സ്കൂളിൽ പോകാൻ കുട്ടികൾക്കുള്ള മടി ഒരു പുതുമയേ അല്ല. എന്നുമാത്രമല്ല തികച്ചും സാധാരണവുമാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് പ്രധാനമായും ഈ മടി കണ്ടുവരുന്നത്. എന്നാൽ അത്ര സാധാരണമല്ലെങ്കിലും പ്രൈമറി ക്ലാസ് മുതലുള്ള പ്രായപരിധിയിൽപെട്ട കുട്ടികളും സ്കൂളിൽ പോകാൻ താത്പര്യമില്ലായ്മ പ്രകടമാക്കാറുണ്ട്.

സ്കൂളിൽ പോകാൻ കുട്ടികൾക്കുള്ള മടി ഒരു പുതുമയേ അല്ല. എന്നുമാത്രമല്ല തികച്ചും സാധാരണവുമാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് പ്രധാനമായും ഈ മടി കണ്ടുവരുന്നത്. എന്നാൽ അത്ര സാധാരണമല്ലെങ്കിലും പ്രൈമറി ക്ലാസ് മുതലുള്ള പ്രായപരിധിയിൽപെട്ട കുട്ടികളും സ്കൂളിൽ പോകാൻ താത്പര്യമില്ലായ്മ പ്രകടമാക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിൽ പോകാൻ കുട്ടികൾക്കുള്ള മടി ഒരു പുതുമയേ അല്ല. എന്നുമാത്രമല്ല തികച്ചും സാധാരണവുമാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് പ്രധാനമായും ഈ മടി കണ്ടുവരുന്നത്. എന്നാൽ അത്ര സാധാരണമല്ലെങ്കിലും പ്രൈമറി ക്ലാസ് മുതലുള്ള പ്രായപരിധിയിൽപെട്ട കുട്ടികളും സ്കൂളിൽ പോകാൻ താത്പര്യമില്ലായ്മ പ്രകടമാക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിൽ പോകാൻ കുട്ടികൾക്കുള്ള മടി ഒരു പുതുമയേ അല്ല.  എന്നുമാത്രമല്ല തികച്ചും സാധാരണവുമാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് പ്രധാനമായും ഈ മടി കണ്ടുവരുന്നത്. എന്നാൽ  അത്ര സാധാരണമല്ലെങ്കിലും പ്രൈമറി ക്ലാസ് മുതലുള്ള പ്രായപരിധിയിൽപെട്ട കുട്ടികളും സ്കൂളിൽ പോകാൻ  താത്പര്യമില്ലായ്മ പ്രകടമാക്കാറുണ്ട്.   പതിവായി പോകുന്നതിന്റെ മടിയായും പഠനത്തിനോടുള്ള വിരക്തിയായുമൊക്കെ കണ്ട് വിട്ടു കളയേണ്ട ഒന്നല്ല ഇത്. ശാസിച്ചും ശിക്ഷിച്ചും സ്കൂളിൽ വിടാൻ ശ്രമിക്കുന്നതിനപ്പുറം സ്കൂൾ ഫോബിയ എന്ന് വിളിക്കാവുന്ന ഈ അവസ്ഥയെ കൃത്യമായി വിശകലനം ചെയ്യുകയും അതിൽ നിന്ന് കുട്ടിയെ മാറ്റിയെടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും വേണം.

സ്കൂൾ ഫോബിയ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനുള്ള മടി, സ്കൂൾ ബസ്സിൽ കയറാനുള്ള മടി, സ്കൂളിൽ പോകുന്നില്ല എന്ന് നിരന്തരം പറയുക എന്നിവയിൽ തുടങ്ങി ശാരീരികമായ അസ്വസ്ഥതകൾ വരെ പ്രകടമായെന്നു വരാം. താരതമ്യേന ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ ഒരു പരിധിവരെ ഗൃഹാന്തരീക്ഷത്തിൽ നിന്നും മാറി നിൽക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണമെങ്കിൽ അല്പം കൂടി മുതിർന്ന കുട്ടികൾക്ക് സ്കൂളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാത്തതും സുഹൃത്തുക്കളെ കണ്ടെത്താനാവാത്തതും  പഠന സമ്പ്രദായവുമായി ചേർന്നു പോകാനാവാത്തതും ഒക്കെയാവാം പ്രശ്നങ്ങൾ. പഠിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചാലും ഇത്തരം ഘടകങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം വയറുവേദനയോ തളർച്ച പോലെയുള്ള ശാരീരിക പ്രശ്നങ്ങളും കുട്ടിക്ക് ഉണ്ടായേക്കാം. അത് കൃത്യമായി പരിഹരിച്ച് മുന്നോട്ടു പോയില്ലെങ്കിൽ കുട്ടികളിൽ ആത്മവിശ്വാസക്കുറവ് ഉണ്ടാവാനും പഠനത്തിൽ പിന്നോട്ട് പോകാനും മറ്റുള്ളവരുമായി ഇടപെടാതെ ഒറ്റപ്പെട്ടിരിക്കുന്നതിനും ഇത് കാരണമാകും.സ്കൂളിനോടുള്ള ഭയത്തിൽ നിന്നും കുട്ടികളെ പുറത്തുകൊണ്ടുവരാനുള്ള ചില മാർഗങ്ങൾ നോക്കാം.

ADVERTISEMENT

സ്കൂളിനെക്കുറിച്ചുള്ള ചിന്തയിൽ നിന്നും പരമാവധി വിട്ടു നിർത്തുക

കുട്ടികളെ സ്കൂളിൽ പോകുന്നത് പ്രോത്സാഹിപ്പിക്കാനായി നിരന്തരം സ്കൂളിനെക്കുറിച്ച് തന്നെ സംസാരിച്ചുകൊണ്ടിരിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ഇത് കുട്ടിയുടെ ഉള്ളിലെ ഉത്കണ്ഠ വർദ്ധിപ്പിക്കും. അവധി ദിനങ്ങളിലും സ്കൂളിലേയ്ക്കുള്ള യാത്രയിലുമൊക്കെ കുട്ടിയുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേയ്ക്ക് , സാധ്യമെങ്കിൽ അവർക്ക് താല്പര്യമുള്ള കാര്യങ്ങളിലേയ്ക്ക് തിരിക്കാൻ പരമാവധി ശ്രമിക്കുക. 

ADVERTISEMENT

അധ്യാപകരോട് തുറന്നു സംസാരിക്കാം 
കുട്ടിയുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കി അധ്യാപകരുമായി അതേക്കുറിച്ച് സംസാരിക്കുക. എത്തരത്തിൽ കൈകാര്യം ചെയ്യുമ്പോഴാണ് കുട്ടി കൂടുതൽ കംഫർട്ടബിൾ ആകുന്നത് എന്ന കാര്യത്തെക്കുറിച്ച് അധ്യാപകർക്കും ധാരണ നൽകണം. 

പ്രോത്സാഹന സമ്മാനങ്ങൾ നൽകാം 
ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ ഫലപ്രദമാകുന്ന മാർഗമാണിത്. പതിവായി സന്തോഷത്തോടെ സ്കൂളിൽ പോയാൽ ആഴ്ച അവസാനം ചെറിയ ട്രിപ്പോ പാർക്കിൽ കളിക്കാനുള്ള അവസരമോ ഒരുക്കി കൊടുക്കുക. കുട്ടി ആ സാഹചര്യവുമായി പൊരുത്തപ്പെട്ട് തുടങ്ങുന്നതുവരെ ഇത്തരത്തിൽ ചെറിയ പ്രോത്സാഹനങ്ങൾ നൽകാം. 

ADVERTISEMENT

പിരിമുറുക്കം കുറയ്ക്കാനായി അവധി ദിനങ്ങൾ 
താല്പര്യമില്ലെങ്കിലും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടി സ്കൂളിൽ പോകുന്നുണ്ടെങ്കിൽ മൂന്നോ നാലോ ആഴ്ചകൾ കൂടുമ്പോൾ പിരിമുറുക്കം കുറയ്ക്കാനായി ഒരു അവധി നൽകാം. സ്കൂളിൽ താരതമ്യേന പഠനഭാരം കുറവുള്ള ദിവസങ്ങൾ മനസ്സിലാക്കി അന്ന് കുട്ടിക്ക് റിലാക്സ് ചെയ്യാനുള്ള അവസരം നൽകുക.

കുട്ടിയോട് തുറന്നു സംസാരിക്കുക 
സ്കൂളിൽ പോകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം എന്താണെന്ന് സൗമ്യമായി സ്നേഹത്തോടെ കുട്ടിയോട് ചോദിച്ചു മനസ്സിലാക്കാം. അത് എന്തുതന്നെയായാലും നിങ്ങൾ ഒപ്പമുണ്ടെന്നും ആ പ്രതിസന്ധിയെ തരണം ചെയ്യാൻ ഒന്നായി ശ്രമിക്കാമെന്നും ഉറപ്പു നൽകുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. നിർബന്ധിച്ചു സ്കൂളിൽ അയയ്ക്കാനായി സംസാരത്തിലൂടെ ശ്രമിക്കുകയാണെന്ന തോന്നൽ കുട്ടിക്ക് ഉണ്ടാവരുത്. നേരെമറിച്ച് അവരുടെ അവസ്ഥയിൽ സഹായിക്കാൻ നിങ്ങൾ മനസ്സറിഞ്ഞ് ഒപ്പം നിൽക്കുകയാണെന്ന തിരിച്ചറിവ് നൽകാൻ ശ്രമിക്കണം.

കുടുംബാന്തരീക്ഷത്തിൽ പിരിമുറുക്കങ്ങൾ ഒഴിവാക്കാം 
കുടുംബത്തിൽ കുട്ടിക്ക് കഴിവതും സന്തോഷമുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുക. എന്ത് കാര്യങ്ങളും വീട്ടിലെത്തി തുറന്നു പറയാനുള്ള സാഹചര്യമുണ്ടെങ്കിൽ സ്കൂളിലെ ഏത് അവസ്ഥയെയും നേരിടാൻ ഒരുപക്ഷേ അവർക്ക് സാധിച്ചേക്കാം.

ആവശ്യമെങ്കിൽ വിദഗ്ധസഹായം 
എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടിയുടെ മനസ്സിൽ സ്കൂളിനോടുള്ള ഭയം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെങ്കിൽ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നതിലും തെറ്റില്ല. കുട്ടിയുടെ ഉള്ളിലെ ഭയം അകറ്റാനും സമ്മർദം കുറയ്ക്കാൻ മാതാപിതാക്കൾക്ക് സ്വീകരിക്കാവുന്ന ശാസ്ത്രീയമായ മാർഗ്ഗങ്ങൾ കൃത്യമായി പറഞ്ഞു തരാനും ഈ മേഖലയിൽ പരിശീലനം സിദ്ധിച്ച വിദഗ്ധർക്ക് സാധിക്കും.

Content Highlight - School phobia | Reluctance to go to school | Ways to overcome school phobia | Anxiety about going to school | Seeking professional help for school phobia | Parenting