16 സൈക്കി എന്നു പേരുള്ള ഒരു ഛിന്നഗ്രഹത്തിന്റെ വളരെ കമനീയമായ ചിത്രങ്ങൾ നാസ കഴിഞ്ഞദിവസം പുറത്തുവിട്ടു. ഇഷ്ടം പോലെ ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിൽ കറങ്ങി നടക്കുന്നുണ്ടെന്നതു വസ്തുതയാണ്.എന്നാൽ ഈ ഛിന്നഗ്രഹത്തിന്റെ പ്രശസ്തി കുറച്ചു കൂടാൻ വേറൊരു കാരണമുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന സമ്പത്താണ് ആ കാരണം. പതിനായിരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

16 സൈക്കി എന്നു പേരുള്ള ഒരു ഛിന്നഗ്രഹത്തിന്റെ വളരെ കമനീയമായ ചിത്രങ്ങൾ നാസ കഴിഞ്ഞദിവസം പുറത്തുവിട്ടു. ഇഷ്ടം പോലെ ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിൽ കറങ്ങി നടക്കുന്നുണ്ടെന്നതു വസ്തുതയാണ്.എന്നാൽ ഈ ഛിന്നഗ്രഹത്തിന്റെ പ്രശസ്തി കുറച്ചു കൂടാൻ വേറൊരു കാരണമുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന സമ്പത്താണ് ആ കാരണം. പതിനായിരം ക്വാഡ്രില്യൻ ഡോളർ (ഏകദേശം 10000000000 ബില്യൺ യുഎസ് ഡോളർ) സമ്പത്താണത്രേ ഇതിലുള്ളത്. നമ്മുടെ ലോകത്തിന്റെ മൊത്തം സമ്പത്ത് വ്യവസ്ഥയേക്കാൾ കൂടുതലാണ് ഈ സമ്പത്തിന്റെ അളവ്.

ഭൂമിയിൽ നിന്നു 37 കോടി കിലോമീറ്റർ അകലെയാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ചൊവ്വാഗ്രഹത്തിനും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹങ്ങൾ നിറഞ്ഞ മേഖലയിൽ. 225 കിലോമീറ്ററാണ് ഇതിന്റെ വീതി. ലോഹനിർമിതമായ സൈക്കിയിൽ പ്രധാനമായുള്ളത് ഇരുമ്പും നിക്കലുമാണ്. പ്രാധാന്യമർഹിക്കുന്ന അളവിൽ സ്വർണവും ഇതിൽ അടങ്ങിയിട്ടുണ്ടത്രേ.‌

ADVERTISEMENT

ലോഹനിർമിതമായ ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിൽ തീർത്തും അപൂർവമാണ്. പാറ നിറഞ്ഞവയാണ് ഛിന്നഗ്രഹങ്ങളിൽ കൂടുതൽ. പിന്നെന്താണ് സൈക്കി ലോഹനിർമിതമായത്. ഭൂമിയുടെ ഉൾക്കാമ്പ് (കോർ) പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെന്നും പണ്ടേക്കു പണ്ട് സൗരയൂഥത്തിൽ നടന്ന ഏതോ വൻ കൂട്ടയിടിയിൽ ഗ്രഹത്തിൽ നിന്നു വേർപെട്ട് ഛിന്നഗ്രഹമായതാകാമെന്നുമാണ് വിശദീകരണം.

റോമൻ ഐതിഹ്യത്തിലെ പ്രണയ ദേവനായ ക്യൂപിഡിന്റെ ഭാര്യയുടെ പേരാണ് സൈക്കിക്കു നൽകിയിരിക്കുന്നത്. സൈക്കിയെ മറ്റൊരു ദേവതയായ വീനസ് കൊന്നുകളഞ്ഞെന്നാണ് ഐതിഹ്യകഥ. എന്നാൽ ഭാര്യയുടെ മരണത്തിൽ ദുഃഖിതനായ ക്യൂപിഡ് ജൂപ്പിറ്റർ ദേവനോട് പ്രാർഥന നടത്തുകയും ക്യൂപിഡിൽ പ്രസാദിച്ച ജൂപ്പിറ്റർ സൈക്കിയെ മരണമില്ലാത്ത ദേവതയാക്കുകയും ചെയ്തു.

ADVERTISEMENT

1853 മാർച്ച് 17നു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ അന്നിബാൽ ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അന്നു മുതൽ സൈക്കി ജ്യോതിശാസ്ത്രത്തിലെ ഇഷ്ട പഠനവിഷയമാണ്. അടുത്തിടെ ഹബ്ബിൾ സ്പേസ് െടലിസ്കോപ്പുപയോഗിച്ച് ഗവേഷകർ ഇതിനെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തിയിരുന്നു. സൈക്കിയെക്കുറിച്ച് കൂടുതലറിയാനായി നാസ 2022ൽ ഒരു ബഹിരാകാശ ദൗത്യം വിടുന്നുണ്ട്. 2026ൽ ഇത് ഛിന്നഗ്രഹത്തിലെത്തി പഠനം നടത്തും. അടുത്തിടെ ഒരു ഛിന്നഗ്രഹത്തിൽ നിന്നു നാസ പാറ ശേഖരിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ. ഇതു പോലെ സൈക്കിയിൽ നിന്നു ലോഹം ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ കഴിയുമോ?

സാധ്യത കുറവാണ്. കാരണം നമ്മുടെ സാങ്കേതികവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ല. എന്നാൽ സാമൂഹികമാധ്യമങ്ങളിലും മറ്റും ചിലർ സൈക്കിയുടെ സമ്പത്ത് ഭൂമിയിലെത്തിക്കുന്നതിനെക്കുറിച്ചൊക്കെ ഐഡിയ ഇപ്പോഴേ ഇടുന്നുണ്ട്. അതൊന്നും ഇപ്പോൾ സാധ്യമാകില്ല എന്നുറപ്പാണ്. ഇനി ഏതെങ്കിലും വഴി അങ്ങനെ കൊണ്ടുവന്നാലോ? ഇപ്പോഴത്തെ ലോക കോടീശ്വരനായ ജെഫ് ബെസോസിനേക്കാളും ധനികൻമാരാകും ഭൂമിയിലെ ഓരോ വ്യക്തികളുമെന്ന് കണക്കുകൾ പറയുന്നു. പക്ഷേ അതു സ്വപ്നം കാണണ്ട. കാരണം ഇത്രയധികം ലോഹങ്ങൾ എത്തുന്നതോടെ തന്നെ നമ്മുടെ നിലവിലെ വിപണികൾ ഇടിഞ്ഞുവീഴാനാകും  വഴിയൊരുങ്ങുകയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

English Summary : Wonder World : Rare metallic asteroid Psyche may be worth $10,000 quadrillion