ലോകത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ പെയിന്റിങ് ഏതെന്നു ചോദിച്ചാൽ പലർക്കും ഒറ്റ ഉത്തരമാകും ഉണ്ടാകുക.... മൊണാലിസ.ഒട്ടേറെ കാരണങ്ങളുണ്ട് ഇതിനു പിന്നിൽ. ഒന്ന്, ഈ പെയിന്റിങ്ങിന്റെ സ്രഷ്ടാവ് ലോകത്തെ ഏറ്റവും വലിയ ബഹുമുഖ പ്രതിഭകളിലൊരാളായ ലിയനാഡോ ഡാവിഞ്ചിയാണെന്നുള്ളതാണ്. ഡാവിഞ്ചിയുടെ ചായക്കൂട്ടിൽ പിറന്ന

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ പെയിന്റിങ് ഏതെന്നു ചോദിച്ചാൽ പലർക്കും ഒറ്റ ഉത്തരമാകും ഉണ്ടാകുക.... മൊണാലിസ.ഒട്ടേറെ കാരണങ്ങളുണ്ട് ഇതിനു പിന്നിൽ. ഒന്ന്, ഈ പെയിന്റിങ്ങിന്റെ സ്രഷ്ടാവ് ലോകത്തെ ഏറ്റവും വലിയ ബഹുമുഖ പ്രതിഭകളിലൊരാളായ ലിയനാഡോ ഡാവിഞ്ചിയാണെന്നുള്ളതാണ്. ഡാവിഞ്ചിയുടെ ചായക്കൂട്ടിൽ പിറന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ പെയിന്റിങ് ഏതെന്നു ചോദിച്ചാൽ പലർക്കും ഒറ്റ ഉത്തരമാകും ഉണ്ടാകുക.... മൊണാലിസ.ഒട്ടേറെ കാരണങ്ങളുണ്ട് ഇതിനു പിന്നിൽ. ഒന്ന്, ഈ പെയിന്റിങ്ങിന്റെ സ്രഷ്ടാവ് ലോകത്തെ ഏറ്റവും വലിയ ബഹുമുഖ പ്രതിഭകളിലൊരാളായ ലിയനാഡോ ഡാവിഞ്ചിയാണെന്നുള്ളതാണ്. ഡാവിഞ്ചിയുടെ ചായക്കൂട്ടിൽ പിറന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ പെയിന്റിങ് ഏതെന്നു ചോദിച്ചാൽ പലർക്കും ഒറ്റ ഉത്തരമാകും ഉണ്ടാകുക.... മൊണാലിസ. ഒട്ടേറെ കാരണങ്ങളുണ്ട് ഇതിനു പിന്നിൽ. ഒന്ന്, ഈ പെയിന്റിങ്ങിന്റെ സ്രഷ്ടാവ് ലോകത്തെ ഏറ്റവും വലിയ ബഹുമുഖ പ്രതിഭകളിലൊരാളായ ലിയനാഡോ ഡാവിഞ്ചിയാണെന്നുള്ളതാണ്. ഡാവിഞ്ചിയുടെ ചായക്കൂട്ടിൽ പിറന്ന മൊണാലിസയുടെ മുഖഭാവവും ചിരിയും ഒരേസമയം കലയുടെ സമന്വയവും അതേ സമയം തന്നെ ദുരൂഹതകൾ ഉണർത്തുന്നതുമായിരുന്നു. ലോകം കീഴടക്കിയ ഈ ചിത്രത്തിൽ മൊണാലിസയായി എത്തിയ വനിത ആരെന്ന ചോദ്യവും നിഗൂഢമായി തുടരുന്നു. ഒട്ടേറെ നോവലുകളിലും കലാപ്രസിദ്ധീകരണങ്ങളിലും പിഎച്ച്ഡി തീസിസുകളിൽ പോലും ഈ പെയിന്റിങ് പരാമർശ വിഷമയമായി.

 

Painting Mona Lisa in Louvre Museum. Photo Credits; Grzegorz Czapski/ Shutterstock.com
ADVERTISEMENT

16ാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ട ഈ പെയിന്റിങ്ങിനു സവിശേഷതകൾ ഒട്ടേറെ. എന്നാൽ ഇതിനെ ലോകപ്രശസ്തമാക്കിയതിൽ ഈ പറഞ്ഞ കാരണങ്ങളേക്കാൾ മറ്റൊരു സംഭവമാണു ചുക്കാൻ പിടിച്ചത്. ലൂവ്ര് മ്യൂസിയത്തിലെ കൊള്ള....ആ കഥ അറിയാം.

 

110 വർഷങ്ങൾക്കു മുൻപ് 1911..അന്ന് പാരിസിലെ സെയിൻ നദിക്കരയിലുള്ള ലൂവ്ര് മ്യൂസിയത്തിലാണു മൊണാലിസ സൂക്ഷിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയമായ ലൂവ്രിൽ ചരിത്രാതീത കാലം മുതലുള്ള നാൽപതിനായിരത്തോളം കലാവസ്തുക്കളും നിരവധി പെയിന്റിങ്ങുകളുമുണ്ടായിരുന്നു. അതിലൊന്നു മാത്രമായിരുന്നു മൊണാലിസ. ഡാവിഞ്ചി വരച്ചതെന്നതിനപ്പുറം വലിയ ശ്രദ്ധയൊന്നും അവകാശപ്പെടാനില്ലാത്ത പെയിന്റിങ്.

 

ADVERTISEMENT

അക്കാലത്താണ് ഇറ്റലിക്കാരനായ വിൻസെൻസോ പെറൂഗിയയെ ലൂവ്രിൽ ജീവനക്കാരനായി നിയമിക്കുന്നത്. മ്യൂസിയത്തിലെ പെയിന്റിങ്ങുകൾക്ക് ഗ്ലാസിൽ നിർമിച്ച സംരക്ഷണ പാളിയൊരുക്കലായിരുന്നു പെറൂഗിയയുടെ ജോലി. വന്ന നാൾ മുതൽ തന്നെ പെറൂഗിയ മൊണാലിസയെ നോട്ടമിട്ടു.

ഒരു ദിവസം ജോലി കഴിഞ്ഞു പോകാതെ പെറൂഗിയ ലൂവ്ര് മ്യൂസിയത്തിനുള്ളിൽ ഒളിച്ചിരുന്നു. രാത്രിയായപ്പോൾ പുറത്തിറങ്ങി പെയിന്റിങ് കവർന്നെടുത്തു. വിദഗ്ധമായി അതു വസ്ത്രത്തിൽ ഒളിപ്പിച്ച ശേഷം പെറൂഗിയ മ്യൂസിയത്തിൽ നിന്നു കടന്നുകളഞ്ഞു. അക്കാലത്ത് ഇന്നത്തെപ്പോലെ അലാറമുകളോ സിസിടിവികളോ ഉണ്ടായിരുന്നില്ല. കാവൽക്കാരുടെ എണ്ണവും നന്നേ കുറവായിരുന്നു. അതിനാൽ കള്ളൻ പിടിക്കപ്പെട്ടില്ല.

 

പിന്നെയും ഒരു ദിവസം പിന്നിട്ട ശേഷമാണ് ലൂവ്ര് അധികൃതർ മൊണാലിസ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. താമസിയാതെ വാർത്ത പുറംലോകമറിഞ്ഞു. രാജ്യഭേദമില്ലാതെ രാജ്യാന്തര പത്രങ്ങളും യൂറോപ്യൻ മാധ്യമങ്ങളും വാർത്ത ഒന്നാം പേജിൽ വലിയ ഗൗരവത്തോടെ അവതരിപ്പിച്ചു. നൂറോളം പത്രങ്ങളുടെ ഒന്നാംപേജിൽ മൊണാലിസ പെയിന്റിങ് അച്ചടിച്ചുവന്നു. പെയിന്റിങ് ഒരു കാലത്ത് നിന്നിരുന്ന, ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കാണാനായി ജനസമുദ്രം ലൂവ്രിലേക്ക് ഒഴുകി. മൊണാലിസ എന്ന പെയിന്റിങ് രാജ്യാന്തര പൊതുബോധത്തിലേക്ക് ആഴത്തിൽ പതിഞ്ഞിറങ്ങുകയായിരുന്നു.

ADVERTISEMENT

 

ഫ്രഞ്ച് സർക്കാർ വെറുതെയിരുന്നില്ല. പൊലീസും ഡിറ്റക്ടീവുകളുമടങ്ങിയ വൻ അന്വേഷണസംഘത്തെ മൊണാലിസ കണ്ടെത്താനായി അവർ രൂപീകരിച്ചു. ഡിറ്റക്ടീവുകൾ മാത്രം 60 പേരുണ്ടായിരുന്നെന്നാണ് അക്കാലത്ത് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. പെയിന്റിങ് തിരിച്ചെടുക്കേണ്ടത് സർക്കാരിന്റി അഭിമാനപ്രശ്‌നമായിരുന്നു. ശത്രുരാജ്യങ്ങൾ ഫ്രാൻസിനു പണി തന്നതാണോയെന്നായിരുന്നു അവരുടെ പ്രധാന അന്വേഷണവിഷയം. പാബ്ലോ പിക്കാസോ എന്ന വിഖ്യാത കലാകാരൻ പോലും അക്കാലത്ത് സംശയനിഴലിലായി. പെറൂഗിയയെയും ചോദ്യം ചെയ്‌തെങ്കിലും പ്രത്യേകിച്ച് അസ്വാഭാവികതയൊന്നും തോന്നാത്തതിനാൽ പൊലീസ് വെറുതെ വിട്ടു. രണ്ടു വർഷമായിട്ടും ഒന്നും നടന്നില്ല, പാരിസിലെ പൊലീസ് അധികാരി നാണക്കേടിനാൽ സ്വന്തം സ്ഥാനം രാജിവച്ചു.

 

രണ്ടുവർഷത്തോളം പെറൂഗിയ പെയിന്റിങ് പുറത്തെടുത്തില്ല. അന്ന് 32 വയസ്സുള്ള യുവാവായിരുന്നു അയാൾ. പാരിസിലെ തന്റി അപ്പാർട്‌മെന്റിനു താഴെ ഒളിപ്പിച്ച ട്രങ്ക് പെട്ടിയിൽ അയാൾ മൊണാലിസയുടെ പെയിന്‌റിങ് ഒളിപ്പിച്ചുവച്ചു. രണ്ടു വർഷങ്ങൾ പിന്നിട്ടതോടെ പെയിന്റിങ് വിൽക്കാൻ പെറൂഗിയ ധൈര്യം സംഭരിച്ചു. ഇറ്റലിയിലെ ഫ്‌ളോറൻസ് നഗരത്തിലുള്ള ഉഫീസി ഗാലറിയുടെ ഡയറക്ടറെ വിൽപനയ്ക്കായി അയാൾ സമീപിച്ചു. സംശയം തോന്നിയ ഡയറക്ടർ പെയിന്റിങ് പരിശോധിക്കുകയും പുറകിലുള്ള സീലുകളിൽ നിന്ന് ഇതു ലൂവ്ര് മ്യൂസിയത്തിൽ നിന്നു മോഷണം പോയ പെയിന്റിങ്ങാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തീർച്ചയായും പെയിന്റിങ് താൻ വാങ്ങുമെന്ന് ഉറപ്പുകൊടുത്ത് തന്ത്രത്തിൽ പെറൂഗിയയെ മടക്കിവിട്ട ഡയറക്ടർ വിവരം അധികാരികളെ അറിയിച്ചു. താമസിയാതെ പെറൂഗിയയും മൊണാലിസ പെയിന്റിങ്ങും പൊലീസ് കസ്റ്റഡിയിലായി. 1913ലായിരുന്നു അത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ പുരാവസ്തുക്കൊള്ളയ്ക്ക് അതോടെ തിരശ്ശീല വീണു.

 

പെറൂഗിയയുമായി സംസാരിച്ചിട്ടുള്ളവർ പറയുന്നത് അയാൾ വെറുമൊരു കള്ളനായിരുന്നില്ല എന്നായിരുന്നു. ഇറ്റാലിയൻ ദേശീയബോധം തലയ്ക്കുപിടിച്ച പെറൂഗിയ മൊണാലിസയെ ഇറ്റാലിയൻ കലയുടെ സന്താനം എന്ന നിലയിലാണു കണ്ടത്. ഡാവിഞ്ചിയുടെ യാത്രയ്‌ക്കൊപ്പം ഫ്രാൻസിലെത്തിയതെന്നു കരുതുന്ന ഈ പെയിന്റിങ് ഇറ്റലിയിൽ തിരിച്ച് എത്തിക്കേണ്ടത് തന്റി ദേശീയദൗത്യമായും പെറൂഗിയ കരുതിയിരുന്നു. ഏതായാലും ഇറ്റലിയിൽ പെറൂഗിയയ്ക്ക് എട്ടുമാസം മാത്രമാണു തടവുശിക്ഷ കിട്ടിയത്. പെയിന്റിങ് തിരിച്ചു ലൂവ്രിലെത്തി. വലിയ ആഘോഷങ്ങളോടെയും മാധ്യമശ്രദ്ധയോടെയും അതവിടെ പുനസ്ഥാപിക്കപ്പെട്ടു. ഇന്ന് ലൂവ്ര് മ്യൂസിയം അറിയപ്പെടുന്നതു തന്നെ മൊണാലിസ സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയ്ക്കാണ്. പെയിന്റിങ്ങിന് അതീവസുരക്ഷയാണു ഫ്രഞ്ച് സർക്കാർ ഒരുക്കിയിരിക്കുന്നത്.

 

English summary:  Mona Lisa Painting theft which made it world famous