കൂട്ടുകാർക്കറിയാം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണു നാം ഓഗസ്റ്റ് 15ന്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ആകെ താറുമാറായ അവസ്ഥയിലായിരുന്നു നമ്മുടെ രാജ്യത്തെ സംവിധാനങ്ങളെല്ലാം. അതുകൂടാതെ ഇന്ത്യയിലെ വിലപിടിപ്പുള്ള പല വസ്തുക്കളും അവർ ഇംഗ്ലണ്ടിലേക്കു കടത്തി. ഇപ്പോഴും അവിടുത്തെ മ്യൂസിയങ്ങളിൽ

കൂട്ടുകാർക്കറിയാം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണു നാം ഓഗസ്റ്റ് 15ന്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ആകെ താറുമാറായ അവസ്ഥയിലായിരുന്നു നമ്മുടെ രാജ്യത്തെ സംവിധാനങ്ങളെല്ലാം. അതുകൂടാതെ ഇന്ത്യയിലെ വിലപിടിപ്പുള്ള പല വസ്തുക്കളും അവർ ഇംഗ്ലണ്ടിലേക്കു കടത്തി. ഇപ്പോഴും അവിടുത്തെ മ്യൂസിയങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാർക്കറിയാം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണു നാം ഓഗസ്റ്റ് 15ന്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ആകെ താറുമാറായ അവസ്ഥയിലായിരുന്നു നമ്മുടെ രാജ്യത്തെ സംവിധാനങ്ങളെല്ലാം. അതുകൂടാതെ ഇന്ത്യയിലെ വിലപിടിപ്പുള്ള പല വസ്തുക്കളും അവർ ഇംഗ്ലണ്ടിലേക്കു കടത്തി. ഇപ്പോഴും അവിടുത്തെ മ്യൂസിയങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാർക്കറിയാം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണു നാം ഓഗസ്റ്റ് 15ന്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ആകെ താറുമാറായ അവസ്ഥയിലായിരുന്നു നമ്മുടെ രാജ്യത്തെ സംവിധാനങ്ങളെല്ലാം. അതുകൂടാതെ ഇന്ത്യയിലെ വിലപിടിപ്പുള്ള  പല വസ്തുക്കളും അവർ ഇംഗ്ലണ്ടിലേക്കു കടത്തി. ഇപ്പോഴും അവിടുത്തെ മ്യൂസിയങ്ങളിൽ ഇന്ത്യയുടെ വിലയേറിയ വിഗ്രഹങ്ങളും മറ്റും കാണാം. ലോകത്തിലെ ഏറ്റവും അമൂല്യ രത്നങ്ങളിലൊന്നായ കോഹിനൂറും അത്തരത്തിൽ കടത്തിക്കൊണ്ടു പോയതാണ്. പക്ഷേ ബ്രിട്ടിഷ് പീരങ്കികൾ തലങ്ങും വിലങ്ങും ആക്രമിച്ചിട്ടും തല കുനിക്കാത്ത ഒരിടം ബിഹാറിലെ രാജ്‌ഗിറിലുണ്ട്. വിലമതിക്കാനാകാത്ത സ്വർണം ഒളിച്ചു വച്ചിരിക്കുന്നതെന്നു കരുതുന്ന സോൻ ഭണ്ഡാർ എന്ന ഗുഹ. മലയാളത്തിൽ സ്വർണ നിലവറ എന്നും ഗുഹയെ വിശേഷിപ്പിക്കാം. ബ്രിട്ടിഷുകാർ തട്ടിയെടുക്കാൻ പല വഴി നോക്കിയിട്ടും പിടികൊടുക്കാതിരുന്ന ആ സ്വർണനിധിയുടെ കഥയാണിനി...

രാജ്ഗിറിലെ വൈഭർ കുന്നുകളിലെ രണ്ടു വമ്പൻ പാറകൾ തുരന്നാണ് സോൻ ഭണ്ഡാർ ഗുഹകൾ നിർമിച്ചിരിക്കുന്നത്. ഇവ ആരാണു നിർമിച്ചതെന്ന് അന്വേഷിക്കുകയാണെങ്കിൽ എഡി 3–4 നൂറ്റാണ്ടുകളിലായിരിക്കും അത് അവസാനിക്കുക. ഗുഹയ്ക്കുള്ളിലെ ലിഖിതങ്ങളിൽനിന്ന് വ്യക്തമായിട്ടുള്ളത് അതു നിർമിച്ചത് ജൈന സന്യാസിയായ വൈരദേവയാണെന്നാണ്. ജൈന സന്യാസിമാർക്കുള്ള ആരാധനാലയമായിട്ടായിരുന്നിരിക്കണം ഗുഹ നിർമിച്ചതെന്നും കരുതുന്നു. എന്നാൽ ബിസി 319–180 കാലഘട്ടത്തിൽ ഇന്ത്യയിലുണ്ടായിരുന്ന മൗര്യരാജവംശത്തിന്റെ ശിൽപനിർമാണ രീതിയും ഗുഹയിൽ കണ്ടെത്തിയിട്ടുണ്ട്. മൗര്യന്മാരുടേതിനു സമാനമായി പോളിഷ് ചെയ്ത നിലയിലാണ് സോൻ ഭണ്ഡാർ ഗുഹ. 1500 വർഷം മുൻപ് ഇത് എങ്ങനെ സാധിച്ചു എന്നത് ഇന്നും അദ്ഭുതം. അതിനാൽത്തന്നെ സോൻ ഭണ്ഡാർ ഗുഹകളുടെ പഴക്കം ഇനിയുമേറെയെന്നു കരുതുന്ന ചരിത്രഗവേഷകരുമുണ്ട്. 

ADVERTISEMENT

വലിയ പ്രധാന ഗുഹയും അതിനോടു ചേർന്ന് രണ്ടാമതൊരു ചെറിയ ഗുഹയും ചേർന്നതാണ് ഈ സമുച്ചയം. രണ്ടാമത്തെ ഗുഹയില്‍ ഏറെയും ജൈനമതവിശ്വാസികളുടെ ലിഖിതങ്ങളും ശിൽപങ്ങളുമാണ്. പ്രധാന ഗുഹയുടെ മുന്നില്‍നിന്ന് അപൂർണമായ ഒരു വിഷ്ണു വിഗ്രഹം ലഭിച്ചത് ഇപ്പോൾ നളന്ദയിലെ മ്യൂസിയത്തിലുണ്ട്. ഒരിക്കൻ വിഷ്ണു ഭഗവാന്റെ ക്ഷേത്രമായിരുന്നു ഇതെന്നും പറയപ്പെടുന്നു. ഇനിയാണ് ഗുഹയുമായി ബന്ധപ്പെട്ട രഹസ്യം. മഗധ രാജവംശത്തിന്റെ അധിപനായ ബിംബിസാരന് ശ്രീബുദ്ധൻ സാരോപദേശം നൽകിയത് രാജ്ഗിറിലാണെന്നാണു പറയപ്പെടുന്നത്. പാടലീപുത്രം (ഇന്നത്തെ പട്ന) തലസ്ഥാനമാക്കി അതിഗംഭീര സാമ്രാജ്യമാണ് ബിംബിസാരൻ ഭരിച്ചിരുന്നത്. പതിനഞ്ചാം വയസ്സിൽ രാജകിരീടമണിഞ്ഞ അദ്ദേഹം സ്വന്തമാക്കിയ സ്വത്തിനും കണക്കുണ്ടായിരുന്നില്ല. എന്നാൽ അവസാനകാലത്ത് ശ്രീബുദ്ധന്റെ ഉപദേശത്താൽ ആധ്യാത്മികകാര്യങ്ങളിലേക്കു മാറുകയായിരുന്നു ആ രാജാവ്. സ്വത്തുക്കളെല്ലാം സന്യാസിമാര്‍ക്കും മറ്റുമായി വീതിച്ചു നൽകുകയും ചെയ്തു.

അദ്ദേഹത്തെ അധികാരത്തിൽനിന്നു പുറത്താക്കാൻ പുത്രൻ ശ്രമം നടത്തിയിരുന്നു. തുടർന്ന് തടവിലാക്കുകയും ചെയ്തു. എന്നാൽ രാജ്യം സ്വന്തമാക്കാനാണു മകന്റെ ശ്രമമെന്നു മനസ്സിലാക്കിയ രാജ്ഞി ബിംബിസാരന്റെ സ്വത്തുക്കളിൽ വലിയൊരു ഭാഗം ഈ ഗുഹകളിൽ ഒളിപ്പിച്ചെന്നാണു കരുതുന്നത്. വൈരദേവ മുനിയെ അതിന്റെ ചുമതലയേൽപിക്കുകയും ചെയ്തു. അദ്ദേഹം ഗുഹയിൽ പ്രത്യേകമായി തയാറാക്കിയ നിലവറയിൽ സ്വര്‍ണം ഒളിപ്പിക്കുക മാത്രമല്ല, തന്റെ തന്ത്രവിദ്യ കൊണ്ട് അതിലേക്കുള്ള വഴി അടയ്ക്കുകയും ചെയ്തു. നിലവറയിലേക്കുള്ള വാതിൽ ഇന്നും അജ്ഞാതമാണ്. തന്ത്രവിദ്യയാൽ തീർത്ത വാതിലായതിനാൽ നിധിയുടെ സ്ഥാനമോ വാതിൽ എവിടെയാണെന്നതോ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആർക്കും കണ്ടുപിടിക്കാനുമായിട്ടില്ല.

ADVERTISEMENT

ഗുഹയുടെ എതിർവശത്തായി സപ്തപാമി എന്ന മറ്റൊരു മലനിരകളുണ്ട്. അവിടെനിന്ന് സോൻ ഭണ്ഡാറിലേക്കു നീളനൊരു തുരങ്കമുണ്ടെന്നാണു ചരിത്രകാരന്മാർ പറയുന്നത്. പ്രധാന ഗുഹയിലേക്കു കടക്കുന്ന വഴിയിൽ ചുമരുകളിലൊന്നിൽ ഒരു കവാടത്തിന്റെ അവ്യക്ത ചിത്രമുണ്ട്. അതിനോടു ചേർന്ന് മനസ്സിലാക്കിയെടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ശംഖലിപിയിലെഴുതിയ പ്രാചീന ലിഖിതങ്ങളും. ഭാരതത്തിൽ പ്രാചീന കാലത്തു നിലനിന്നിരുന്ന നിഗൂഢ ഭാഷകളിലൊന്നാണിത്. ഇന്ത്യയുടെ പല ഭാഗത്തും ഇതു കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ഈ ലിപിയിലെഴുതിയ ലിഖിതങ്ങൾ പലതും വായിച്ചെടുക്കാൻ ഗവേഷകർക്കായിട്ടില്ല. എന്നാൽ സോൻ ഭണ്ഡാറിലെ നിധിയിലേക്കുള്ള വഴി കുറിച്ചിരിക്കുന്നത് ആ ലിപിയിലാണെന്നാണു പറയപ്പെടുന്നത്. മന്ത്രപ്പൂട്ടിട്ട് വൈരദേവ മുനി സൂക്ഷിച്ച നിലവറയുടെ വാതിൽ തുറക്കാനുള്ള ‘പാസ്‌‍വേഡ്’ ആണത്രേ അത്. അതു ചൊല്ലിയാൽ തനിയെ നിലവറ തനിയെ തുറക്കുമെന്നാണ് വിശ്വാസം. 

സമാനമായ ലിഖിതങ്ങൾ ഇന്തൊനീഷ്യയിലെ ജാവയിലും മ്യാൻമാറിലും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ആർക്കും ഇന്നേവരെ വായിച്ചെടുക്കാനായിട്ടില്ലെന്നു മാത്രം. മുഗളന്മാരുടെ കാലത്ത് അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഗുഹയിലെ നിലവറയോ സ്വർണമോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നു ഗുഹയിലേക്കെത്തുന്നവരെ കാത്തിരിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. കവാടത്തിന്റെ മുകളിലായുള്ള കറുത്ത അടയാളങ്ങൾ. ഗുഹയ്ക്കകത്തെ സ്വർണനിധിയെക്കുറിച്ചറിഞ്ഞ ബ്രിട്ടിഷുകാർ ഒരിക്കൽ പീരങ്കി സന്നാഹവുമായെത്തി കവാടം തകർക്കാൻ ശ്രമിച്ചതിന്റെയാണത്. ഗുഹയുടെ ചരിത്രപ്രാധാന്യമൊന്നും അവർ പരിഗണിച്ചതു പോലുമില്ല. പലവിധ യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചു. പക്ഷേ ഒടുവിൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് പിന്മാറുകയേ വഴിയുണ്ടായിരുന്നുളളൂ. ഇന്ന് ബിഹാറിലെ പ്രശസ്തമായ ‌ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് സോൻ ഭണ്ഡാർ.

ADVERTISEMENT

English Summary : Treasure in the Son Bhandar Caves of Bihar