ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോഴുണ്ട്, ആകാശത്ത് സൂര്യനെ കാണാനില്ല. എവിടേക്കോ പോയിരിക്കുന്നു! ഇതെന്താ സംഭവം എന്ന് ആലോചിക്കാൻ പോലും ആർക്കും സാധിക്കില്ല. കാരണം സൂര്യൻ ഇല്ലാതായാൽ ഭൂമിയിൽ ജീവനും ഇല്ലാതാകും. അത്തരമൊരു അവസ്ഥയ്ക്കും ഭൂമി സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണു ഗവേഷകർ പറയുന്നത്. ഒരു ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോഴുണ്ട്, ആകാശത്ത് സൂര്യനെ കാണാനില്ല. എവിടേക്കോ പോയിരിക്കുന്നു! ഇതെന്താ സംഭവം എന്ന് ആലോചിക്കാൻ പോലും ആർക്കും സാധിക്കില്ല. കാരണം സൂര്യൻ ഇല്ലാതായാൽ ഭൂമിയിൽ ജീവനും ഇല്ലാതാകും. അത്തരമൊരു അവസ്ഥയ്ക്കും ഭൂമി സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണു ഗവേഷകർ പറയുന്നത്. ഒരു ദിവസം സൂര്യനിൽ നിന്നുള്ള ചൂടും വെളിച്ചവുമെല്ലാം നിലയ്ക്കും. പിന്നെ തണുത്തുറയും, വൈകാതെ ക്രിസ്റ്റൽ രൂപത്തിലേക്കു മാറുകയും ചെയ്യും. ആകാശത്ത് തിളങ്ങുന്നൊരു ക്രിസ്റ്റൽ. പിന്നെ സൗരയൂഥത്തിൽ എന്തു സംഭവിക്കുമെന്നു പറയാൻ പോലും പറ്റില്ല. പക്ഷേ കൂട്ടുകാർ പേടിക്കേണ്ട കേട്ടോ. ഇങ്ങനെ സൂര്യൻ ക്രിസ്റ്റലായി മാറണമെങ്കിൽ ഏകദേശം 1000 കോടി വർഷമെങ്കിലുമെടുക്കും. അതിനും മുൻപേ തന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടാകും. 

ADVERTISEMENT

ഇനിയും 500 കോടി വർഷം മാത്രമേ സൂര്യന് ആയുസ്സുള്ളൂവെന്നതാണു സത്യം. നിലവിൽ നമ്മുടെ സൂര്യൻ ‘മഞ്ഞക്കുള്ളൻ നക്ഷത്ര’മാണ്. അതായത്, അത്യാവശ്യം കത്തിജ്വലിച്ചു നിൽക്കാൻ കെൽപുള്ളത്. ന്യുക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയ വഴിയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ 500 കോടി വർഷം കഴിയുന്നതോടെ സൂര്യൻ തണുത്തു വരും. ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു വരുമെന്നു ചുരുക്കം. ഇതിന്റെ ആദ്യഘട്ടത്തിൽ കത്തിജ്വലിക്കുന്ന അവസ്ഥയിലേക്ക് എത്തും സൂര്യൻ. അതായത്, ചുവന്നു തുടുത്ത ഒരു ‘രാക്ഷസൻ നക്ഷത്ര’മായി മാറും. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് ‘വെള്ളക്കുള്ളൻ നക്ഷത്ര’മായിത്തീരും. ചൂട് ഉൽപാദിപ്പിക്കപ്പെടാതാകുന്നതോടെ‘കരിഞ്ഞ്’ കറുത്ത കുള്ളന്മാരായും മാറും. ഇതിനു ശേഷമാണ് ഖരരൂപത്തിലായി ഉറച്ച് ക്രിസ്റ്റലായി മാറുക. അപ്പോഴേക്കും ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ടാകും. 

ADVERTISEMENT

സൂര്യൻ ക്രിസ്റ്റൽ രൂപത്തിലാകുമെന്ന നിഗമനത്തിൽ 50 വർഷം മുൻപേ തന്നെ ഗവേഷകർ എത്തിയിരുന്നു. എന്നാൽ അതിനു ചേർന്ന തെളിവുകൾ മാത്രം കിട്ടിയില്ല. തെളിവിനു വേണ്ടി അവർ ഒരു കാര്യം ചെയ്തു. ഗയ സ്പെയ്സ് ടെലസ്കോപ് വഴി ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളൻ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശ വർഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. ഇതിൽ നിന്നാണ് ഒരു കാര്യം മനസ്സിലായത്. മിക്ക നക്ഷത്രങ്ങളും തണുത്തുറഞ്ഞ് ക്രിസ്റ്റൽ പരുവത്തിലേക്ക് ആയിക്കഴിഞ്ഞു. എല്ലാ വെള്ളക്കുള്ളൻ നക്ഷത്രങ്ങളും ഒരിക്കൽ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പാണ്. വമ്പൻ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയിലുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. 

ADVERTISEMENT

കാർബണും ഓക്സിജനും ചേർന്നായിരിക്കും ക്രിസ്റ്റലിന് രൂപം കൊടുക്കുക. ചില നക്ഷത്രങ്ങൾക്ക് ഏകദേശം ലോഹരൂപവുമുണ്ടാകും. നക്ഷത്രങ്ങൾ തണുക്കുമ്പോൾ വജ്രക്കല്ലുകൾ രൂപപ്പെടാനും ഏറെ സാധ്യതയുണ്ട്. അത്തരം ‘വജ്രനക്ഷത്രങ്ങൾ’ നമ്മുടെ കണ്ണിൽപ്പെടാതെ എവിടെയൊക്കെയോ ഇപ്പോഴും ഉണ്ടുതാനും. അവയെ നോക്കി കണ്ണഞ്ചിയിരിക്കുകയല്ല, അതൊരു ഓർമപ്പെടുത്തലാണെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഒരു നാൾ നമ്മുടെ സൂര്യനും അതുപോലെ...! പക്ഷേ 500 കോടി വർഷത്തിനകം സൂര്യനില്ലാതെയും ജീവിക്കാൻ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹം മനുഷ്യർ കണ്ടുപിടിച്ചിട്ടുണ്ടാകുമെന്നാണു ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

English summary: Scientists says Sun will burn out and die in the future