ശൂന്യാകാശത്തെപ്പറ്റിയും ചൊവ്വയെപ്പറ്റിയുമൊക്കെ ചറപറാ പറഞ്ഞു നടക്കുന്നത് ശതകോടീശ്വരനും സ്പേസ് എക്സിന്റെ മുതലാളിയുമായ ഇലോൺ മസ്കാണ്. എന്നാൽ ആദ്യമായി ബഹിരാകാശത്തു പോകാൻ പോകുന്ന ശതകോടീശ്വരൻ സിഇഒ മസ്കായിരിക്കില്ല എന്നുറപ്പായിരിക്കുന്നു. ലോകമെമ്പാടും ശാഖകളുള്ള പ്രശസ്ത കമ്പനി ആമസോണിന്റെ മേധാവിയായ ജെഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശൂന്യാകാശത്തെപ്പറ്റിയും ചൊവ്വയെപ്പറ്റിയുമൊക്കെ ചറപറാ പറഞ്ഞു നടക്കുന്നത് ശതകോടീശ്വരനും സ്പേസ് എക്സിന്റെ മുതലാളിയുമായ ഇലോൺ മസ്കാണ്. എന്നാൽ ആദ്യമായി ബഹിരാകാശത്തു പോകാൻ പോകുന്ന ശതകോടീശ്വരൻ സിഇഒ മസ്കായിരിക്കില്ല എന്നുറപ്പായിരിക്കുന്നു. ലോകമെമ്പാടും ശാഖകളുള്ള പ്രശസ്ത കമ്പനി ആമസോണിന്റെ മേധാവിയായ ജെഫ് ബെസോസാകും ഈ നേട്ടത്തിന് അർഹൻ. അടുത്തമാസം താൻ തന്റെ സഹോദരനായ മാർക് ബെസോസിനൊപ്പം ബഹിരാകാശ യാത്ര നടത്തുമെന്നു ബെസോസ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ജൂലൈ 20നാണു യാത്ര. തന്റെ സ്വന്തം ബഹിരാകാശ വിക്ഷേപണ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ വിക്ഷേപണ വാഹനത്തിലാകും ഇത്.10 മിനിറ്റ് ആയിരിക്കും യാത്രയ്ക്കു വേണ്ടി വരുന്ന സമയം.

ADVERTISEMENT

ഇതി‍ൽ നാലുമിനിറ്റ് കർമാൻ രേഖ എന്നറിയപ്പെടുന്ന ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പ് കടന്നു ബെസോസ് യാത്രികരെത്തും. ഇതോടെ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ബഹിരാകാശം തൊടും. അഞ്ച് വയസ്സു മുതൽ ബഹിരാകാശയാത്ര തന്റെ സ്വപ്നമായിരുന്നെന്നു ജെഫ് ബെസോസ് പറയുന്നു. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കാൻ മറക്കാറില്ലാത്ത ബെസോസ് ഒടുവിൽ ഈ ലക്ഷ്യവും സാധിക്കുകയാണ്.

ഷെപ്പേർഡ് എന്ന ബഹിരാകാശ വാഹനത്തിലാണു ബെസോസിന്റെ യാത്ര.റോക്കറ്റും യാത്രികരുടെ പേടകവും കൂടിച്ചേർന്നതാണു ഷെപ്പേ‍ഡ്. ആദ്യ അമേരിക്കൻ ബഹിരാകാശ യാത്രികൻ അലൻ ഷെപ്പേഡിന്റെ സ്മരണാർഥമാണ് വാഹനത്തിന് ഈ പേരു നൽകിയിരിക്കുന്നത്. ആറുപേർക്ക് ഇതിൽ യാത്ര ചെയ്യാം. പണമടയ്ക്കാൻ തയാറുള്ളവരിൽ നിന്നു ലേലം വഴി ആൾക്കാരെ തിരഞ്ഞെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഒരു സീറ്റിന് 28 ലക്ഷം യുഎസ് ഡോളർ (2000 കോടി രൂപ) ചെലവു വരും.

ADVERTISEMENT

57 വയസ്സുള്ള ജെഫ് ബെസോസിന് നിലവിൽ 18,620 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണുള്ളത്. യുഎസിലെ പ്രശസ്തമായ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ‌ ബെസോസ് ബിരുദം നേടിയിട്ടുണ്ട്. 27 വർഷം മുൻപ് 1994 ലാണ് ബെസോസ് ആമസോൺ എന്ന കമ്പനി തുടങ്ങിയത്. സിയാറ്റിലിലെ വീടിന്റെ ഗാരേജിലായിരുന്നു ഇതിന്റെ ആദ്യ ഓഫിസ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ഇ–കൊമേഴ്സ് സ്ഥാപനമാണ് ആമസോൺ. ആദ്യ കാലത്ത് ഓൺലൈൻ പുസ്തകക്കച്ചവടമായിരുന്നു ആമസോണിന്റെ പ്രവർത്തന മേഖല. എന്നാൽ 2005 ആയതോടെ വിവിധോപയോഗ സാധനങ്ങൾ ആമസോണിലേക്കെത്തിത്തുടങ്ങി. 2000 ലാണ് ബഹിരാകാശ വിക്ഷേപണ കമ്പനിയായ ബ്ലൂ ഒറിജിനു ബെസോസ് തുടക്കമിട്ടത്. തുടർന്നു ലോകപ്രശസ്ത ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിനെയും അദ്ദേഹം സ്വന്തമാക്കി.

ADVERTISEMENT

English summary: Amazon founder Jeff Bezos announces he wll be on first crewed spaceflight of blue origin rocket