ആഡംബരക്കെട്ടിടങ്ങളുടെ കേന്ദ്രമാണ് യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റിലുള്ള ഡൗൺടൗൺ മയാമി പ്രദേശം. 1950കളിൽ അവിടെയുണ്ടായിരുന്ന ഒരു അപാർട്മെന്റ് പൊളിച്ചു മാറ്റി പുതിയൊരു ആഡംബര സൗധം നിർമിക്കാൻ മൈക്കെൽ ബൗമാൻ എന്ന റിയൽ എസ്റ്റേറ്റ് ഡവലപ്പർക്ക് ആഗ്രഹം തോന്നിയത് സ്വാഭാവികം മാത്രം. മയാമി നദീതീരത്തെ ആ സ്ഥലം അദ്ദേം

ആഡംബരക്കെട്ടിടങ്ങളുടെ കേന്ദ്രമാണ് യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റിലുള്ള ഡൗൺടൗൺ മയാമി പ്രദേശം. 1950കളിൽ അവിടെയുണ്ടായിരുന്ന ഒരു അപാർട്മെന്റ് പൊളിച്ചു മാറ്റി പുതിയൊരു ആഡംബര സൗധം നിർമിക്കാൻ മൈക്കെൽ ബൗമാൻ എന്ന റിയൽ എസ്റ്റേറ്റ് ഡവലപ്പർക്ക് ആഗ്രഹം തോന്നിയത് സ്വാഭാവികം മാത്രം. മയാമി നദീതീരത്തെ ആ സ്ഥലം അദ്ദേം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബരക്കെട്ടിടങ്ങളുടെ കേന്ദ്രമാണ് യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റിലുള്ള ഡൗൺടൗൺ മയാമി പ്രദേശം. 1950കളിൽ അവിടെയുണ്ടായിരുന്ന ഒരു അപാർട്മെന്റ് പൊളിച്ചു മാറ്റി പുതിയൊരു ആഡംബര സൗധം നിർമിക്കാൻ മൈക്കെൽ ബൗമാൻ എന്ന റിയൽ എസ്റ്റേറ്റ് ഡവലപ്പർക്ക് ആഗ്രഹം തോന്നിയത് സ്വാഭാവികം മാത്രം. മയാമി നദീതീരത്തെ ആ സ്ഥലം അദ്ദേം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബരക്കെട്ടിടങ്ങളുടെ കേന്ദ്രമാണ് യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റിലുള്ള ഡൗൺടൗൺ മയാമി പ്രദേശം. 1950കളിൽ അവിടെയുണ്ടായിരുന്ന ഒരു അപാർട്മെന്റ് പൊളിച്ചു മാറ്റി പുതിയൊരു ആഡംബര സൗധം നിർമിക്കാൻ മൈക്കെൽ ബൗമാൻ എന്ന റിയൽ എസ്റ്റേറ്റ് ഡവലപ്പർക്ക് ആഗ്രഹം തോന്നിയത് സ്വാഭാവികം മാത്രം. മയാമി നദീതീരത്തെ ആ സ്ഥലം അദ്ദേം ദശലക്ഷക്കണക്കിനു ഡോളർ ചെലവിട്ടു വാങ്ങുകയും ചെയ്തു. കെട്ടിടം നിർമിക്കുന്നതിനു മുൻപ്, യുഎസിലെ നിയമം അനുസരിച്ച് പ്രദേശത്ത് ആർക്കിയോളജിക്കൽ സർവേയ്ക്ക് അനുമതി നൽകണം. മയാമി പോലൊരു ആഡംബര പ്രദേശത്ത് ഇന്നേവരെ ചരിത്രപ്രാധാന്യമുള്ള ഒരു വസ്തുവും കണ്ടെത്താൻ ഗവേഷകർക്കു സാധിച്ചിരുന്നില്ല. എന്നാൽ 1998 ജൂലൈയിൽ അതെല്ലാം തെറ്റി. ബൗമാന്റെ സ്വപ്നത്തിന് താൽക്കാലിക വിരാമമിടുന്ന ഒരു കണ്ടെത്തലായിരുന്നു മണ്ണിനടിയിൽ ഒളിച്ചിരുന്നത്. 

 

ADVERTISEMENT

പ്രദേശത്തെ മണ്ണ് പരിശോധിക്കുന്നതിനിടെ ആദ്യം പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത് ചില വസ്തുക്കളായിരുന്നു. ശംഖും കല്ലും മുത്തുകളും എല്ലുമൊക്കെയായി പലതരം വസ്തുക്കൾ. അങ്ങനെയാണ് കൂടുതൽ പരിശോധനയ്ക്കു തീരുമാനിച്ചത്. അൽപം കൂടി ആഴത്തിൽ മണ്ണെടുത്തു. അത് ചെന്നെത്തിനിന്നത് ഒരു ചുണ്ണാമ്പു കല്ലിലായിരുന്നു. അതിൽനിറയെ പലതരത്തിലുള്ള ദ്വാരങ്ങള്‍. പെട്ടെന്ന് ദ്രവിക്കാനിടയുള്ളതാണ് ചുണ്ണാമ്പുകല്ല്. അതിനാൽത്തന്നെ ദ്വാരങ്ങൾ സ്വാഭാവികം. ഗവേഷകർ ആ ചുണ്ണാമ്പുകല്ലിന്റെ വലുപ്പം പരിശോധിച്ചു. അപ്പോഴാണ് അതിന്മേൽ കൃത്യമായ ഇടവേളയിൽ വൃത്താകൃതിയിലുള്ള അടയാളപ്പെടുത്തൽ കണ്ടത്. അവ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നതോടെ ഗവേഷകരും അമ്പരന്നുപോയി. ചുണ്ണാമ്പുകല്ലിൽ വൃത്തങ്ങൾകൊണ്ട് മറ്റൊരു വൃത്തം. ഒരൊറ്റ വലിയ പാറക്കല്ലായിരുന്നു അത്. ആരാണ് അതിൽ അത്രമേൽ വ്യക്തതയോടെ കൊത്തുപണികൾ നടത്തി വൃത്തം വരച്ചത്? എന്താണ് അവയിലെ ദ്വാരങ്ങൾ വ്യക്തമാക്കുന്നത്? പുരാവസ്തു ഗവേഷകരുടെ അന്വേഷണം അവിടെ ആരംഭിക്കുകയായിരുന്നു. 

 

ADVERTISEMENT

വൈകാതെതന്നെ ആ വൃത്തത്തിന് മയാമി സർക്കിൾ എന്ന പേരും വീണു. ഏകദേശം 38 അടി വ്യാസമുണ്ടായിരുന്നു വൃത്തത്തിന്. ബൗമാനാണ് പെട്ടുപോയത്. എത്രയും പെട്ടെന്ന് ആഡംബര കെട്ടിടം നിർമിക്കാനിരുന്ന അദ്ദേഹത്തിന് മാസങ്ങളോളം നിർമാണം നിർത്തിവയ്ക്കേണ്ടി വന്നു. അതിനിടെ മണ്ണിനടിയിൽനിന്ന് പലതരം പ്രാചീന കാല ഉപകരണങ്ങളും കൽമഴുവുമെല്ലാം കണ്ടെത്താൻ തുടങ്ങി. ബസാൾട്ട് ശിലകൊണ്ടുള്ള കൽമഴുവിന്റെ ഭാഗം കണ്ടെത്തിയത് ഗവേഷകരെ പിന്നെയും കുഴക്കി. ഫ്ലോറിഡയിൽ എവിടെയും അഗ്നിപർവതങ്ങളിൽനിന്നു പുറന്തള്ളപ്പെടുന്ന ബസാൾട്ട് ശിലയില്ല. അവ ലഭിക്കണമെങ്കിൽ ഏകദേശം 600 മൈൽ അകലെയുള്ള ജോർജിയയിലേക്കു പോകണം. 1800–2000 വർഷം പഴക്കമുള്ള വസ്തുക്കളാണ് മയാമി സർക്കിളിനോടു ചേർന്നുള്ള ഭാഗത്തുനിന്നു കണ്ടെത്തിയതെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. വാഹനങ്ങൾ പോലുമില്ലാത്ത അക്കാലത്ത് ആരാണ് ഇത്രയും ദൂരം സഞ്ചരിച്ച് ബസാൾട്ട് ശില മയാമിയിലേക്കു കൊണ്ടുവന്നത്. അങ്ങനെ ആരെങ്കിലും നടന്നുപോയി കൊണ്ടുവരാനുണ്ടായിരുന്നെങ്കിൽ മയാമി കേന്ദ്രീകരിച്ച് ഒരു പ്രാചീനകാല സംസ്കാരം രൂപപ്പെട്ടിട്ടുണ്ടാവില്ലേ? 

 

ADVERTISEMENT

അന്വേഷണം ചെന്നെത്തി നിന്നത് ടെക്വസ്റ്റ ഇന്ത്യൻസ് എന്ന ഗോത്ര വിഭാഗക്കാരിലായിരുന്നു. ലോകത്തിനു മുന്നിൽ ഇന്നും ഒരു നിഗൂഢതയാണ് ഈ വിഭാഗക്കാർ. എഴുത്തും വായനയും ഇല്ലാത്ത നാടോടി ഗോത്രം ആയതിനാൽത്തന്നെ ചരിത്രത്തിൽ എവിടെയും ഇവരെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകളില്ല. പക്ഷേ ഇവർക്ക് അക്കാലത്തെ ഓൾമെക്, മായൻ സംസ്കാരങ്ങളുമായി ബന്ധമുണ്ടായിരുന്നെന്നാണു ഗവേഷകർ പറയുന്നത്. ഇന്നത്തെ മെക്സിക്കോയിലായിരുന്നു ഓൾമെക് നാഗരികത പച്ചപിടിച്ചിരുന്നത്. വടക്കൻ–മധ്യ അമേരിക്കയിലെ മായൻ സംസ്കാരവും പ്രശസ്തമാണ്. ഇരു വിഭാഗവും പലതരം ശിലകളിലെ കരകൗശലത്തിലും കെട്ടിടങ്ങളുണ്ടാക്കുന്നതിലും ഏറെ വൈഭവമുള്ളവരും. സമാനമായ ഒരു വിഭാഗം മയാമി ഉൾപ്പെടുന്ന പ്രദേശത്തും ജീവിച്ചിരുന്നിരുന്നോ? അതോ ടെക്വസ്റ്റ വിഭാഗം യാത്രകൾക്കിടെ പഠിച്ചെടുത്തത് പ്രയോഗിച്ചതാണോ മയാമി സർക്കിൾ? ഇന്നും ഉത്തരമില്ല. 

 

ഒരു ഘട്ടത്തിൽ ഈ അപൂർവ സർക്കിൾ നഷ്ടമാകുമെന്ന അവസ്ഥ വരെയുണ്ടായി. കെട്ടിട നിർമാണം തടസ്സപ്പെട്ടപ്പോഴായിരുന്നു അത്. കല്ലിനെ അവിടെനിന്ന് എടുത്തുമാറ്റാൻ വരെ ശ്രമമുണ്ടായി. എന്നാൽ ചുണ്ണാമ്പുകല്ല് പൊടിഞ്ഞു പോകാനിടയുള്ളതിനാൽ പദ്ധതി നടന്നില്ല. അതിനിടെ പ്രക്ഷോഭവുമായി പൊതുജനവും വിദ്യാർഥികളും രംഗത്തുവന്നു. അങ്ങനെ എല്ലാവരും ചേർന്ന് മയാമി സർക്കിളിരിക്കുന്ന ഭാഗം ‘പാട്ടത്തിനെ’ടുക്കാൻ തീരുമാനിച്ചു. അതിനുള്ള പണം സ്വരുക്കൂട്ടി. നിലവിൽ 44 വർഷത്തെ കരാർ പ്രകാരം ഹിസ്റ്റോറിക്കല്‍ മ്യൂസിയം ഓഫ് സതേൺ ഫ്ലോറിഡയുടെ കീഴിലാണ് മയാമി സർക്കിൾ. ഇവിടെനിന്നു ലഭിച്ച പുരാവസ്തുക്കളും മ്യൂസിയത്തിൽ പ്രദർശനത്തിനുണ്ട്. യുഎസിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നു കൂടിയാണ് ഇപ്പോഴിത്. നിലവിൽ പ്രദേശത്തുവന്നാൽ ദ്വാരങ്ങളുള്ള ചുണ്ണാമ്പുകല്ലൊന്നും കാണാനാകില്ല. സംരക്ഷണത്തിന്റെ ഭാഗമായി അവയെല്ലാം മണ്ണിനടിയിലാണ്. സർക്കിളിന്റെ ചുറ്റിലും  ഭംഗിയായി പുല്ലൊക്കെ പിടിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കിയിരിക്കുകയാണ് മ്യൂസിയം അധികൃതർ. 

 

English summary : Miami Circle National Historic Landmark