ലോകത്തിലെ ഏറ്റവും നീളമുള്ള ഏഴു ഗുഹകളിലൊന്നാണ് സ്പെയിനിലെ പ്രശസ്തമായ കോവ ദ് ല ഫോണ്ട് മേജർ. 1853ൽ തികച്ചും ആകസ്മികമായാണ് ഇതു കണ്ടെത്തുന്നത്. 1957ല്‍ ഗുഹ പൊതുജനത്തിനു തുറന്നുകൊടുത്തു. ഇതുവരെ ഗുഹയുടെ അകത്ത് 3600ലേറെ മീറ്റർ പ്രദേശത്തേക്ക് ഗവേഷകർ എത്തിയിട്ടുണ്ട്. ഗുഹയ്ക്കകത്തേക്ക് ഒരു നദിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും നീളമുള്ള ഏഴു ഗുഹകളിലൊന്നാണ് സ്പെയിനിലെ പ്രശസ്തമായ കോവ ദ് ല ഫോണ്ട് മേജർ. 1853ൽ തികച്ചും ആകസ്മികമായാണ് ഇതു കണ്ടെത്തുന്നത്. 1957ല്‍ ഗുഹ പൊതുജനത്തിനു തുറന്നുകൊടുത്തു. ഇതുവരെ ഗുഹയുടെ അകത്ത് 3600ലേറെ മീറ്റർ പ്രദേശത്തേക്ക് ഗവേഷകർ എത്തിയിട്ടുണ്ട്. ഗുഹയ്ക്കകത്തേക്ക് ഒരു നദിയും ഒഴുകുന്നുണ്ട്. അത് ഗുഹയിലെവിടെയോ അപ്രത്യക്ഷമായി, ഉറവയായി ഗുഹയ്ക്കു മുകളിൽ പ്രത്യക്ഷപ്പെടുന്നു. അതിനാലാണ് കോവ ദ് ല ഫോണ്ട് മേജർ അഥവാ ബിഗ് സ്പ്രിങ് എന്ന പേര്. 1994 മുതൽ ഗുഹയ്ക്ക് അകത്ത് ഒരു മ്യൂസിയവുമുണ്ട്. 

നീളമേറിയതിനാൽത്തന്നെ ഗുഹയുടെ അകത്തെ കാഴ്ചകൾ മുഴുവൻ കണ്ടുതീർക്കാൻ ഇപ്പോഴും ഗവേഷകർക്കു സാധിച്ചിട്ടില്ല. കാറ്റലോണിയ പ്രദേശത്തുള്ള ഗുഹയുടെ ഉൾഭാഗങ്ങളിലേക്ക് എത്തിപ്പെടാനും ഏറെ ബുദ്ധിമുട്ടാണ്. കഷ്ടപ്പെട്ടിട്ടാണെങ്കിലും ചില സർവകലാശാല ഗവേഷകർ ഗുഹയുടെ ഉൾഭാഗത്തേക്ക് അടുത്തിടെയെത്തി. കഷ്ടപ്പെട്ടതിന് എന്തായാലും ഗുണം ലഭിച്ചു. ഏകദേശം 15,000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളാണ് അവർക്കു കണ്ടെത്താനായത്. മാനുകൾ, കുതിരകൾ, കാളകൾ തുടങ്ങിയവയുടെ രൂപമായിരുന്നു ഏറെയും. ഒട്ടും മനസ്സിലാകാത്ത വിധത്തിലുള്ള കുത്തിവരകളും ചിഹ്നങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

ADVERTISEMENT

മൃദുവായ പാറകളായിരുന്നു ഗുഹയിലേത്. അതിനാൽത്തന്നെ കല്ലും മറ്റും ഉപയോഗിച്ചു വരയ്ക്കാനും എളുപ്പം. ഇത്തരത്തിലുള്ള ഏകദേശം 100 ഗുഹാചിത്രങ്ങളാണു കണ്ടെത്താനായത്. ഒട്ടും പ്രതീക്ഷിക്കാത്ത, അതിഗംഭീര കണ്ടെത്തലാണു നടത്തിയതെന്നായിരുന്നു ഇതിനെപ്പറ്റി ഗവേഷകരിൽ ഒരാൾ പറഞ്ഞത്. ആ കണ്ടെത്തലിനു പിന്നിലുമുണ്ടൊരു കഥ. 2019 ഒക്ടോബറിൽ ഗുഹയിൽ ഒരു വമ്പൻ വെള്ളപ്പൊക്കമുണ്ടായി. അതിന്റെ കാരണമന്വേഷിച്ച് അകത്തേക്കു പോയപ്പോഴാണ് ഗുഹാചിത്രങ്ങൾക്കു മുന്നിൽ എത്തിച്ചേർന്നത്. ഇവ കണ്ടെത്തിയ കാര്യം ആരോടും പറഞ്ഞില്ല. അതിനു കാരണവുമുണ്ട്. ഇതിനെപ്പറ്റി അറിഞ്ഞാൽ സഞ്ചാരികൾ അകത്തേക്ക് അതിക്രമിച്ചു കയറും ഗുഹാചിത്രങ്ങൾക്കു നാശവും സംഭവിക്കും. ഗുഹയുടെ ചുമരുകൾ അതിലോലമായതിനാൽ ചുമ്മാതൊന്നു തൊട്ടാല്‍ത്തന്നെ ചിത്രം നശിക്കുമെന്ന അവസ്ഥയായിരുന്നു. 

അതിനാൽ ആദ്യം ഗുഹാചിത്രങ്ങൾ സംരക്ഷിക്കാനായിരുന്നു തീരുമാനം. മാസങ്ങളെടുത്ത് ആ ജോലി പൂർത്തിയാക്കിയതിനു ശേഷമാണ് കൂടുതൽ വിവരം ഗവേഷകർ പുറത്തുവിട്ടത്. ചില ചിത്രങ്ങൾ അതിനോടകം മാഞ്ഞുപോയിരുന്നു. തൊട്ടാൽ പൊടിയുമെന്നതിനാൽ ഈ ഗുഹാഭാഗം പൊതുജനത്തിനു തുറന്നുകൊടുക്കാനും സാധ്യതയില്ല. വർഷങ്ങൾക്കു മുൻപ് ഐബീരിയ ഉപദ്വീപിൽ ജീവിച്ചിരുന്നവരുടെ ആരാധനാകേന്ദ്രമായിരുന്നിരിക്കാം ഗുഹയെന്നാണു കരുതുന്നത്. ഗുഹാചിത്രങ്ങൾ പൊതുജനത്തിനു മുന്നിലെത്തിക്കാൻ സ്പാനിഷ് സാംസ്കാരിക വകുപ്പ് മറ്റൊരു സൂത്രവിദ്യ കണ്ടെത്തിയിട്ടുണ്ട്. ഗുഹ മൊത്തം 3ഡി ഇമേജിങ്ങിലൂടെ ചിത്രീകരിക്കുക. അതു പൊതുജനത്തിനു ലഭ്യമാക്കുക. എക്കാലവും ഈ ഗുഹാചിത്രങ്ങൾ സംരക്ഷിക്കപ്പെടാനും ഇതുവഴി സാധിക്കും. 

ADVERTISEMENT

Summary : Cave Cova de la font major in Spain