്ങൾ, ആക്രമണങ്ങൾ അല്ലെങ്കിൽ അതിക്രമങ്ങൾ എന്നിവയ്ക്ക് കുട്ടികൾ സാക്ഷ്യം വഹിച്ചേക്കാം. അത് മാനസിക ക്ലേശം, ഭയം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകും. അവർ എല്ലാത്തിൽ നിന്നും പിൻവലിയുന്നു. 

ശാരീരിക അപകടം

ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളോട് ഉത്തരവാദിത്തത്തോടെ പെരുമാറുക എന്ന കർത്തവ്യത്തിൽ നിന്നും മാതാപിതാക്കളെ വ്യതിചലിപ്പിക്കും. ഇത് കുട്ടിയെ മോശമായി ബാധിക്കുന്ന അപകടങ്ങളിലോ സംഭവങ്ങളിലോ കലാശിച്ചേക്കാം.

ADVERTISEMENT

സാമ്പത്തിക അസ്ഥിരത

ലഹരിക്കു പിന്നാലെയുള്ള പാച്ചിൽ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു. തൽഫലമായി, ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരുന്നു.

ഉത്തരവാദിത്തം ഏറ്റെടുക്കൽ

ആസക്തരായ മാതാപിതാക്കളുടെ മക്കൾക്ക് പ്രായത്തിന് അധീതമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഇളയ സഹോദരങ്ങളെ പരിപാലിക്കുക, വീട്ടുജോലികൾ കൈകാര്യം ചെയ്യുക, അല്ലെങ്കിൽ ആസക്തിയുള്ള മാതാപിതാക്കളുടെ പരിചാരകനാകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ അവർ നിർബന്ധിതരാകുന്നു. ഇത് അവരിൽ അനാവശ്യ സമ്മർദം ചെലുത്തുന്നു. 

കുട്ടികൾക്കുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിന് മാതാപിതാക്കളുടെ ആസക്തി പരിഹരിക്കേണ്ടത് പ്രധാനമാണ്. കൗൺസിലിംഗ്, തെറാപ്പി, പുനരധിവാസ പരിപാടികൾ എന്നിവയിലൂടെ അതു സാധ്യമാക്കേണ്ടത് സർക്കാരുകളുടെയും സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ആരോഗ്യകരമായ അന്തരീക്ഷത്തിൽ വളരാൻ ഓരോ കുട്ടിക്കും അവകാശമുണ്ട്. അത് സാധ്യമാക്കേണ്ട ബാധ്യത സമൂഹത്തിലെ ഓരോരുത്തർക്കും ഉണ്ട്.

Content Summary : The Trauma of children of people with addiction