മനുഷ്യനിർമ്മിതമായ ലോകാത്ഭുതങ്ങൾ എല്ലാം തന്നെ ഒന്നിന് പിന്നാലെ ഒന്നായി അക്കമിട്ടു നിർത്തിയാലും മഹാരാഷ്ട്രയിലെ എല്ലോറ ക്ഷേത്ര സമുച്ചയം എന്നും വേറിട്ട് നിൽക്കും. ഒരു വലിയ കരിങ്കല്ലിന്റെ പാറ തന്നു അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യനിർമ്മിതമായ ലോകാദ്ഭുതങ്ങൾ എല്ലാം തന്നെ ഒന്നിന് പിന്നാലെ ഒന്നായി അക്കമിട്ടു നിർത്തിയാലും മഹാരാഷ്ട്രയിലെ എല്ലോറ ക്ഷേത്ര സമുച്ചയം എന്നും വേറിട്ട് നിൽക്കും. ഒരു വലിയ കരിങ്കല്ലിന്റെ ഉൾവശം മുഴുവനും തുരന്നു കളഞ്ഞ് നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റുകയെന്നത് തന്നെ വലിയ ശ്രമമാണ്. ഇത്തരത്തിൽ നിർമിച്ച ഒന്നാണ് എല്ലോറക്ഷേത്രം. എഡി 760 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്.

Kailasha temple Ellora, Maharashtra. Photo credits : Leonid Andronov /Shutterstock.com
ADVERTISEMENT

ഭീമാകാരമായ ഒരൊറ്റ പാറക്കല്ലിലാണ് ഇതിന്റെ നിർമാണമെന്ന് പറയുമ്പോൾ ഞെട്ടലുണ്ടാകുന്നത് സ്വാഭാവികം മാത്രം. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതി വ്യത്യസ്തമാകുന്നത് അതിനാൽ തന്നെയാണ്. ഏകദേശം  400000 ടണ്‍ പാറയെങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

Kailasha temple Ellora, Maharashtra. Photo credits : Sumitsafari /Shutterstock.com

എല്ലോറയിലെ 16-ാം നമ്പറായി അടയാളപ്പെടുത്തിയിരിക്കുന്ന കൈലാസനാഥ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ നിർമിതി. എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം ആകാശത്ത് നിന്നു നോക്കിയാലും കാണാൻ കഴിയും. പുരാവസ്തു ശാസ്ത്രജ്ഞന്മാർ പറയുന്നത് ഏകദേശം 400000 ടണ്‍ പാറ തുരന്നു മാറ്റുക എന്നത് അവിശ്വസനീയമാണ്. മനുഷ്യർ ചെയ്യുകയാണെങ്കിൽ ഇതിന് ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. 

ADVERTISEMENT

ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിർമിക്കാൻ അത്രയും കാലമെടുത്തിട്ടില്ലെന്നും. ചെറിയ കാലയളവിൽ ഇതെങ്ങനെ സാധ്യമായെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. 1682 ഇൽ ഔറംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു. 1000 ആളുകൾ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും ഏതാനും ചില കൊത്തുപണികൾ ഒഴികെ ഒന്നും തകർക്കാൻ കഴിഞ്ഞില്ല. 

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിർമ്മിച്ചിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. വലിയൊരു പാറയെ തന്നെ ക്ഷേത്രമാക്കി മാറ്റിയ അനുഭവം ഇവിടെ മാത്രമാണുള്ളത്.

ADVERTISEMENT

31.61 മീറ്റർ നീളം. 46.92 മീറ്റർ വീതിയിൽ പിരമിഡ് മാതൃകയിൽ മൂന്ന് നിലകളായിട്ടാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ഇത് മനുഷ്യ നിര്‍മ്മിതമല്ലയെന്നു തന്നെയാണ് നല്ലൊരു വിഭാഗം ജനങ്ങളും ഇപ്പോഴും വിശ്വസിക്കുന്നത്. 

English smmary : Kailasa temple Ellora Maharashtra