മൂന്നു കാലുള്ള പെൺകുട്ടി, പോത്തിന്റെ കാലുള്ള മനുഷ്യൻ, തെങ്ങോളം ഉയരമുള്ളയാൾ, തലയിൽ തീപ്പന്തം കത്തിച്ചുവച്ചു ഭയപ്പെടുത്തുന്നയാൾ...ഇങ്ങനെ നാടോടിക്കഥകളിലും മറ്റുമായി ഒട്ടേറെ കഥാപാത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരം ഭീകരജീവികൾക്കു പ്രശസ്തമാണ് ലാറ്റിനമേരിക്കയും. തെക്കൻ ചിലെയിൽ ഇന്നും കുട്ടികളെ

മൂന്നു കാലുള്ള പെൺകുട്ടി, പോത്തിന്റെ കാലുള്ള മനുഷ്യൻ, തെങ്ങോളം ഉയരമുള്ളയാൾ, തലയിൽ തീപ്പന്തം കത്തിച്ചുവച്ചു ഭയപ്പെടുത്തുന്നയാൾ...ഇങ്ങനെ നാടോടിക്കഥകളിലും മറ്റുമായി ഒട്ടേറെ കഥാപാത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരം ഭീകരജീവികൾക്കു പ്രശസ്തമാണ് ലാറ്റിനമേരിക്കയും. തെക്കൻ ചിലെയിൽ ഇന്നും കുട്ടികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു കാലുള്ള പെൺകുട്ടി, പോത്തിന്റെ കാലുള്ള മനുഷ്യൻ, തെങ്ങോളം ഉയരമുള്ളയാൾ, തലയിൽ തീപ്പന്തം കത്തിച്ചുവച്ചു ഭയപ്പെടുത്തുന്നയാൾ...ഇങ്ങനെ നാടോടിക്കഥകളിലും മറ്റുമായി ഒട്ടേറെ കഥാപാത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരം ഭീകരജീവികൾക്കു പ്രശസ്തമാണ് ലാറ്റിനമേരിക്കയും. തെക്കൻ ചിലെയിൽ ഇന്നും കുട്ടികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു കാലുള്ള പെൺകുട്ടി, പോത്തിന്റെ കാലുള്ള മനുഷ്യൻ, തെങ്ങോളം ഉയരമുള്ളയാൾ, തലയിൽ തീപ്പന്തം കത്തിച്ചുവച്ചു ഭയപ്പെടുത്തുന്നയാൾ...ഇങ്ങനെ നാടോടിക്കഥകളിലും മറ്റുമായി ഒട്ടേറെ കഥാപാത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരം ഭീകരജീവികൾക്കു പ്രശസ്തമാണ് ലാറ്റിനമേരിക്കയും. തെക്കൻ ചിലെയിൽ ഇന്നും കുട്ടികളെ പേടിപ്പിക്കാൻ പലരും പ്രയോഗിക്കുന്ന ഒരു വാചകമുണ്ട്–ഇൻവൂഞ്ചെയ്ക്കു പിടിച്ചു കൊടുക്കുമെന്നതാണ് അത്. ചിലെയിലെ കുട്ടികളുടെ മനസ്സിൽ അത്രയേറെ ഭയം നിറയ്ക്കുന്നതാണ് ആ ഭീകരൻ. സത്യത്തിൽ ഇൻവൂഞ്ചെയെന്ന സാങ്കൽപിക രാക്ഷസന്റെ കഥ കേട്ടാൽ ആർക്കും സങ്കടം വരും. 

 

ADVERTISEMENT

ചിലെയിൽ പണ്ട് ഒരു കുടുംബത്തിൽ ആദ്യത്തെ ആൺകുട്ടിയുണ്ടായാൽ അവനെ മന്ത്രവാദികൾക്കു വിൽക്കുന്ന പതിവുണ്ടായിരുന്നു. ഒൻപതു ദിവസം പ്രായമാകുമ്പോഴാണു മന്ത്രവാദികള്‍ക്കു കൈമാറുക. ചിലെയിലെ ചിലോതെ ദ്വീപിലാണ് മന്ത്രവാദികളുടെ ഗുഹകൾ. അതിനകത്തേക്ക് ആരും കടക്കാതെ തടയാനുള്ള കാവൽക്കാരനാക്കാൻ വേണ്ടിയാണു കുട്ടികളെ കൊണ്ടുപോകുന്നത്. അതിനു മുൻപ് കുട്ടിയെ ഒരു രാക്ഷസനാക്കി മാറ്റും. അതാണ് ഇൻവൂഞ്ചെ എന്നറിയപ്പെടുന്നത്. കുട്ടിയെ ആരും ഭയപ്പെടുന്ന രൂപത്തിലേക്കു മാറ്റുന്നതാണ് ആദ്യത്തെ പടി. ഇതിനു വേണ്ടി അവന്റെ കാലുകളിലൊന്ന് പിറകിലോട്ട് വലിച്ച് കഴുത്തോടു ചേർന്ന് തുന്നിച്ചേർക്കും. ഓരോ ദിവസവും പതിയെ കഴുത്ത് പിന്നിലേക്കു തിരിച്ചു വയ്ക്കും. കുട്ടിക്ക് തിന്നാൽ കൊടുക്കുന്നതാകട്ടെ മനുഷ്യമാംസവും. 

 

ADVERTISEMENT

കൈകളും വിരലും വായും ചെവിയുമെല്ലാം ഇത്തരത്തിൽ പല പ്രയോഗങ്ങൾ നടത്തി വികൃതമാക്കും. ഒറ്റക്കാലിലാണ് ഇൻവൂഞ്ചെകൾ നടക്കുക. അല്ലെങ്കിൽ ഒരു കാലും രണ്ടു കയ്യും നിലത്തു കുത്തി. രണ്ടാമത്തെ കാൽപിന്നിലോ ചുമലിനോടു ചേർന്നോ പിരിച്ച് തുന്നിച്ചേർത്തു വച്ചിരിക്കുകയാവും. കാലക്രമേണ അത് ശരീരത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. അതോടെ ആരും ഭയപ്പെടുന്ന രൂപത്തിലേക്കും ഇൻവൂഞ്ചെ മാറും. ഒരു പ്രത്യേകതരം ലേപനവും മന്ത്രവാദികൾ ഇവയുടെ ശരീരത്തിൽ പ്രയോഗിക്കും. അതോടെ ദേഹം മുഴുവനും രോമവും നിറയും. കൈകാലുകളെല്ലാം വികൃതമാക്കി രണ്ടു മാസം കഴിയുമ്പോൾ മന്ത്രവാദി ഇൻവൂഞ്ചെയുടെ നാവ് രണ്ടായി പിളർക്കും. അതിനാൽ ഇവയ്ക്കു സംസാരിക്കാനുള്ള കഴിവില്ല, പകരം മുരൾച്ചയും മറ്റു ശബ്ദങ്ങളുമുണ്ടാക്കിയാണ് ആശയവിനിമയം നടത്തുക. 

 

ADVERTISEMENT

കഴുത്ത് ദിവസവും പിന്നിലേക്കു തിരിച്ച് ഒടുവിൽ തല പൂർണമായും തിരിക്കാനുള്ള ശേഷിയും ഈ രാക്ഷസന്മാർക്കു ലഭിക്കും. ശരീരത്തിലെ എല്ലാ അവയവങ്ങളും വികൃതമായിരിക്കുകയും മനുഷ്യനു ചെയ്യാനാകാത്ത കാര്യങ്ങൾ ചെയ്യാനാവുകയും ആകുന്നതോടെ ഇൻവൂഞ്ചെ ശരിക്കുമൊരു വികൃതരാക്ഷസനായി. പിന്നീട് മന്ത്രവാദിയുടെ ഗുഹയുടെ കാവൽക്കാരനായി ജീവിക്കുകയും ചെയ്യും. ഇവയ്ക്കുള്ള ഭക്ഷണം കൃത്യമായി ഗുഹയിലെത്തും. പൂച്ചയുടെ പാലും ആട്ടിറച്ചിയുമാണ് ഇവയുടെ പ്രിയഭക്ഷണം. ഇടയ്ക്ക് മനുഷ്യമാംസവും. ഗുഹയിൽ ആവശ്യത്തിനു ഭക്ഷണമെത്തിയില്ലെങ്കിൽ മാത്രമേ ഇവ വേട്ടയ്ക്കു പുറത്തിറങ്ങുകയുള്ളൂ. യജമാനനായ മന്ത്രവാദിയെ വിട്ടു പോകാനും അനുവാദമില്ല. മന്ത്രവാദിയുടെ പ്രവൃത്തികൾക്കു നേരെ ചില ഗ്രാമങ്ങളില്‍ മുറുമുറുപ്പുണ്ടാകാറുണ്ട്. അത്തരം ഘട്ടത്തിൽ അവരെ ഭയപ്പെടുത്താൻ ഇൻവൂഞ്ചെയെ ഉപയോഗിക്കും. മറ്റു മന്ത്രവാദികളുമായി വഴക്കുണ്ടാകുമ്പോഴും പ്രതികാരത്തിന് ഈ രാക്ഷസനെയാണ് ഉപയോഗിക്കുക. 

 

എപ്പോഴെങ്കിലും മന്ത്രവാദിക്ക് പുതിയ ഇൻവൂഞ്ചെയെ ലഭിക്കുകയാണെങ്കിൽ പഴയ രാക്ഷസന് സ്ഥലം വിടാം. പിന്നീട് ഇഷ്ടം പോലെ ജീവിക്കാം. പക്ഷേ മന്ത്രവാദികള്‍ ഇൻവൂഞ്ചെകളെ വിട്ടുകളയുന്ന പതിവില്ല. മാത്രവുമല്ല നിർണായകഘട്ടങ്ങളിൽ ഇവ യജമാനന്മാര്‍ക്കു കൃത്യമായ നിർദേശങ്ങളും നൽകാറുണ്ട്. ദീർഘകാലം ഗുഹകളിൽ കഴിയുന്നതോടെ ഇവയ്ക്ക് മന്ത്രവാദശക്തികള്‍ ലഭിക്കാറുണ്ടെന്നും ചിലെയിലുള്ളവർ വിശ്വസിക്കുന്നു. ഇവയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്നു ചോദിച്ചാൽ പെയിന്റിങ്ങുകളിലും മറ്റും കണ്ടിട്ടുണ്ടെന്നായിരിക്കും മറുപടി. പക്ഷേ തലമുറ പകർന്ന കഥകളിലൂടെ ചിലെയിലുള്ളവരുടെ മനസ്സിൽ ഇന്നും പല രൂപങ്ങളിൽ നിറഞ്ഞു നിൽക്കുന്നു ഇൻവൂഞ്ചെയെന്ന രാക്ഷസൻ.

 

English Summary : Invunche mythological- creatures in Chile