ഓരോ കുട്ടിയും മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണ്. ചിലർ വളരെ സ്മാർട് ആയിരിക്കും. വാചാലരായ ഇത്തരം കുട്ടികൾ എല്ലാവരോടും എളുപ്പം അടുപ്പമുണ്ടാക്കുകയും ഇടപഴകുകയും ചെയ്യും. അവരോട് എല്ലാവർക്കും ഇഷ്ടം തോന്നുക സ്വാഭാവികം. മറ്റു ചില കുട്ടികൾ ശാന്തത മുഖമുദ്ര ആക്കിയവരാകാം, അധികം സംസാരിക്കില്ല, ഒച്ചയും ബഹളവും

ഓരോ കുട്ടിയും മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണ്. ചിലർ വളരെ സ്മാർട് ആയിരിക്കും. വാചാലരായ ഇത്തരം കുട്ടികൾ എല്ലാവരോടും എളുപ്പം അടുപ്പമുണ്ടാക്കുകയും ഇടപഴകുകയും ചെയ്യും. അവരോട് എല്ലാവർക്കും ഇഷ്ടം തോന്നുക സ്വാഭാവികം. മറ്റു ചില കുട്ടികൾ ശാന്തത മുഖമുദ്ര ആക്കിയവരാകാം, അധികം സംസാരിക്കില്ല, ഒച്ചയും ബഹളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ കുട്ടിയും മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണ്. ചിലർ വളരെ സ്മാർട് ആയിരിക്കും. വാചാലരായ ഇത്തരം കുട്ടികൾ എല്ലാവരോടും എളുപ്പം അടുപ്പമുണ്ടാക്കുകയും ഇടപഴകുകയും ചെയ്യും. അവരോട് എല്ലാവർക്കും ഇഷ്ടം തോന്നുക സ്വാഭാവികം. മറ്റു ചില കുട്ടികൾ ശാന്തത മുഖമുദ്ര ആക്കിയവരാകാം, അധികം സംസാരിക്കില്ല, ഒച്ചയും ബഹളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ കുട്ടിയും മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണ്. ചിലർ വളരെ സ്മാർട് ആയിരിക്കും. വാചാലരായ ഇത്തരം കുട്ടികൾ എല്ലാവരോടും എളുപ്പം അടുപ്പമുണ്ടാക്കുകയും ഇടപഴകുകയും ചെയ്യും. അവരോട് എല്ലാവർക്കും ഇഷ്ടം തോന്നുക സ്വാഭാവികം. മറ്റു ചില കുട്ടികൾ ശാന്തത മുഖമുദ്ര ആക്കിയവരാകാം, അധികം സംസാരിക്കില്ല, ഒച്ചയും ബഹളവും ഇല്ലാതെ ഒതുങ്ങിയ പ്രകൃതം. മറ്റുള്ളവരോട് അടുത്തിടപഴകാൻ  മടിയുണ്ടാവും. ഇത്തരം കുട്ടികളെ അന്തർമുഖ വ്യക്തിത്വം ഉള്ളവരെന്ന് വിശേഷിപ്പിക്കാം. എന്നാൽ അതിനർഥം ഇവർ സ്മാർ‌ട് അല്ലെന്നോ സമൂഹവുമായി ഇടപഴകില്ലെന്നോ അല്ല.

അന്തർമുഖരായ കുട്ടികൾക്ക് അവരുടെ ഊർജം റീചാർജ് ചെയ്യാനും സാമൂഹിക ഇടപെടലുകൾ നടത്താനും  കുറച്ചു സമയം ആവശ്യമാണ് എന്നതു മാത്രമാണ് വ്യത്യാസം. വലിയ സാമൂഹിക വലയത്തിനു പകരം കുറച്ച് ആളുകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാണ് ഇക്കൂട്ടർ ഇഷ്ടപ്പെടുന്നത്. ബന്ധങ്ങളെയും മറ്റുള്ളവരുടെ സമയത്തെയുമെല്ലാം വിലമതിക്കുന്നവരാണ് ഇവർ. ഇത്തരം കുട്ടികളെ ആത്മവിശ്വാസത്തോടെ വളർത്തണമെങ്കിൽ ആദ്യം അവരെ അടുത്തറിയണം. 

Representative image. Photo Credits: altanaka/ istock.com
ADVERTISEMENT

അന്തർമുഖരായ കുട്ടികൾ നല്ല നിരീക്ഷകരാണ്. സംസാരിക്കുന്നതിനു മുൻപ് കൂടുതൽ ചിന്തിക്കുന്ന പ്രവണത അവർക്കുണ്ട്. ഇവരിൽ വായന, ചിത്രരചന തുടങ്ങിയ സർഗാത്മക താൽപര്യങ്ങൾ കാണാനാകും. ഇത്തരം കുട്ടികളെ, മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയോ അവരെപ്പോലെ സ്മാർട് ആകണമെന്ന് ഉപദേശിച്ച് വേദനിപ്പിക്കുകയോ ചെയ്യരുത്. അവരുടെ ഏകാന്തതയെ മാനിക്കുക. ശാന്തമായി അവരുടെ ഇഷ്ടങ്ങൾ പിന്തുടരാൻ സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കുക. അവരെ വളർത്തുമ്പോൾ അന്തർമുഖത്വം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ആവശ്യമാണ്.

അന്തർമുഖരായ കുട്ടികൾ പലപ്പോഴും ലജ്ജാശീലരും സാമൂഹികവിരുദ്ധരുമാണെന്നും അവർക്ക് ആത്മവിശ്വാസമില്ലെന്നുമൊക്കെ പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അടിസ്ഥാനമില്ലാത്ത തോന്നലുകൾ മാത്രമാണത്. ഇത്തരം കുട്ടികളെ അവരവരുടേതായ തലത്തിൽ നിന്നുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ ഇടപഴകാൻ ശീലിപ്പിക്കാൻ ചില മാർഗങ്ങളിതാ...

Representative image/ Shutterstock.com
ADVERTISEMENT

അവരുടെ താൽപര്യങ്ങളും ഹോബികളും പ്രോത്സാഹിപ്പിക്കുക
മാതാപിതാക്കൾ എപ്പോഴും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ താൽപര്യങ്ങളെയും ഹോബികളെയും പിന്തുണയ്ക്കുകയും ചെയ്‌താൽ അത് അവരിലുണ്ടാക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.  പുസ്‌തകങ്ങളോടോ കലയോടോ ശാസ്ത്രത്തോടോ ഉള്ള അവരുടെ താൽപര്യങ്ങളെ പരിപോഷിപ്പിക്കാനുള്ള അവസരം നൽകുക.

Representative image.. Photo Credits: Prostock-studio/ Shutterstock.com

ചിന്തകളെ മാനിക്കുക
മറ്റുള്ളവരെ അപേക്ഷിച്ച്, ചിന്തിക്കാനും പ്രതികരിക്കാനും സമയമെടുക്കുന്നത് കുഴപ്പമല്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. കുട്ടികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവരെ നിർബന്ധിക്കരുത്. 

ADVERTISEMENT

സമൂഹവുമായി അടുത്തിടപഴകാൻ അവസരം നൽകുക 
നല്ല പ്രസംഗനാകുന്നതു പോലെ തന്നെ പ്രധാനമാണ് നല്ലൊരു ശ്രോതാവാകുക എന്നതും. ഇത് കുട്ടികളെ ബോധ്യപ്പെടുത്തുക. തുറന്ന ആശയവിനിമയത്തിലൂടെ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള മാർഗങ്ങൾ കാണിക്കുക.

Representative Image. Photo Credit : Ajijchan / istockPhoto.com

പിയർ ഗ്രൂപ്പുകൾ ഉണ്ടാക്കുക 
അന്തർമുഖരായ കുട്ടികൾക്ക് വലിയ ഗ്രൂപ്പുകളിൽ അമിതഭാരം അനുഭവപ്പെടാം. അതിനാൽ അധികം അംഗങ്ങളില്ലാത്ത ചെറിയ ഗ്രൂപ്പുകളിൽ അവരെ അംഗങ്ങളാക്കി സംസാരരീതി, ആക്റ്റിവിറ്റികൾ എന്നിവ മെച്ചപ്പെടുത്തുക. അന്തർമുഖത്വം അവരുടെ  വ്യക്തിത്വത്തിന്റെ സവിശേഷവും മൂല്യവത്തായതുമായ ഒരു വശമാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുക. 

ക്രമേണ ആത്മവിശ്വാസം വളർത്തുക
അന്തർമുഖരായ കുട്ടികളെ സാവധാനം അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ പിന്തുണയ്ക്കുക. സാമൂഹിക സാഹചര്യങ്ങളുമായി അടുത്ത് പെരുമാറി ആത്മവിശ്വാസം വളർത്തുക.

ആശയവിനിമയം പ്രോത്സാഹിപ്പിക്കുക
ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാൻ ഉതകുന്ന  അന്തരീക്ഷം സൃഷ്ടിക്കുക. നല്ല ശ്രോതാവാകുകയും അവരുടെ വികാരങ്ങളെ മനസ്സിലാക്കി പിന്തുണക്കുകയും ചെയ്യുക 

നേട്ടങ്ങൾ ആഘോഷിക്കൂ
ചെറുതായാലും വലുതായാലും അവരുടെ നേട്ടങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക. ഇത് അവരുടെ ആത്മാഭിമാനം വർധിപ്പിക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നേതൃത്വബോധം വളർത്തുക 
അന്തർമുഖരായ കുട്ടികളുടെ താൽപര്യങ്ങൾ മനസ്സിലാക്കി, അവയുമായി ബന്ധപ്പെട്ട ഇവന്റുകൾ സംഘടിപ്പിക്കാനുള്ള അവസരം നൽകുക

English Summary:

Unlocking the potential of introverted children