സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് പുതുമയുള്ള കാര്യമല്ല. മുഖത്തെ പാടുകൾ മാറുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ഒക്കെയായി നൂറുകണക്കിന് ഉത്പന്നങ്ങൾ ലോകമെമ്പാടും വിപണിയിൽ ലഭ്യവുമാണ്. എന്നാൽ പുരാതന കാലത്തു ജീവിച്ചിരുന്ന മനുഷ്യർക്കും ഇത്തരത്തിൽ സൗന്ദര്യവർധകവസ്തുക്കളോട് ഭ്രമം ഉണ്ടായിരുന്നു എന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് പുതുമയുള്ള  കാര്യമല്ലെന്ന് കൂട്ടുകാർക്കറിയാമല്ലോ. മുഖത്തെ പാടുകൾ മാറുന്നതിനും  നിറം വർദ്ധിപ്പിക്കുന്നതിനും ഒക്കെയായി നൂറുകണക്കിന്  ഉൽപ്പന്നങ്ങൾ ലോകമെമ്പാടും വിപണിയിൽ ലഭ്യവുമാണ്. എന്നാൽ  പുരാതന കാലത്തു  ജീവിച്ചിരുന്ന മനുഷ്യർക്കും ഇത്തരത്തിൽ സൗന്ദര്യവർധകവസ്തുക്കളോട് ഭ്രമം ഉണ്ടായിരുന്നു എന്നതാണ് വസ്തുത. അത്തരത്തിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യർ മുഖം മിനുക്കാൻ ഉപയോഗിച്ചിരിക്കുന്ന ഒരു സൗന്ദര്യ കൂട്ട് കണ്ടെടുത്തിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. അത് കണ്ടെടുത്തതാകട്ടെ ഒരു ശവകുടീരത്തിൽ നിന്ന്.

ADVERTISEMENT

വടക്കൻ ചൈനയിലാണ് സംഭവം. 2700 ഓളം വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ഒരു പ്രഭുവിന്റെ ശവകുടീരം പരിശോധിക്കുന്നതിനിടെയാണ് പുരാവസ്തു ഗവേഷകർക്ക് വെങ്കലത്തിൽ നിർമിതമായ ഒരു ജാർ ലഭിച്ചത്. അതിനുള്ളിൽ മഞ്ഞനിറത്തിലുള്ള എന്തോ ഒരു വസ്തു ഉള്ളതായും കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കൂട്ടാണ് എന്ന് തിരിച്ചറിഞ്ഞത്.

ADVERTISEMENT

മൃഗക്കൊഴുപ്പും ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള ഗുഹകളിൽ ഉണ്ടാവുന്ന മൂൺ മിൽക്ക് എന്നറിയപ്പെടുന്ന ദ്രാവകവും കൂടിച്ചേർന്നതാണ് ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ മിശ്രിതം. ഗുഹയ്ക്കുള്ളിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള വെളുത്ത ദ്രാവകം ശരീരത്തിന്റെ വെളുപ്പു നിറം നിലനിർത്താൻ സഹായിക്കുന്നതാണ്. ഈ മിശ്രിതത്തെ പറ്റിയുള്ള പഠനങ്ങൾ ചൈനയിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സൗന്ദര്യവർധക വസ്തുക്കളുടെ ഉൽപ്പാദനത്തെ കുറിച്ച്  കൂടുതൽ അറിയാൻ സഹായിക്കും എന്നാണ് ഗവേഷകരുടെ നിഗമനം.

ADVERTISEMENT

മുൻപും ചൈനയിലെ ശവകുടീരങ്ങളിൽ നിന്നും സൗന്ദര്യവർധകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവയൊക്കെയും  സ്ത്രീകളുടെ ശവകുടീരങ്ങളിൽ നിന്നുമായിരുന്നു. പുരുഷന്മാരുടെ ശവകുടീരങ്ങളിൽ നിന്നും ഇത്തരം വസ്തുക്കൾ കണ്ടെത്തുന്നത് അപൂർവമാണ്.771-476 ബിസി കാലഘട്ടത്തിലാവാം പ്രഭുവിന്റെ ശവകുടീരം നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു.

English Summary : Jar Of 2,700 year old facial cream made from animal fat found In China