കണ്ണുകളെ കുഴപ്പിക്കുന്ന അനേകം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അവിശ്വസനീയമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടിം കീറ്റ്സ്മാൻ എന്ന വ്യക്തി. കല്ലുപാകിയ ഒരു നടപ്പാതയിൽ കളിക്കുന്ന കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. പക്ഷേ പിങ്ക് ഉടുപ്പുമിട്ട് കളിപ്പാട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണുകളെ കുഴപ്പിക്കുന്ന അനേകം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അവിശ്വസനീയമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടിം കീറ്റ്സ്മാൻ എന്ന വ്യക്തി. കല്ലുപാകിയ ഒരു നടപ്പാതയിൽ കളിക്കുന്ന കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. പക്ഷേ പിങ്ക് ഉടുപ്പുമിട്ട് കളിപ്പാട്ടത്തിൽ നോക്കിനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിനു താഴേക്കുള്ള ഭാഗം ചിത്രത്തിൽ കാണാനില്ല. ഒറ്റനോട്ടത്തിൽ ഭൂമിക്കടിയിലാണ് പെൺകുട്ടിയുടെ ശരീരം എന്നേ ആർക്കും തോന്നു.

ADVERTISEMENT

ഇത് ഫോട്ടോഷോപ്പല്ല എന്ന അടിക്കുറിപ്പോടെയാണ് കിം സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കു വെച്ചിരിക്കുന്നത്. സംഭവം എന്താണെന്ന് ഒരു എത്തും പിടിയും കിട്ടാതെ നിരവധി ആളുകൾ ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏറെനേരം കിണഞ്ഞു പരിശ്രമിച്ചിട്ടും എന്താണ് ശരിക്കും ചിത്രത്തിന് സംഭവിച്ചതെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലയെന്ന് പലരും കമന്റുകളായി കുറിക്കുന്നു. അതേസമയം സെക്കൻഡുകൾക്കുള്ളിൽ കാര്യം മനസ്സിലായവരുമുണ്ട്.

നടപ്പാതക്ക് സമീപമുള്ള പുൽത്തകിടി അല്പം ഉയരത്തിലാണ് ഉള്ളത്. പുൽത്തകിടിയുടെ മതിലിനപ്പുറം പെൺകുട്ടി നിൽക്കുകയാണ് ചെയ്യുന്നത്. മതിലിന്റെ നിറവും നടപ്പാതയുടെ നിറവും തമ്മിൽ തെല്ലും വ്യത്യാസമില്ലാത്തതാണ് കാഴ്ചക്കാരെ കുഴപ്പിക്കുന്നത്. പോരാത്തതിന് മതിൽക്കെട്ടിന്റെ  മുകളിലെ സിമന്റ് അവിടെവിടെയായി അല്പം ഇളകി പോയിട്ടുള്ളതിനാൽ അത് നടപ്പാതയുടെ തുടർച്ചയാണെന്ന് മാത്രമേ തോന്നു. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ADVERTISEMENT

English summary : Viral photo of a girl stuck in sidewalk and confused social media