രണ്ടാമത്തെ കുഞ്ഞുങ്ങൾ പൊതുവേ കുടുംബത്തിലെ റിബലുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു വീട്ടിലെ വഴക്കാളികളും കുഴപ്പക്കാരികളും ഒക്കെ ഈ രണ്ടാമത്തെ കുട്ടികൾ തന്നെ ആയിരിക്കും. നമ്മുടെ കുടുംബത്തിലും ചുറ്റുമുള്ള വീടുകളിലേക്കും ഒന്ന് കണ്ണോടിച്ചാലും ഇക്കാര്യം വ്യക്തമാകും. മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ മിക്കവാറും

രണ്ടാമത്തെ കുഞ്ഞുങ്ങൾ പൊതുവേ കുടുംബത്തിലെ റിബലുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു വീട്ടിലെ വഴക്കാളികളും കുഴപ്പക്കാരികളും ഒക്കെ ഈ രണ്ടാമത്തെ കുട്ടികൾ തന്നെ ആയിരിക്കും. നമ്മുടെ കുടുംബത്തിലും ചുറ്റുമുള്ള വീടുകളിലേക്കും ഒന്ന് കണ്ണോടിച്ചാലും ഇക്കാര്യം വ്യക്തമാകും. മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ മിക്കവാറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാമത്തെ കുഞ്ഞുങ്ങൾ പൊതുവേ കുടുംബത്തിലെ റിബലുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു വീട്ടിലെ വഴക്കാളികളും കുഴപ്പക്കാരികളും ഒക്കെ ഈ രണ്ടാമത്തെ കുട്ടികൾ തന്നെ ആയിരിക്കും. നമ്മുടെ കുടുംബത്തിലും ചുറ്റുമുള്ള വീടുകളിലേക്കും ഒന്ന് കണ്ണോടിച്ചാലും ഇക്കാര്യം വ്യക്തമാകും. മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ മിക്കവാറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാമത്തെ കുഞ്ഞുങ്ങൾ പൊതുവേ കുടുംബത്തിലെ റിബലുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു വീട്ടിലെ വഴക്കാളികളും കുഴപ്പക്കാരികളും ഒക്കെ ഈ രണ്ടാമത്തെ കുട്ടികൾ തന്നെ ആയിരിക്കും. നമ്മുടെ കുടുംബത്തിലും ചുറ്റുമുള്ള വീടുകളിലേക്കും ഒന്ന് കണ്ണോടിച്ചാലും ഇക്കാര്യം വ്യക്തമാകും. മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ മിക്കവാറും നടുക്കുള്ളയാൾ മൂത്തയാളുടെയും ഇളയ ആളുടെയും പൊതുശത്രു ആയിരിക്കും. മൂന്നു പേരും ഇണങ്ങി സ്വർഗം പോലെ ജീവിക്കുന്നവരുമുണ്ട്. പക്ഷേ ആ കാഴ്ച അപൂർവമാണെന്ന് മാത്രം. 

Representative image.credits: DigitalFabiani/ Shutterstock.com

എം ഐ ടി ഇക്കണോമിസ്റ്റ് ജോസഫ് ഡോയിൽ നടത്തിയ പഠനം  അനുസരിച്ച് രണ്ടാമതായി ജനിച്ച കുട്ടികൾ വിമതരാകാനുള്ള സാധ്യത കൂടുതലാണ്. എന്തുകൊണ്ടാണ് രണ്ടാമത് ജനിക്കുന്ന കുട്ടി ഇത്തരത്തിൽ വിമതരും കുഴപ്പക്കാരുമായി മാറുന്നത്. ആദ്യമേ പറയട്ടെ രണ്ടാമത് ജനിക്കുന്ന കുട്ടികൾ എന്തുകൊണ്ട് കുഴപ്പക്കാരായി മാറുന്ന എന്ന വിഷയത്തിൽ പഠനം നടന്നത് യു എസിലും യൂറോപ്പിലുമാണ്. അതുകൊണ്ടു തന്നെ ഈ പഠനറിപ്പോർട്ട് ചിലപ്പോൾ ഇന്ത്യൻ കുടുംബസാഹചര്യത്തിൽ അത്ര ശരിയായി തോന്നണമെന്നില്ല. എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ രണ്ടാമത് ജനിക്കുന്ന കുട്ടികൾ റിബലുകളായി മാറുന്നത് നമ്മുടെ നാട്ടിലും കാണാവുന്നതാണ്.

Representative image. Photo Credits ; Photobac/ Shutterstock.com
ADVERTISEMENT

പഠനറിപ്പോർട്ട് അനുസരിച്ച് ആദ്യം ജനിക്കുന്ന കുട്ടികൾ പൊതുവേ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവരും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരുമായിരുക്കും. ബുദ്ധിപരമായ കാര്യങ്ങളിലും വിദ്യാഭ്യാസപരമായ കാര്യങ്ങളിലും മത്സരപ്പരീക്ഷകളിലും എല്ലാം ആദ്യജാതർ ആയിരിക്കും രണ്ടാമത്തെ കുട്ടിയേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ, രണ്ടാമതായി ജനിച്ച കുട്ടികൾ പ്രത്യേകിച്ച് ആൺകുട്ടികൾ ആണെങ്കിൽ അവർ അത്യാവശ്യം തല്ലുകൊള്ളിത്തരങ്ങൾ കൈയിലുള്ളവർ ആയിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. ഫ്ലോറിഡയിലും ഡെൻമാർക്കിലുമുള്ള കുടുംബങ്ങളുടെ ഡാറ്റകൾ പരിഗണിച്ചാണ് ഡോയൽ ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്.

Photo credit : Prostock studio

ആൺകുട്ടികളിലാണ് ഈ റിബലിസം കുറച്ച് കൂടുതൽ. രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളിലെ രണ്ടാമൻമാർ കുറച്ച് കുഴപ്പക്കാരായിക്കും എന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരക്കാർ സ്കൂളിൽ അച്ചടക്ക നടപടി നേരിടുന്നത് മൂത്ത കുട്ടികളേക്കാൾ 20 മുതൽ 40 ശതമാനം വരെ അധികമായിരിക്കും എന്നാണ് കണക്കുകൾ പറയുന്നത്. കൗമാരപ്രായത്തിലാണെങ്കിലും പെൺകുട്ടികളെ അപേക്ഷിച്ച് രണ്ടാമത് ജനിച്ച ആൺകുട്ടികൾ ആയിരിക്കും കുഴപ്പങ്ങളിൽ ചാടാൻ കൂടുതൽ സാധ്യത. അതുകൊണ്ടു തന്നെ ഡോയിൽ തന്റെ ഗവേഷണം കൂടുതലും ആൺകുട്ടികളെ  കേന്ദ്രീകരിച്ചാണ് നടത്തിയത്. കുട്ടികളിൽ ഒരു ചെറിയ ശതമാനം പത്തിൽ ഒന്ന് അല്ലെങ്കിൽ ഇരുപതിൽ ഒന്ന് ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്കുകൾ.

ADVERTISEMENT

രണ്ടാമൻമാർ കൂടുതൽ പ്രശ്നക്കാരാകുന്നതിന് നിരവധി കാരണങ്ങളാണ് ഉള്ളത്. ആദ്യത്തെ കുട്ടിയുമായി ഉണ്ടാകുന്ന താരതമ്യപ്പെടുത്തലാണ് അതിൽ പ്രധാനപ്പെട്ട ഒരു കാരണം. മറ്റൊന്ന് മാതാപിതാക്കളുടെ ശ്രദ്ധയും പരിഗണനയും ആദ്യജാതർക്ക് കുറച്ചധികം ലഭിക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ രണ്ടാമത് ജനിക്കുന്നവർക്ക് പലപ്പോഴും മാതാപിതാക്കളുടെ സ്നേഹത്തിനു വേണ്ടിയും സമയത്തിനു വേണ്ടിയും മത്സരിക്കേണ്ടി വരുന്നു.

ജനിച്ചു വീഴുന്നത് ഒരേ വീട്ടിലേക്ക് ആണെങ്കിലും കുട്ടികളുടെ പ്രായത്തിലെ വ്യത്യാസം അവരെ വ്യത്യസ്തമായ പിയർ ഗ്രൂപ്പുകളിലേക്ക് എത്തിക്കുന്നു. രണ്ടാമതായി ജനിക്കുന്നവരുടെ സൗഹൃദ വലയങ്ങൾ മൂത്തയാളുടെ സൌഹൃദ വലയങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. മാത്രമല്ല, പലപ്പോഴും മൂത്തയാളെ കണ്ടു പഠിക്ക് എന്നുള്ള നിർദ്ദേശവും രണ്ടാമത്തെയാൾ കേൾക്കേണ്ടി വരും. ജനിച്ചതിനു ശേഷം അമ്മയുടെ സ്നേഹം കൂടുതലും ലഭിക്കുന്നതും ആദ്യത്തെ കുഞ്ഞിന് ആയിരിക്കും. രണ്ടാമത്തെ കുഞ്ഞാകുമ്പോഴേക്കും അമ്മമാർ ഡേ കെയറിലേക്ക് കുട്ടിയെ അയയ്ക്കുകയും ചിലപ്പോൾ ജോലിക്ക് പോയി തുടങ്ങുകയും ചെയ്യും. ഇതെല്ലാം രണ്ടാമത്തെ കുഞ്ഞ് റിബൽ ആയി മാറുന്നതിന് ഒരു കാരണമാണ്.

ADVERTISEMENT

പക്ഷേ, കുട്ടിയെ അയാൾ കഴിവുകൾ ഉള്ളയാളാണെന്നും വളരെ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണെന്നുമുള്ള ബോധം വളർത്തിയെടുക്കാൻ കഴിയണം. കാരണം, ഒരു കുട്ടിയുടെ പെരുമാറ്റം നിർവചിക്കുന്നത് അയാളുടെ ജനനമല്ല അയാൾ വളരുന്ന ആവാസവ്യവസ്ഥയാണ്. മാതാപിതാക്കളുടെയും വീട്ടിലുള്ളവരുടെയും സ്വഭാവം കുട്ടിയെ സാരമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ കുട്ടികളെ നയപരമായി വേണം കൈകാര്യം ചെയ്യാൻ

English Summary:

Rebellious Second-Born Children: Understanding the Science Behind Sibling Behavior