പട്ടിയെയും പൂച്ചയെയുമൊക്കെ കാണാതെ പോയെന്നു കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കാണാതെ പോയിരിക്കുന്നത് വേറൊരു സംഭവമാണ്. ഒരു ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം. കണ്ടവരുണ്ടോ? തമോഗർത്തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അന്തമില്ലാത്ത അഭ്യൂഹങ്ങൾക്കും വിശ്വാസങ്ങൾക്കും ആശങ്കകൾക്കും പുതിയ ഊർജം നൽകിക്കൊണ്ടാണ് ആബേൽ 2261

പട്ടിയെയും പൂച്ചയെയുമൊക്കെ കാണാതെ പോയെന്നു കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കാണാതെ പോയിരിക്കുന്നത് വേറൊരു സംഭവമാണ്. ഒരു ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം. കണ്ടവരുണ്ടോ? തമോഗർത്തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അന്തമില്ലാത്ത അഭ്യൂഹങ്ങൾക്കും വിശ്വാസങ്ങൾക്കും ആശങ്കകൾക്കും പുതിയ ഊർജം നൽകിക്കൊണ്ടാണ് ആബേൽ 2261

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടിയെയും പൂച്ചയെയുമൊക്കെ കാണാതെ പോയെന്നു കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കാണാതെ പോയിരിക്കുന്നത് വേറൊരു സംഭവമാണ്. ഒരു ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം. കണ്ടവരുണ്ടോ? തമോഗർത്തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അന്തമില്ലാത്ത അഭ്യൂഹങ്ങൾക്കും വിശ്വാസങ്ങൾക്കും ആശങ്കകൾക്കും പുതിയ ഊർജം നൽകിക്കൊണ്ടാണ് ആബേൽ 2261

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടിയെയും പൂച്ചയെയുമൊക്കെ കാണാതെ പോയെന്നു കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കാണാതെ പോയിരിക്കുന്നത് വേറൊരു സംഭവമാണ്. ഒരു ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം.  കണ്ടവരുണ്ടോ?

തമോഗർത്തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അന്തമില്ലാത്ത അഭ്യൂഹങ്ങൾക്കും വിശ്വാസങ്ങൾക്കും ആശങ്കകൾക്കും പുതിയ ഊർജം നൽകിക്കൊണ്ടാണ് ആബേൽ 2261 നക്ഷത്രസമൂഹത്തിലെ തമോഗർത്തം കാണാനില്ലെന്ന വാർത്ത ശാസ്ത്രജ്ഞർ അറിയിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ സയൻസ് ഫോറങ്ങളിലും ഊർജിതമായ ചർച്ചകളാണ്. എന്താണ് ഇതിന്റെയൊക്കെ പിന്നിലെ പ്രശ്നം?

ADVERTISEMENT

എല്ലാ വലിയ നക്ഷത്രസമൂഹങ്ങൾക്കും നടുവിലായി ഒരു വമ്പൻ തമോഗർത്തമുണ്ടാകുമെന്നുള്ളത് ഇപ്പോഴത്തെ ശാസ്ത്രം അംഗീകരിച്ച വസ്തുകയാണ്. നമ്മുടെ നക്ഷത്രസമൂഹത്തിനു കേന്ദ്രഭാഗത്തും സജിറ്റേറിയസ് എ എന്ന പേരിൽ ഒരു വലിയ തമോഗർത്തം ഉണ്ട്.  ഇതിനെപ്പറ്റിയുള്ള പഠനത്തിനാണ് ശാസ്ത്രജ്ഞൻമാരായ റെയ്നാഡ് ഗെൻസലിനും കഴിഞ്ഞ വർഷത്തെ നോബൽ സമ്മാനം ലഭിച്ചതെന്നും അറിവുള്ള കാര്യമാണ്. 

എന്നാൽ ആബേൽ 2261 നക്ഷത്രസമൂഹത്തെ നിരീക്ഷിച്ച ശാസ്ത്രജ്ഞർ ഞെട്ടിത്തരിച്ചു പോയി. ഈ നക്ഷത്രസമൂഹത്തിനു മധ്യത്തിൽ അങ്ങനെയൊരു തമോഗർത്തമില്ല. അസംഭവ്യമായ കാര്യം. കാരണം, ആബേൽ 2261 പോലെ വലുപ്പവും വ്യാപ്തിയുമുള്ള ഒരു നക്ഷത്രസമൂഹത്തിൽ തീർച്ചയായും ഒരു വമ്പൻ തമോഗർത്തം തന്നെ കാണേണ്ടതാണ്. എവിടെപ്പോയി ഇത്?

ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററി, ഹബിൾ സ്പേസ് ടെലിസ്കോപ് തുടങ്ങിയവ വച്ചു നിരീക്ഷണം തുടർന്നെങ്കിലും ശാസ്ത്രജ്ഞർക്ക് ഈ തമോഗർത്തത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. 1999, 2004 കാലങ്ങളിലായിരുന്നു ഈ നിരീക്ഷണങ്ങളത്രയും. 

എന്നാൽ 2018ൽ മിഷിഗൻ സർവകലാശാലയിൽ നിന്നുള്ള കയ്ഹാൻ ഗുൽടെകിൻ എന്ന ശാസ്ത്രജ്ഞനും സംഘവും വീണ്ടും ആബേലിനെ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തി. ഇത്തവണയും തമോഗർത്തത്തെ കണ്ടെത്താൻ ഇവർക്കു കഴിഞ്ഞില്ല. എന്നാൽ ഇത് എവിടെപ്പോയെന്നെങ്കിലും കണ്ടുപിടിക്കണമെന്ന് അവർ ഉറപ്പിച്ചു. 

ADVERTISEMENT

∙ഇടിയിൽ തെറിച്ച  തമോഗർത്തം

 തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോൾ ഇവ ഭൂഗുരുത്വതരംഗങ്ങൾ ഉണ്ടാക്കും. ഇവയുടെ അളവ് ഒരു ദിശയിലേക്കു മറുദിശയേക്കാൾ കൂടുതലാണെങ്കിൽ പുതുതായുണ്ടാകുന്ന തമോഗർത്തം തൽസ്ഥാനത്തു നിന്നു തെറിക്കപ്പെടും. ഇവയെ പറയുന്നത് റീകോയിലിങ് ബ്ലാക്ക് ഹോളുകൾ എന്നാണ്. 

രണ്ടു നക്ഷത്രസമൂഹങ്ങൾ തമ്മിൽ കൂടിച്ചേർന്നാണ് ഇപ്പോഴത്തെ നക്ഷത്രസമൂഹമായ ആബേൽ ഉണ്ടായിരിക്കുന്നതെന്നാണു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ അന്നു കൂടിച്ചേർന്ന നക്ഷത്രസമൂഹങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ബ്ലാക്ക് ഹോളുകളും തമ്മിൽ ചേർന്നിരിക്കാമെന്നും ഇതെത്തുടർന്നുണ്ടായ പുതിയ തമോഗർത്തം തെറിച്ച് പോയിരിക്കാമെന്നുമാണ് പുതിയ വാദം. എങ്കിൽ എവിടെയുണ്ടാകും ഇത്? ശാസ്ത്രലോകം കണ്ടുപിടിക്കുമായിരിക്കും. 

∙തമോഗർത്തങ്ങൾ  സഞ്ചാരപാതകളോ?

ADVERTISEMENT

തമോഗർത്തങ്ങളുടെ ലോകം എന്നും ദുരൂഹത നിറഞ്ഞതാണ്. ഇവയെപ്പറ്റി ഈയിടെ പുറത്തു വന്ന വാർത്തയും ദുരൂഹസ്വഭാവമുള്ളതായിരുന്നു. പല നക്ഷത്രസമൂഹങ്ങളുടെയും നടുക്കുള്ള ബ്ലാക്ക്ഹോളുകൾ വെറും തമോഗർത്തങ്ങളല്ലെന്നും മറിച്ച് അവ വേംഹോളുകളാണെന്നും ചില റഷ്യൻ ശാസ്ത്രജ്ഞരാണ് പ്രവചിച്ചത്. 

വമ്പൻ നക്ഷത്രസമൂഹങ്ങളുടെ നടുക്കുള്ള ആക്ടീവ് ഗലാറ്റിക് ന്യൂക്ലി (എജിഎൻ) എന്ന പ്രത്യേകതരം തമോഗർത്തങ്ങൾക്കാണ് ഈ സാധ്യത ശാസ്ത്രജ്ഞർ കൽപിക്കുന്നത്. ഇന്റർസ്റ്റെല്ലാർ, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് വേംഹോൾ എന്താണെന്ന് ഒരു പരിധി വരെയൊക്കെ അറിയാമായിരിക്കും. പ്രപഞ്ചത്തിലെ അതിവിദൂര മേഖലകൾ തമ്മിൽ സഞ്ചാരം സാധ്യമാക്കുന്ന ഗർത്തങ്ങളാണ് വേംഹോളുകൾ. 

ഇക്കണക്കിന് നമ്മുടെ പ്രപഞ്ചത്തിലെ തമോഗർത്തമായ സജിറ്റേറിയസ് എയും വേംഹോളാണോ? അതിലൂടെ നമുക്ക് ഏതെങ്കിലും കാലത്ത് പ്രപഞ്ചത്തിന്റെ മറ്റു മേഖലകളിൽ പോകാനും മടങ്ങിവരാനും സാധിക്കുമോ? ചോദ്യങ്ങൾ ബാക്കിയാകുന്നു.

English Summary : Missing Black Hole of Abell 2261