പൂച്ച എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ചിത്രം ചാടിത്തുള്ളി നടന്ന് നമ്മെ സന്തോഷിപ്പിക്കുന്ന, രോമം നിറഞ്ഞ വാലും ഉയർത്തിപ്പിടിച്ച് നമുക്ക് ചുറ്റും നടക്കുന്ന മീൻ കൊതിയനായ പൂച്ചകുട്ടനെയാണ്. വീട്ടിലെ കുട്ടികൾക്ക് കളികൂട്ടുകാരനായും മുതിർന്നവർക്ക് ഒരു കൂട്ടായും ഒക്കെ വീടുകളിൽ സ്ഥാനം പിടിക്കുന്ന

പൂച്ച എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ചിത്രം ചാടിത്തുള്ളി നടന്ന് നമ്മെ സന്തോഷിപ്പിക്കുന്ന, രോമം നിറഞ്ഞ വാലും ഉയർത്തിപ്പിടിച്ച് നമുക്ക് ചുറ്റും നടക്കുന്ന മീൻ കൊതിയനായ പൂച്ചകുട്ടനെയാണ്. വീട്ടിലെ കുട്ടികൾക്ക് കളികൂട്ടുകാരനായും മുതിർന്നവർക്ക് ഒരു കൂട്ടായും ഒക്കെ വീടുകളിൽ സ്ഥാനം പിടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ച എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ചിത്രം ചാടിത്തുള്ളി നടന്ന് നമ്മെ സന്തോഷിപ്പിക്കുന്ന, രോമം നിറഞ്ഞ വാലും ഉയർത്തിപ്പിടിച്ച് നമുക്ക് ചുറ്റും നടക്കുന്ന മീൻ കൊതിയനായ പൂച്ചകുട്ടനെയാണ്. വീട്ടിലെ കുട്ടികൾക്ക് കളികൂട്ടുകാരനായും മുതിർന്നവർക്ക് ഒരു കൂട്ടായും ഒക്കെ വീടുകളിൽ സ്ഥാനം പിടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ച എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ചിത്രം ചാടിത്തുള്ളി നടന്ന് നമ്മെ സന്തോഷിപ്പിക്കുന്ന, രോമം നിറഞ്ഞ വാലും ഉയർത്തിപ്പിടിച്ച് നമുക്ക് ചുറ്റും നടക്കുന്ന മീൻ കൊതിയനായ പൂച്ചകുട്ടനെയാണ്. വീട്ടിലെ കുട്ടികൾക്ക് കളികൂട്ടുകാരനായും മുതിർന്നവർക്ക് ഒരു കൂട്ടായും ഒക്കെ വീടുകളിൽ സ്ഥാനം പിടിക്കുന്ന പൂച്ച അതിന്റെ നിഷ്കളങ്കമായ നോട്ടവും പെരുമാറ്റവും കൊണ്ടുതന്നെ ആളുകളുടെ മനസ്സിൽ ഇടം പിടിക്കുന്നു. അതിനാൽ തന്നെ പൂച്ചയെന്നു കേൾക്കുമ്പോൾ ആ രൂപത്തെക്കുറിച്ചോർക്കുമ്പോൾ ആരുടെയും ഉള്ളിൽ കൗതുകമല്ലാതെ ഭയം ജനിക്കാത്തത്. 

എന്നാൽ ആരെയും ഭയപ്പെടുത്തുന്ന മുഖത്തോ‌ടും രൂപത്തോടും കൂടിയ ഒരു പൂച്ചയുണ്ട്. പേര് ഷെർദാൻ, ആള് സ്വിറ്റ്സർലണ്ടുകാരനാണ്. ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന് ഔദ്യോഗികമായി തന്നെ ഷെർദാനെ വിശേഷിപ്പിച്ചു കഴിഞ്ഞു. സ്പിൻക്സ് ഇനത്തിൽപ്പെട്ട പൂച്ചയാണ് ഷെർദാൻ. ഈ ഇനത്തിൽപെട്ട പൂച്ചകൾക്ക് നമ്മുടെ നാട്ടിൽ കാണുന്ന പൂച്ചകളെ പോലെ ദേഹത്ത് രോമം ഉണ്ടായിരിക്കുകയില്ല. ഇളം റോസ് നിറത്തിലുള്ള ചർമാവരണം ആയിരിക്കും പൂച്ചയെ നോക്കുമ്പോൾ കാണാൻ കഴിയുക. ഒറ്റനോട്ടത്തിൽ പന്നികുട്ടിയുടെ ശരീരം പോലെ തോന്നിയാൽ അതു സ്വാഭാവികം മാത്രം. 

ADVERTISEMENT

വലിയ ചെവികളും വലിയകണ്ണുകളുമുള്ള സ്പിൻക്സ് പൂച്ചകൾ സ്വിറ്റ്സർലൻഡിലും മറ്റും സാധാരണമാണ്. മനുഷ്യരോട് ഏറെ ഇണക്കം കാണിക്കുന്നവ തന്നെയാണ് ഈ പൂച്ചകൾ. എന്നാൽ ഷെർദാൻ വ്യത്യസ്തനാകുന്നത് അവന്റെ ശരീരത്തിൽ രോമങ്ങളില്ലാതെ അവൻ സ്പിൻക്സ് പൂച്ച ആയത് കൊണ്ട് മാത്രമല്ല. മറ്റ് സ്പിൻക്സ് പൂച്ചകളിൽ നിന്നും വ്യത്യസ്തമായി ഷെർദാന്റെ ശരീരത്തിൽ ചുളിവുകൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് അവന്റെ തലഭാഗത്തുള്ള ചുളിവുകൾ കണ്ടാൽ തലച്ചോറ് പുറത്ത് വന്നിരിക്കുകയാണെന്നേ തോന്നൂ. 

നിരവധിയാളുകൾ ഇത്തരത്തിൽ ഷെർദാനെ തെറ്റിദ്ധരിച്ചിട്ടുമുണ്ട്. ശരീരമാസകലം ചുളിഞ്ഞ തൊലിയുമായുള്ള ഷെർദാന് ഭയപ്പെടുത്തുന്ന, തീഷ്‌ണമായ നോട്ടമാണുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത. സ്വിറ്റ്‌സർലൻഡ് സ്വദേശിനിയായ സാന്ദ്ര ഫിലിപ്പിയുടെ വളർത്തു പൂച്ചയാണ് ഷെർദാൻ. ഒരിക്കൽ ഒരു യാത്രക്കിടയിലാണ് സാന്ദ്ര വളരെ ചെറിയ കുട്ടിയായിരുന്ന ഷെർദാനെ കണ്ടത്. കൗതുകവും ഇഷ്ടവും ഒരുമിച്ചു തോന്നിയ സാന്ദ്ര അവനെ വളർത്താൻ തീരുമാനിക്കുകയായിരുന്നു. സ്പിൻക്സ് പൂച്ചയാണ് എന്നറിഞ്ഞു തന്നെയാണ് വളർത്താൻ എടുത്തത്.

ADVERTISEMENT

എന്നാൽ ഷെർദാൻ വളരാൻ തുടങ്ങിയതോടെ മുഖത്തെ തീഷ്ണ ഭാവവും തൊലിപ്പുറത്തെ ചുളിവുകളും വർധിച്ചു. മാത്രമല്ല, വീട്ടിൽ വരുന്ന ആളുകൾക്ക് ഷെർദാനെ കാണുന്നത് തന്നെ ഭയമാണെന്ന അവസ്ഥയും വന്നു. അങ്ങനെ ഷെർദാൻ ചർച്ചാവിഷയമായി. ഒടുവിൽ ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന പൂച്ച എന്ന പേരുമായി. എന്നാൽ  യഥാർത്ഥത്തിൽ ആളുകൾ കരുതുന്ന പോലെ ഒരു പ്രശ്നക്കാരൻ പൂച്ചയല്ല ഷെർദാൻ എന്നാണ് സാന്ദ്ര പറയുന്നത്. 

വീട്ടുകാരുമായി ഏറെ ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്ന, കുട്ടികളുമായി കളിക്കുന്ന, കൊഞ്ചലും വാശിയുമുള്ള നല്ല ഉഷാറുള്ള പൂച്ചകുട്ടനാണ് ഷെർദാൻ.  തന്റെ വളർത്തു പൂച്ചയെ ആളുകൾ ഭയത്തോടെ നോക്കുന്നതിൽ സാന്ദ്രക്ക് വിഷമം ഇല്ലാതെയില്ല. ജനിച്ച അന്നു മുതൽ ഷെർദാന്റെ ശരീരത്തിൽ ചുളിവുകൾ ഉണ്ട്. വളർന്നപ്പോൾ അത് കൂടുതൽ ദൃശ്യമായി. എന്ന് കരുതി ഷെർദാൻ ഒരിക്കലും ഒരു പ്രശ്നക്കാരനേയല്ല.

ADVERTISEMENT

ഇപ്പോൾ ആറു വയസ്സാണ് ഷെർദാന്റെ പ്രായം. വീട്ടിലെ കുട്ടികളെ നോക്കുന്നത് പോലെ തന്നെയാണ് സാന്ദ്ര ഷെർദാനെ നോക്കുന്നത്. അടുത്തിടെ ഷെർദാന്റെ ഒരു വിഡിയോ സാന്ദ്ര ട്വിറ്ററിൽ പങ്കു വച്ചിരുന്നു. അതോടെയാണ് ഷെർദാൻ ലോകശ്രദ്ധ പിടിച്ചു പറ്റിയത്. ഷെർദാന്റെ ചിത്രങ്ങൾ കണ്ടവർ അവനെ പൂച്ച പിശാച്, തലച്ചോറ് പുറത്ത് വന്ന പൂച്ച, തലച്ചോറിൽ പുഴുക്കളുള്ള പൂച്ച തുടങ്ങിയ കമന്റുകൾ പങ്കു വച്ചത് സാന്ദ്രക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു. 

എന്നാൽ പിന്നീട് ഷെർദാനെ ആളുകൾ കൂടുതൽ അടുത്തറിയുന്നതിനായി സാന്ദ്ര അവന്റെ കൂടുതൽ ഫോട്ടോകളും വിശേഷങ്ങളും പങ്കു വയ്ക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന പേര് വീണെങ്കിലും പോലും പൂച്ച പ്രേമികളുടെ മനസ്സിൽ ഷെർദാൻ ഇപ്പോൾ ഇടം പിടിച്ചു കഴിഞ്ഞു.  

 English Summary :  Sheridan world's scariest looking cat