കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ആശങ്കാകുലരാണ്. ഒരിടത്തും കുട്ടികൾ സുരക്ഷിതരല്ല എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങൾ തുടർച്ചയായി അരങ്ങേറുന്നു. സാധ്യമായ അപകടങ്ങളിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാൻ പല മാർഗങ്ങൾ പരീക്ഷിക്കേണ്ടി വരും. പ്രായോഗികവും ബുദ്ധിപരവുമായി പ്രവർത്തിക്കാനുള്ള കഴിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ആശങ്കാകുലരാണ്. ഒരിടത്തും കുട്ടികൾ സുരക്ഷിതരല്ല എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങൾ തുടർച്ചയായി അരങ്ങേറുന്നു. സാധ്യമായ അപകടങ്ങളിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാൻ പല മാർഗങ്ങൾ പരീക്ഷിക്കേണ്ടി വരും. പ്രായോഗികവും ബുദ്ധിപരവുമായി പ്രവർത്തിക്കാനുള്ള കഴിവ് കുട്ടികളിൽ വികസിപ്പിക്കുക എന്നതാണ് പ്രധാനം. ഇതിലൂടെ ചൂഷണം ഒരുപരിധി വരെ തടയാനാകും. ഇതിനായി മാതാപിതാക്കൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ. 

ADVERTISEMENT

തുറന്ന ആശയവിനിമയം

അപരിചിതരെക്കുറിച്ചും അവരോട് പെരുമാറുമ്പോൾ സ്വീകരിക്കേണ്ട അതിരുകളെക്കുറിച്ചും നിങ്ങളുടെ കുട്ടിയുമായി തുറന്ന് സംസാരിക്കുക. നിങ്ങളുടെ അനുവാദമില്ലാതെ അപരിചിതരുമായി സംസാരിക്കുകയോ അവർക്കൊപ്പം പോകുകയോ ചെയ്യരുതെന്ന് അവരെ പഠിപ്പിക്കുക, പ്രത്യേകിച്ച് നിങ്ങൾ അടുത്തില്ലാത്തപ്പോൾ.

അതിരുകൾ സജ്ജീകരിക്കുക

ADVERTISEMENT

നിങ്ങളുടെ കുട്ടിക്ക് എവിടെയെല്ലാം പോകാം, ആരുമായെല്ലാം ഇടപഴകാം എന്നീ കാര്യങ്ങളിൽ കവ്യക്തമായ നിയമങ്ങൾ സ്ഥാപിക്കുക. സുരക്ഷിത സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക, ഒറ്റയ്ക്ക് അലഞ്ഞുതിരിയരുത് നിരുത്സാഹപ്പെടുത്തണം.

അഭിനയിച്ചു കാണിക്കാം

അപരിചിതരോട് പെരുമാറേണ്ടതും അവരിൽ നിന്ന് അകലം പാലിക്കേണ്ടതും എങ്ങനെയെന്ന് റോൾ പ്ലേയിങ്ങിലൂടെ അഭിനയിച്ച് കാണിക്കാം. നിങ്ങളോ കുടുംബത്തിലെ മറ്റ് അം​ഗങ്ങളോ അപരിചിതരായി അഭിനയിക്കുക. അ സാഹചര്യത്തിൽ എങ്ങനെ പെരുമാറണമെന്ന് കുട്ടിക്ക് കാണിച്ചു കൊടുക്കുക. വിവിധ സാഹചര്യങ്ങളിൽ എങ്ങനെ ഉചിതമായി പ്രതികരിക്കണമെന്ന് പഠിക്കാൻ ഇത് അവരെ സഹായിക്കും.

ADVERTISEMENT

കോഡ് ഉപയോഗിക്കാം

നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും മറ്റ് വിശ്വസ്തരായ കുടുംബാംഗങ്ങൾക്കും മാത്രം അറിയാവുന്ന ഒരു കുടുംബ കോഡ് ഉപയോ​ഗിക്കാം. ആരെങ്കിലും കുട്ടിയെ അറിയാമെന്നോ വീട്ടിലാക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടോ പറഞ്ഞെത്തുന്ന സാഹചര്യത്തിൽ കോഡ് വാക്ക് പറയാൻ ആവശ്യപ്പെടുക. ഇങ്ങനെ കുട്ടിക്ക് മുന്നറിയിപ്പ് ലഭിക്കും.

വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാം

നിങ്ങളുടെ കുട്ടിയോട് അവരുടെ പേര്, വിലാസം, സ്‌കൂൾ, അല്ലെങ്കിൽ അവരുടെ ദിനചര്യകളെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കിടരുതെന്ന് നിർദ്ദേശിക്കുക.

ഓൺലൈൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാം

നിങ്ങളുടെ കുട്ടിയുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കുകയും ഓൺലൈൻ സുരക്ഷയെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്യുക. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക.

പൊതു സ്ഥലങ്ങളിലെ സുരക്ഷ

പൊതു ഇടങ്ങളിൽ നിങ്ങളുടെയോ വിശ്വസ്തരായ മറ്റൊരു മുതിർന്ന ആളുകളുടെയോ അടുത്ത് നിൽക്കാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. കൂട്ടം തെറ്റിപോയാൽ പൊലീസ് സ്‌റ്റേഷനുകളോ ആളുകളുള്ള കടകളിലോ കയറി നിൽക്കാനും മാതാപിതാക്കളെ വിവരം അറിയിക്കാൻ സഹായം തേടുകയും ചെയ്യാൻ പഠിപ്പിക്കുക.

കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാവിന് ഏതു മാർഗവും സ്വീകരിക്കാം. എന്തു പ്രശ്നം നേരിട്ടാലും സമീപിക്കാൻ ആകുന്ന തരത്തിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയം വളർത്തുക.

Content Summary : Child safety tips for parents