മൂവായിരം വർഷങ്ങൾ മുൻപ് തുർക്കിയിലെ യസിലിക്കായയിൽ പണികഴിപ്പിച്ച ദേവാലയത്തിലുള്ള ശിലാരൂപങ്ങളുടെ രഹസ്യം ഗവേഷണത്തിലൂടെ വെളിപ്പെടുത്തി വിദഗ്ധർ. തുർക്കിയിൽ 1700 മുതൽ 1100 ബിസി വരെ അധികാരത്തിലിരുന്ന ഹിറ്റൈറ്റ് സാമ്രാജ്യമാണു ദേവാലയത്തിന്റെ നിർമാതാക്കൾ. 1834ൽ ഫ്രഞ്ച് പര്യവേക്ഷകനായ ചാൾസ് ടെക്‌സിയറാണു ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവായിരം വർഷങ്ങൾ മുൻപ് തുർക്കിയിലെ യസിലിക്കായയിൽ പണികഴിപ്പിച്ച ദേവാലയത്തിലുള്ള  ശിലാരൂപങ്ങളുടെ രഹസ്യം ഗവേഷണത്തിലൂടെ വെളിപ്പെടുത്തി വിദഗ്ധർ. തുർക്കിയിൽ 1700 മുതൽ 1100 ബിസി വരെ അധികാരത്തിലിരുന്ന ഹിറ്റൈറ്റ് സാമ്രാജ്യമാണു ദേവാലയത്തിന്റെ നിർമാതാക്കൾ. 1834ൽ ഫ്രഞ്ച് പര്യവേക്ഷകനായ ചാൾസ് ടെക്‌സിയറാണു ഈ ദേവാലയം കണ്ടെത്തിയത്.

ദേവൻമാരെയും മൃഗങ്ങളെയും ഭീകരസത്വങ്ങളെയുമെല്ലാം യസിലിക്കാലയിലെ ദേവാലയഭിത്തിയിൽ കൊത്തിവച്ചിട്ടുണ്ട്. സൂര്യന്റെയും മഴയുടെയും ദേവതകൾ ഉൾപ്പെടെ ദൈവങ്ങളുടെ പ്രതിമകൾ മുകളിൽ. സത്വങ്ങൾ താഴെ. ഇതിനു സമീപമുള്ള ഭിത്തികളിൽ ചന്ദ്രന്റെ വിവിധ രൂപങ്ങൾ. എന്താണ് ഈ കലയിലൂടെ ചരിത്രകാല ഹിറ്റൈറ്റ് സമൂഹം ഉദ്ദേശിച്ചതെന്നത് ഒരു ചുരുളഴിയാ രഹസ്യമായി നിലനിന്നിരുന്നു. ഇതെപ്പറ്റി വിവിധ വാദങ്ങൾ വിദഗ്ധർക്കിടയിലുണ്ടാണയിരുന്നു.

ചിത്രത്തിന് കടപ്പാട്: യുട്യൂബ്
ADVERTISEMENT

ഇവയിൽ ഗവേഷണം നടത്തിയ ഗവേഷകർ, പ്രപഞ്ചത്തെപ്പറ്റിയുള്ള അന്നത്തെ ഹിറ്റൈറ്റ് ധാരണകളാകാം കൊത്തിവച്ചിരിക്കുന്നതെന്ന അനുമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഏഴുവർഷമായി ഇവിടെ നടത്തിയ ഗവേഷണത്തിനു ശേഷമാണു ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ.ആദിമകാല ഹിറ്റൈറ്റ് ഐതിഹ്യം പ്രകാരം ഭൂമി, ആകാശം, പാതാളം എന്നിവ ചേർന്നതാണു പ്രപഞ്ചം. ഈ വിശ്വാസപ്രകാരം മുകളിലുള്ള ദേവതാരൂപങ്ങൾ ആകാശത്തെയും താഴെയുള്ള ജീവികൾ പാതാളത്തെയും സൂചിപ്പിക്കുന്നെന്നു ഗവേഷകർ പറയുന്നു.

ചിത്രത്തിന് കടപ്പാട്: യുട്യൂബ്

ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാസ്ഥലമായിരുന്നു യസിലിക്കായ. പൗരാണിക നഗരവും ഹിറ്റൈറ്റുകളുടെ തലസ്ഥാനവുമായ ഹറ്റൂസയുടെ സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ കാലത്തെ തുർക്കിയിലെ, മധ്യമേഖലയിൽ ബോഗസ്‌കലെ ഗ്രാമത്തിനടുത്തായാണു ഈ ചരിത്രസ്ഥലം.

ADVERTISEMENT

പാറകൾ തുരന്നെടുത്ത്, ഓപ്പൺ എയർ രീതിയിലാണു ദേവാലയത്തിന്റെ നിർമിതി. ആരാധനയ്ക്കു പുറമേ, ആഘോഷസ്ഥലമായും വിശേഷച്ചടങ്ങുകൾക്കുള്ള ഓഡിറ്റോറിയമായും ഈ സ്ഥലം ഉപയോഗിക്കപ്പെട്ടിരുന്നു. 2019ലാണ് ഇവിടത്തെ കൽരൂപങ്ങളെപ്പറ്റിയുള്ള ഒരു പഠനത്തിനു ശേഷം സ്വിസ് ഗവേഷകരായ സാംഗറും റീത്ത ഗോഷിയും ഈ കൽരൂപങ്ങൾ ഒരു പക്ഷേ ഒരു കലണ്ടറായിരിക്കാമെന്നു പ്രഖ്യാപിച്ചത്. എന്നാൽ ഈ അനുമാനത്തിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. പഠനങ്ങൾ തുടർന്നു.എന്നാൽ പിന്നീട് ഗവേഷകർ കുറച്ചുകൂടി സാധ്യതയുള്ള പുതിയ അനുമാനങ്ങളിലേക്കെത്തി.

English summary: The Hittites Yazılıkaya 3200 year old shrine in Turkey