റൈറ്റ് സഹോദരങ്ങള്‍ ലോകത്തിലെ ആദ്യ വിമാനം പറത്തി 120 വര്‍ഷം ആകുന്നേയുള്ളൂ. 1903ലായിരുന്നു ചരിത്രപ്രസിദ്ധമായ ആ യാത്ര. അതിനു മുന്‍പ് മനുഷ്യന്റെ സഞ്ചാരം ചുടുവായു നിറച്ച ബലൂണിലായിരുന്നു. അതിനേക്കാളുമെല്ലാം മുന്‍പ് മനുഷ്യന്‍ പറന്നിരുന്നത് സ്വപ്‌നങ്ങളില്‍ മാത്രവും. എന്നാല്‍ പ്രാചീന കാലത്തെ മനുഷ്യര്‍ക്കും

റൈറ്റ് സഹോദരങ്ങള്‍ ലോകത്തിലെ ആദ്യ വിമാനം പറത്തി 120 വര്‍ഷം ആകുന്നേയുള്ളൂ. 1903ലായിരുന്നു ചരിത്രപ്രസിദ്ധമായ ആ യാത്ര. അതിനു മുന്‍പ് മനുഷ്യന്റെ സഞ്ചാരം ചുടുവായു നിറച്ച ബലൂണിലായിരുന്നു. അതിനേക്കാളുമെല്ലാം മുന്‍പ് മനുഷ്യന്‍ പറന്നിരുന്നത് സ്വപ്‌നങ്ങളില്‍ മാത്രവും. എന്നാല്‍ പ്രാചീന കാലത്തെ മനുഷ്യര്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൈറ്റ് സഹോദരങ്ങള്‍ ലോകത്തിലെ ആദ്യ വിമാനം പറത്തി 120 വര്‍ഷം ആകുന്നേയുള്ളൂ. 1903ലായിരുന്നു ചരിത്രപ്രസിദ്ധമായ ആ യാത്ര. അതിനു മുന്‍പ് മനുഷ്യന്റെ സഞ്ചാരം ചുടുവായു നിറച്ച ബലൂണിലായിരുന്നു. അതിനേക്കാളുമെല്ലാം മുന്‍പ് മനുഷ്യന്‍ പറന്നിരുന്നത് സ്വപ്‌നങ്ങളില്‍ മാത്രവും. എന്നാല്‍ പ്രാചീന കാലത്തെ മനുഷ്യര്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൈറ്റ് സഹോദരങ്ങള്‍ ലോകത്തിലെ ആദ്യ വിമാനം പറത്തി 120 വര്‍ഷം ആകുന്നേയുള്ളൂ. 1903ലായിരുന്നു ചരിത്രപ്രസിദ്ധമായ ആ യാത്ര. അതിനു മുന്‍പ് മനുഷ്യന്റെ സഞ്ചാരം ചുടുവായു നിറച്ച ബലൂണിലായിരുന്നു. അതിനേക്കാളുമെല്ലാം മുന്‍പ് മനുഷ്യന്‍ പറന്നിരുന്നത് സ്വപ്‌നങ്ങളില്‍ മാത്രവും. എന്നാല്‍ പ്രാചീന കാലത്തെ മനുഷ്യര്‍ക്കും പറക്കാന്‍ സാധിച്ചിരുന്നുവെന്നു വാദമുന്നയിക്കുന്നവര്‍ ഇന്നുമുണ്ട്. അവര്‍ക്കായി കാലംതന്നെ ഒട്ടേറെ തെളിവുകള്‍ കാത്തുവച്ചിട്ടുമുണ്ട്. അത്തരത്തിലൊന്നാണ് പെറുവിലെ പ്രാചീന വിഭാഗക്കാര്‍ തയാറാക്കിയതെന്നു കരുതുന്ന നാസ്‌ക ലൈനുകള്‍. 2019 നവംബറിലാണ് തെക്കന്‍ പെറുവിലെ കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന മരുപ്രദേശത്ത് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ അസാധാരണ കാഴ്ചയുടെ വിവരങ്ങള്‍ പുറത്തെത്തുന്നത്.

ജിയോഗ്ലിഫ് അഥവാ ഭൂമിയിലുണ്ടാക്കിയ പ്രത്യേക അടയാളങ്ങളായിരുന്നു അത്. നാസ്‌ക ലൈന്‍സ് എന്നു പേരിട്ട അവ 140ലേറെ  എണ്ണമുണ്ടായിരുന്നു. മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ മാത്രമല്ല വിചിത്രങ്ങളായ പല ചിത്രങ്ങളും വമ്പന്‍ വലുപ്പത്തില്‍ ഒരു പ്രദേശത്താകെ വരച്ചിട്ട നിലയിലായിരുന്നു. ചിലതിന് 2500 വര്‍ഷം വരെ പഴക്കമുണ്ടായിരുന്നു! എന്നാല്‍ ഇവയ്ക്ക് മനുഷ്യന്റെ പറക്കലുമായി എന്താണു ബന്ധം? അതാണ് ഗവേഷകരെ ഇന്നും കുഴക്കുന്ന വിഷയം. ആകാശത്തു നിന്നു നോക്കിയാല്‍ മാത്രം കൃത്യമായ രൂപം മനസ്സിലാക്കാനാകുന്ന വിധത്തിലായിരുന്നു ഓരോ രൂപത്തിന്റെയും ചിത്രീകരണം. ഈ കണ്ടെത്തല്‍ നടത്തിയ ജപ്പാനില്‍നിന്നു പുരാവസ്തു ഗവേഷകര്‍ പല രൂപങ്ങളും തിരിച്ചറിഞ്ഞത് സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്താലായിരുന്നു. 2004 മുതല്‍ അവര്‍ പെറുവില്‍ നടത്തിയ ഗവേഷണത്തില്‍ നിര്‍മിത ബുദ്ധിയുടെ സഹായം വരെ തേടിയിരുന്നു. ഇതൊന്നുമില്ലാതിരുന്ന കാലത്ത്, ആകാശത്ത് ആര്‍ക്കുള്ള സൂചനയായാണ് ഈ ചിത്രങ്ങള്‍ വരച്ചത്? 

നാസ്‌ക ലൈന്‍സ്
ADVERTISEMENT

പെറുവിലെ നാസ്‌ക വിഭാഗക്കാരാണ് ഇതു വരച്ചതെന്നു തെളിഞ്ഞെങ്കിലും എന്തിനു വേണ്ടിയാണെന്നതിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. 2014ല്‍ കണ്ടെത്തിയ പല ചിത്രങ്ങളും ബിസി 100ല്‍ തയാറാക്കിയതാണെന്നാണു ഗവേഷകര്‍ പറയുന്നത്. ബിസി 100 മുതല്‍ എഡി 800 വരെയായിരുന്നു നാസ്‌ക വിഭാഗക്കാര്‍ ജീവിച്ചിരുന്നത്. അവര്‍ ഈ ചിത്രങ്ങള്‍ വരച്ചതിലും ഒരു പ്രത്യേകതയുണ്ട്. പ്രദേശത്താകെ കറുത്തനിറത്തിലുള്ള പാറകളായിരുന്നു ഉണ്ടായിരുന്നത്. ഇവ മാറ്റിയതോടെ പാറയ്ക്കു താഴെയുള്ള വെള്ളമണല്‍ കാണാനാകും. ആ വെളുത്തനിറമാണ് ചിത്രത്തിന്റെ 'പെയിന്റായി' പ്രവര്‍ത്തിച്ചത്. രണ്ടു തലയുള്ള മനുഷ്യനും തീതുപ്പുന്ന വ്യാളിയുമെല്ലാം ഇത്തരത്തില്‍ ചിത്രങ്ങളായിരുന്നു. ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത് ഇത് വാനനിരീക്ഷണത്തിന്റെ ഭാഗമായി നിര്‍മിച്ചതാകാമെന്നാണ്. എന്നാല്‍ മറുവിഭാഗത്തിന്റെ വാദം ഇത് ആചാരപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണെന്നും. ആകാശത്തുനിന്നു താഴേക്കു നോക്കുമ്പോള്‍ ദൈവങ്ങള്‍ ഈ ചിത്രങ്ങള്‍ കണ്ട് പ്രീതിപ്പെടുമെന്നായിരുന്നു വിശ്വാസമെന്നും അവര്‍ വാദിക്കുന്നു. 

പല വലുപ്പത്തിലായിരുന്നു ഓരോ രൂപവും. ഏറ്റവും പഴക്കംചെന്ന രൂപങ്ങളെ ടൈപ് ബി എന്നാണു ഗവേഷകര്‍ വിളിച്ചത്. അവയുടെ പരമാവധി വലുപ്പം 165 അടിയായിരുന്നു. അല്‍പം കൂടി പഴക്കം കുറഞ്ഞ ടൈപ് എ ചിത്രങ്ങളായിരുന്നു ഭീമന്മാര്‍. കൂട്ടത്തില്‍ ഏറ്റവും വലുപ്പമുള്ള ചിത്രം 330 അടിയിലേറെയുണ്ടായിരുന്നു. ടൈപ് എയില്‍ കൂടുതലും മൃഗങ്ങളുടെ ചിത്രങ്ങളായിരുന്നു. ഇവ കണ്ടെത്തിയതിനു സമീപം പൊട്ടിത്തകര്‍ന്ന ഒട്ടേറെ മണ്‍പാത്രങ്ങളുമുണ്ടായിരുന്നു. ആചാരത്തിന്റെ ഭാഗമായി പൊട്ടിച്ചതാകാം അവയെന്നാണു കരുതുന്നത്. ടൈപ് ബി ചിത്രങ്ങളില്‍ ഏറെയും വഴികാട്ടികളെപ്പോലുള്ള അടയാളങ്ങളായിരുന്നു. ടൈപ് എ ചിത്രങ്ങള്‍ വരച്ചുള്ള ആചാരം  നടക്കുന്ന ഭാഗത്തേക്ക് പോകാനുള്ള വഴിയായിരിക്കാം ടൈപ് ബിയെന്നാണു കരുതുന്നത്. ഈ അടയാളങ്ങളില്‍ ചിലത് വളരെ ചെറുതായിരുന്നു- 16 അടി നീളമൊക്കെയാണു ചിലതിന്. റോബട്ടിന്റെ രൂപത്തില്‍ രണ്ടു കാലില്‍ നില്‍ക്കുന്ന രൂപം വരെ നാസ്‌ക ലൈനുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതോടെ മറ്റൊരു വാദം കൂടി ഉയര്‍ന്നു-ഈ അടയാളങ്ങള്‍ ഭൂമിയിലേക്കെത്തിയ അന്യഗ്രഹജീവികള്‍ക്കു വഴികാട്ടാനാണെന്ന്. എന്താണെങ്കിലും ഇന്നും പുരാവസ്തു ഗവേഷകരുടെ മുന്നില്‍ നിഗൂഢത നിറച്ച് നിലകൊള്ളുകയാണ് പെറുവിലെ ഈ അജ്ഞാത അടയാളങ്ങള്‍.

ADVERTISEMENT

English Summary : Unexplained mysteries of Nazca lines in Peru